Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം രാഷ്ട്രീയം

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ സാമുദായിക ഐക്യം തകർക്കുന്നതിൽ സയ്യിദ്, തങ്ങൾ എന്നൊക്കെ അറിയപ്പെടുന്ന യമനി മുസ്‌ലിം മതപ്രചാരകന്മാർ വഹിച്ച പങ്ക് പഠനവിധേയമാക്കേണ്ടതെന്തു കൊണ്ട്?

Web DeskWeb Desk
Dec 12, 2025, 06:46 am IST
in രാഷ്ട്രീയം, മതം, ചരിത്രം, മലയാളം
കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?
Share on FacebookShare on TwitterTelegram

കേരളത്തിലെ സാമുദായിക ഐക്യം തകർക്കുന്നതിൽ സയ്യിദ്, തങ്ങൾ എന്നൊക്കെ അറിയപ്പെടുന്ന യമനി മുസ്‌ലിം മതപ്രചാരകന്മാർ വഹിച്ച പങ്ക് പഠനവിധേയമാക്കേണ്ട ഒരു വിഷയമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ ഹിന്ദുക്കൾക്കെതിരെ തിരിച്ച് വിട്ട്, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ, വർഗീയ കലാപങ്ങൾക്ക് തിരികൊളുത്തുന്നതിൽ യമനി മതപ്രചാരകന്മാർ വഹിച്ച പങ്കിനെപ്പറ്റി കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടതിന് കാരണങ്ങൾ പലതാണ്. ഇത്തരമൊരു പഠനം മലയാളിയെ നയിക്കുക, കേരളത്തിലെ ഇസ്ലാമികചരിത്രത്തിൽ യമനി അധിനിവേശത്തിന് മുമ്പുള്ള ഹിന്ദു-മുസ്‌ലിം ബന്ധത്തിന്റെ നല്ല നാളുകളിലേക്കാണ്.

പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിൽ, പശ്ചിമേഷ്യൻ രാജ്യമായ യമനിൽ നിന്ന് ഇസ്ലാമിക മിഷണറിമാർ കൂട്ടത്തോടെ പ്രധാനപ്പെട്ട ഇന്ത്യൻ തുറമുഖ നഗരങ്ങളിലും വന്നെത്തി. പരദേശികൾ എന്ന നിലയിൽ സ്വാഭാവികമായി അവർക്ക് നേരിടേണ്ടി വരുമായിരുന്ന എതിർപ്പിനെ ഒഴിവാക്കി, തദ്ദേശീയ മുസ്ലീങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ തങ്ങൾ മുഹമ്മദ് നബിയുടെ പിൻമുറക്കാരാണെന്നായിരുന്നു അവർ പ്രചരിപ്പിച്ച വ്യാജകഥ. ഈ കഥയ്ക്ക് തദ്ദേശീയ മുസ്‌ലിം സമൂഹമധ്യത്തിൽ പ്രചാരം കിട്ടിയതോടെ, മുസ്ലീങ്ങളുടെ മതാധ്യക്ഷ സ്ഥാനത്തേക്ക് അവർ ഉയരുകയും ദേശവ്യാപകമായി തീവ്ര ഇസ്ലാമിൻ്റെ പ്രചരണം ആരംഭിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് 1800 കൾക്ക് ശേഷം മലബാറിൽ വ്യാപകമായി വർഗീയ കലാപങ്ങൾ മുളപൊട്ടിയത്? അക്കാലത്താണ്, മലബാറിലെ മാപ്പിളമാർക്ക് പുതിയ മതനേതൃത്വത്തെ ലഭിക്കുന്നത്. ജിഹാദിന്റെ മേന്മകളെകുറിച്ച് സാധാരണക്കാരായ മാപ്പിളമാരെ ബോധവൽക്കരിക്കുന്നത് ഈ യമനി മതനേതൃത്വമായിരുന്നു. കേരളത്തിന് അതുവരെ പരിചിതമല്ലാത്ത തീവ്ര ഇസ്ലാമിക ആശയങ്ങളായിരുന്നു യമനികൾ ഇവിടെ പ്രചരിപ്പിച്ചത്. ഹൈദർ – ടിപ്പു ആക്രമണ കാലം വരെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെയാണ് മലബാറിൽ കഴിഞ്ഞു പോന്നത്. ആ കാലത്തിന് ശേഷം, മാപ്പിളമാരിൽ സൈദ്ധാന്തിക മസ്തിഷ്കപ്രക്ഷാളനം (ideological indoctrination) നടത്തുന്നത് യമനികളാണ്. പൊളിറ്റിക്കൽ ഇസ്ലാമിനെ അതിൻ്റെ പൂർണമായ അർത്ഥത്തിൽ മാപ്പിള സ്വത്വത്തിലേക്ക് കലർത്തുന്നത് ഈ യമനി മിഷണറിമാരാണ്.

മലബാറിനെ വർഗീയവൽക്കരിച്ച യമനികൾ

മലബാറിലെ വ്യത്യസ്ത ഹിന്ദു നാടുവാഴികളുടെ കീഴിൽ പൂത്തുലഞ്ഞ, കേരളം ചരിത്രത്തിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഹിന്ദു-മുസ്‌ലിം സമരസതയുടെ കാലം അവസാനിക്കുന്നത് കേരളത്തിലേക്കുള്ള യമനി മിഷനറിമാരുടെ കടന്നുകയറ്റത്തോടെയാണ്.  പോർട്ടുഗീസുകാർ തദ്ദേശീയരായിരുന്ന ക്രിസ്ത്യാനികളോട് ചെയ്തത്, യമനി ഇസ്ലാമിസ്റ്റുകൾ മാപ്പിളമാരോടും ചെയ്തു-De-Indianization. യമനി തങ്ങൾമാർക്ക് കേരളത്തിൽ 200 വർഷത്തെ പാരമ്പര്യം പോലുമില്ല എന്നതാണ് ചരിത്ര വസ്തുത. യമനി വംശശുദ്ധി കാത്തു സൂക്ഷിച്ച ഇവരിൽ, 1800കളിൽ മമ്പുറത്തെത്തിയ അലവിയായിരുന്നു ആദ്യ മമ്പുറം തങ്ങൾ എന്നറിയപ്പെട്ടത്. അലവിയുടെ മകൻ ഫസൽ പൂക്കോയ ആയിരുന്നു കേരളം കണ്ട ആദ്യത്തെ ലക്ഷണമൊത്ത ഇസ്ലാമിക തീവ്രവാദി. Pan-Islamism, Political Islam, ജിഹാദ് തുടങ്ങിയവയുടെ ആശയവും പ്രയോഗവും അയാൾ മലബാറിൽ നടപ്പിലാക്കി. കാലങ്ങളായി ഒരു ബഹുസ്വര സമൂഹത്തിൽ പരിണമങ്ങൾക്ക് വിധേയമായി ഉയർന്നു വന്ന തദ്ദേശീയ വിശ്വാസത്തെ ഈ യമനി സംഘം തകർത്തു. യമനികൾ ഇവിടുത്തെ തദ്ദേശീയ മുസ്ലീങ്ങളിൽ വർഗീയത കുത്തിവച്ച് അവരെ ഹിന്ദു വംശഹത്യകൾക്ക് സന്നദ്ധരാക്കിയ ചരിത്രം കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. അതോടൊപ്പം, മമ്പുറം-കൊണ്ടോട്ടി തങ്ങൾമാർ തമ്മിലുണ്ടായിരുന്ന തർക്കവും മലബാറിൽ അന്യം നിന്ന് പോയ പല മുസ്‌ലിം ഉപവിഭാഗങ്ങളുടെ ചരിത്രവും മറ്റും കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്.

ടിപ്പു- ഹൈദരാലികളുടെ ആക്രമണങ്ങളേക്കാൾ, തദ്ദേശീയ ഹിന്ദു-മുസ്ലീം ബന്ധത്തെ വളരെ ആസൂത്രിതമായി തകർക്കുകയും, പാൻ ഇസ്ലാമിസത്തെ മാപ്പിളമാരിൽ അടിച്ചേൽപ്പിക്കുകയും തദ്ദേശീയ ആചാരങ്ങളുമായി അവർക്കുണ്ടായിരുന്ന ബന്ധത്തെ തകർക്കുകയും ചെയ്തത് മമ്പുറം തങ്ങളായിരുന്നു. ടിപ്പു-ഹൈദരലി ആക്രമണകാലത്ത് വിദേശികളായ മതഭ്രാന്തന്മാരുടെ അക്രമണത്തിനാണ് മലബാറിലെ ഹിന്ദുക്കൾ വിധേയരായതെങ്കിൽ, യമനി മതഭ്രാന്തന്മാരുടെ സാംസ്കാരികാധിനിവേശകാലത്ത് അവർ തദ്ദേശീയരായ മുസ്ലീങ്ങളെയാണ് ജിഹാദിന് ആയുധമാക്കിയത്. പ്രവാചകൻ്റെ പിന്മുറക്കാർ എന്ന വ്യാജ പദവിയുടെ മറവിൽ ഇവർ മാപ്പിളമാരെ ബൗദ്ധിക അടിമത്തത്തിലേക്ക് നയിച്ചു. അതുവരെ ഒരൊറ്റ ദേശീയസ്വത്വത്തിന്റെ പേരിൽ, ജനിച്ച മണ്ണിനോടുള്ള കൂറിന്റെ പേരിൽ, വിദേശികളോട് വരെ പോരാടിയ മാപ്പിളമാരെ ഹിന്ദുക്കൾക്കെതിരെ തിരിക്കുകയും, സായുധമായ ജിഹാദാണ് മതത്തിന്റെ യാഥാർത്ഥവഴിയെന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്തത് ഈ പുതിയ മതനേതൃത്വമായിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചരിത്രരേഖകളും, അന്വേഷണറിപ്പോർട്ടുകളും ഇന്ന് നമുക്ക് ലഭ്യമാണ്. കാഫിറുകളായ ഹിന്ദുക്കളെ ജിഹാദിലൂടെ കൂട്ടക്കൊല ചെയ്യാൻ മതപ്രസംഗങ്ങളിലൂടെ മുസ്ലീങ്ങളോട് ഫസൽ പൂക്കോയ ആഹ്വാനം ചെയ്യുന്നതും, ജിഹാദികളെ അനുഗ്രഹിച്ച് അയക്കുന്നതും ചരിത്ര രേഖകളായി നമ്മുടെ മുമ്പിലുണ്ട്. സൂഫിസത്തിന്റെ ആചാരരീതികളിൽ നിന്നും ഹിന്ദുക്കളുടെ ഉത്സാവങ്ങളിൽ സുജനമര്യാദയുടെ പേരിൽ പങ്കു കൊള്ളുന്നതിൽ നിന്നും മുസ്ലീങ്ങളെ മമ്പുറം തങ്ങന്മാർ കർശനമായി വിലക്കി. നൂറ്റാണ്ടുകളുടെ പരസ്പര്യത്തിൽ നിന്നുരുവം കൊണ്ട ഒരു മതസൗഹാർദ്ദ മാതൃകയായിരുന്നു അവർ ചുരുങ്ങിയ കാലംകൊണ്ട്‍ ഇല്ലാതാക്കിയത്. ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ ഇസ്ലാമിന് സൗഹാർദ്ദപരമായി നിലനിൽക്കാം എന്നുള്ളതിന്റെ ഇസ്ലാമിക മാതൃകയാണ് മലബാറിലെ മുസ്ലീങ്ങൾക്ക് യമനികളുടെ ഇടപെടലിലൂടെ കൈമോശം വന്നത്.

1850കളോടടുപ്പിച്ചുണ്ടാകുന്ന നിരവധി കലാപങ്ങളുടെ നേതൃസ്ഥാനത്ത് ഫസൽ പൂക്കോയ തങ്ങൾ മാത്രമായിരുന്നു. അക്കാലത്ത് ക്രമസമാധാനം (Law and Order) പാലിക്കാൻ ബ്രിട്ടീഷ് പട്ടാളം എത്തുന്ന സാഹചര്യത്തിലാണ് അയാൾ ബ്രിട്ടീഷുകാർക്കെതിരെ തിരിയുന്നത്. ബ്രിട്ടീഷുകാർ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോൾ 1852 ൽ അയാൾ അറേബ്യയിലേക്ക് ഒളിച്ചോടുകയും, പിന്നീട് തുർക്കിയിലെ ഓട്ടോമൻ ഖിലാഫത്തിൻ്റെ സംരക്ഷണത്തിൽ ശിഷ്ടകാലം ജീവിക്കുകയും ചെയ്തു. തുർക്കിയിൽ നിന്നുകൊണ്ട് അയാൾ കേരളത്തിലെ രാഷ്ട്രീയം നിയന്ത്രിക്കുകയും കൂടുതൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. മമ്പുറം തങ്ങളുടെ പിന്മുറക്കാരെ മുഴുവൻ ബ്രിട്ടീഷുകാർ പിന്നീട് നാടുകടത്തി. ഇല്ലായിരുന്നെങ്കിൽ 1947 ലെ വിഭജനത്തിൽ മൂന്ന് പാകിസ്താനുകൾ ഉണ്ടാകുമായിരുന്നു – East, West and South! ഇവരുടെ വർഗീയ ദുഷ്ചെയ്തികൾ എല്ലാം സ്വാതന്ത്ര്യ സമരത്തിൻ്റെ ചരിത്രത്തിലേക്കാണ് ഇടത്-കോൺഗ്രസ് സർക്കാരുകൾ എഴുതി ചേർത്തിരിക്കുന്നത്. എന്നാൽ, യമനികളുടെ ജിഹാദിൻ്റെ ചരിത്രം ആധികാരിക രേഖകളിൽ നിന്ന് കൃത്യമായി ഇന്നു നമുക്ക് വായിച്ചെടുക്കാം. പിൽക്കാലത്തു 1921ലെ ഖിലാഫത് സമരം കേരളത്തിൽ ഒരു വർഗീയകലാപമായി കത്തിപടരാനുള്ള ഒരു കാരണവും ഇത് തന്നെയാണ്. തുർക്കിയുമായും ഖിലാഫത്തുമായുമൊക്കെയുള്ള മലബാറിൻ്റെ പരിചയത്തിൻ്റെയും കാലിഫേറ്റിനോടുള്ള മാപ്പിള്ളാരുടെ വിധേയത്വത്തിൻ്റെയും തുടക്കം ഫസൽ പൂക്കോയ തങ്ങളിൽ നിന്നായിരുന്നു.

നെഹ്രുവിന്റെ ഹൈദരാബാദ് ആക്ഷനിൽ അകത്തായ തങ്ങൾ

ആരാണ് പാണക്കാട് തങ്ങൾമാർ? തീവ്രവാദികളായ മമ്പുറം തങ്ങന്മാരെ (ഒറിജിനൽ) മുഴുവൻ കെട്ടുകെട്ടിച്ച ബ്രിട്ടീഷുകാർ, മാപ്പിളമാരെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ വേണ്ടി ഒരു പാവ മത നേതൃത്വത്തെ മലബാറിൽ നിലനിർത്തി. കാരണം, മാപ്പിളമാർ അതിനോടകം തങ്ങളുടെ പ്രതൃക്ഷ പ്രവാചകന്മാരുടെ സ്ഥാനത്ത് യമനി സയ്യദുമാരെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാർ അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവ (puppet) യെമനി കുടുംബത്തെ മാപ്പിളമാർക്ക് പുതിയ തങ്ങളായി അനുവദിച്ചു നൽകി – അതാണ് പാണക്കാട് തങ്ങന്മാർ. ബ്രിട്ടീഷുകാർക്ക് അഹിതമായത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് പാണക്കാട് യമനി കുടുംബത്തിൻ്റെ പ്രത്യേകത.

ശിഹാബലി തങ്ങളുടെയും ഹൈദരലി തങ്ങളുടെയും പിതാവ് പാണക്കാട് പൂക്കോയ തങ്ങൾ മലബാർ മുസ്ലിം ലീഗിന്റെ ആദ്യകാല നേതാകാലിൽ ഒരാളായിരുന്നു. 1921 ലെ മലബാർ ഹിന്ദു വംശഹത്യയ്ക്ക് ശേഷം, ആര്യസമാജത്തിൻ്റെ പ്രഭാവം മലബാറിൽ വളരുന്നതിൻ്റെ പശ്ചാത്തലത്തിൽ, രൂപം കൊണ്ട സമസ്ത കേരള ജമിയത്തുൽ ഉലമായുടെയും നേതാവായിരുന്നിട്ടുണ്ട് പാണക്കാട് പൂക്കോയ തങ്ങൾ. 1921 ലെ ഹിന്ദു വിരുദ്ധ കലാപം ഒരു സംഘം സലഫികളുടെ ആസൂത്രണത്തിൽ നിന്നുണ്ടായതാണെന്നും പാണക്കാടുൾപ്പെടെയുള്ള അന്നത്തെ സുന്നി മതനേതൃത്വത്തിന് അതിൽ പങ്കില്ലെന്നുമുള്ള മുൻകൂർ ക്ഷമാപണത്തോടെയായിരുന്നു ജമിയത്തുൽ ഉലമായുടെ തുടക്കം. 1921 ലെ കലാപം സ്വാതന്ത്ര്യ സമരം പോയിട്ട്, കർഷക സമരം പോലുമല്ല, മറിച്ച് വർഗീയ കലാപം തന്നെ എന്ന് അവർ വാദിച്ചു. സലഫികൾ വാരിയംകുന്നനെയും ആലിയെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പറഞ്ഞ് കൈകഴുകിയവരാണ് പാണക്കാട് യമനീസ്. ബ്രിട്ടീഷുകാരുടെ കയ്യിലെ പാവകളായിരുന്ന, അവരുടെ സേവകരായിരുന്ന പാണക്കാട് തങ്ങന്മാർ അതുകൊണ്ടു തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ ചരിത്രമില്ല. മാത്രമല്ല, ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ചതു കൊണ്ട്, ഇന്ത്യയുടെ രാഷ്ട്രീയ ഐക്യത്തെ തകർക്കാൻ ബ്രിട്ടീഷുകാർ തന്നെ സൃഷ്ടിച്ച മുസ്ലീം ലീഗിന് അകത്തും പുറത്തും പാണക്കാട് കുടുംബത്തിന് ലഭിച്ച സ്ഥാനമാനങ്ങളും അംഗീകാരങ്ങളും അധികാര പദവികളും വലുതായിരുന്നു.

എന്നാൽ, മുസ്ലീം ലീഗ് നേതാവ് പാണക്കാട് പൂക്കോയ അറസ്റ്റിലാകുന്നുണ്ട് – സ്വാതന്ത്ര്യം ലഭിച്ച്, വിഭജനവും കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 1948ൽ! നെഹ്രുവിൻ്റെയും പട്ടേലിൻ്റെയും നേതൃത്വത്തിൽ പാകിസ്താൻ വാദികളിൽ നിന്ന് ഹൈദരാബാദ് പിടിച്ചെടുത്ത പട്ടാള നടപടിയുടെ പശ്ചാത്തലത്തിൽ അതിനെ സർവശക്തിയുമുപയോഗിച്ച് എതിർത്ത മുസ്ലിം ലീഗിൻ്റെ അന്നത്തെ നേതാവായ പൂക്കോയയെ Govt. of India യുടെ സൈന്യം രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്തു. അതാണ് കേരള മുസ്ലീം ലീഗിന് സ്വാതന്ത്ര്യ സമരവുമായുള്ള ബന്ധം. വിഭജനകാലത്ത്, ‘പത്തണയ്ക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്താൻ’ എന്ന മുദ്രാവാക്യം മുഴക്കി മലബാറിൽ അക്രമം അഴിച്ചു വിട്ട അതേ മുസ്ലീം ലീഗിൻ്റെ, 1947 ന് ശേഷമുള്ള സ്വാതന്ത്ര്യ സമരം!

പിന്നീട് നെഹ്രു കേരളത്തിൽ എത്തിയപ്പോഴും മുസ്ലീം ലീഗ് അദ്ദേഹത്തെ ‘ഹിന്ദു വർഗീയ വാദി’ എന്നാണ് വിളിച്ചത്. അങ്ങനെ സ്വാതന്ത്ര്യാനന്തരം, നെഹ്രുവിനെ ഹിന്ദു വർഗീയ വാദിയെന്ന് വിളിച്ച പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ഏക പ്രസ്ഥാനമാണ് കേരളത്തിലെ മുസ്ലിം ലീഗ്.

ചുരുക്കത്തിൽ, ഇന്ത്യ റിപ്പബ്ലിക്കാകുന്നതിനു മുമ്പ് പാണക്കാട് യമനികൾ തരം പോലെ, 1921ലെ ജിഹാദി സഹോദരങ്ങളേയും, ഇന്ത്യൻ നാഷനൽ കോൺഗ്രസിനെയും സ്വാതന്ത്ര്യ സമരത്തേയും ഒറ്റി കൊടുത്തു തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കി. എന്നാൽ, ഒരു നൂറ്റാണ്ടിന് ശേഷം അവർ മലബാർ കലാപത്തിനും സ്വാതന്ത്ര്യ സമരത്തിനും കോൺഗ്രസിനും നെഹ്രുവിനുമൊപ്പമാണെന്നത് വിചിത്രമായി തോന്നാം. ടൈം ട്രാവൽ ചെയ്ത് പിന്നോട്ട് പോയി ചരിത്രം തിരുത്താൻ കഴിയുന്ന ഈ അത്ഭുത സിദ്ധിയാണ് പാണക്കാടിൻ്റെയും ലീഗിൻ്റെയും വിജയ രഹസ്യം.

ഇന്ത്യയെ വിഭജിച്ച മുസ്‌ലിം ലീഗും ഇന്നത്തെ ലീഗും ഒന്നുതന്നെ!

ഇന്ത്യയെ വിഭജിച്ച മുസ്‌ലിം ലീഗും ഇന്നത്തെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും ഒന്ന് തന്നെയാണോ? യമനി മുസ്ലീങ്ങൾ നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജിന്നയുടെ ലീഗല്ല എന്ന് വാദിക്കുന്നവർ പറയുന്നത്, സ്വതന്ത്ര ഭാരതത്തിൽ സ്ഥാപിതമായ ഒരു സെകുലർ പാർട്ടിയാണ് IUML എന്നാണ്. വിഭജനത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഓൾ ഇന്ത്യ മുസ്ലിം ലീഗുമായും അതിന്റെ നേതാവായിരുന്ന മുഹമ്മദ് അലി ജിന്നായുമായും ഇതിന് യാതൊരു ബന്ധവുമില്ല എന്നും അവർ വാദിക്കുന്നു. എന്നാൽ യാഥാർത്ഥ്യം എന്താണ്? ഇന്ത്യയെ വിഭജനത്തിലേക്ക് നയിച്ച ജിന്നയുടെ മുസ്ലിം ലീഗിന്റെ ഒരു ഫ്രാഞ്ചൈസി മാത്രമാണ് ഇന്നത്തെ മുസ്ലിം ലീഗ്. 1948 ഡിസംബറിൽ സ്വതന്ത്ര പാകിസ്താനിലെ കറാച്ചിയിൽ വച്ച് നടന്ന മുസ്ലിംലീഗ് സമ്മേളനത്തിൽ ജിന്ന എടുത്ത തീരുമാനപ്രകാരം തന്നെയാണ് മുസ്ലിം ലീഗിന്റെ ഇന്ത്യൻ ശാഖ രൂപീകരിക്കപ്പെട്ടത്.

പാകിസ്താൻ സമ്മേളനത്തിൽ ജിന്ന ഇന്ത്യയിലെ പാർട്ടി അംഗങ്ങളെ ലീഗിന്റെ പുനഃസംഘടനയ്ക്കായി ക്ഷണിച്ചപ്പോൾ, വിഭജനത്തിന് ശേഷമുള്ള വടക്കേ ഇന്ത്യയിലെ ശക്തമായ മുസ്ലിം ലീഗ് വിരുദ്ധ വികാരം കാരണം അവിടെ നിന്നാരും അതിന്റെ ഉത്തരവാദിത്വം എടുക്കാൻ മുന്നോട്ട് വന്നില്ല. കൂടാതെ, വടക്കൻ ഭാരതത്തിലെ AIML-ന്റെ എല്ലാ പ്രമുഖ നേതാക്കളും അതിനോടകം പാക്കിസ്താനിലേക്ക് കുടിയേറിയിരുന്നു. അതുകൊണ്ട് ഇന്ത്യയിൽ IUML ആരംഭിക്കുവാൻ തമിഴ്നാട്ടിലെ ഇസ്ലാമിസ്റ്റായ മുഹമ്മദ് ഇസ്മായീലിനെ നിയോഗിച്ചതും ജിന്ന തന്നെയാണ്. ജിന്നയുടെ നിർദ്ദേശം അനുസരിച്ച് ഇസ്മായിൽ മദ്രാസിൽ ഒരു പാർട്ടി യോഗം വിളിച്ചു. എന്നാൽ മുസ്ലിം ലീഗിന്റെ പണ്ടത്തെ ശക്തികേന്ദ്രമായിരുന്ന ഉത്തരപ്രദേശ് ഉൾപ്പെടെയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ നിന്നാരും ആ യോഗത്തിൽ പങ്കെടുത്തില്ല. 147 മുസ്ലിം ലീഗ് നേതാക്കൾക്ക് ക്ഷണം നൽകിയിരുന്നുവെങ്കിലും, മദ്രാസ് സമ്മേളനത്തിൽ പങ്കെടുത്തത് വെറും 30 പേർ മാത്രമാണ്. ആ 30 പേരിൽ ഭൂരിഭാഗവും മദ്രാസിൽ നിന്നുള്ളവരായിരുന്നു (മലബാർ ഉൾപ്പെടെയുള്ള). ബാക്കിയുള്ളവർ മൈസൂരിൽ നിന്നും ബോംബെയിൽ നിന്നുമുള്ള ലീഗ് നേതാക്കൾ. പഴയ ഓൾ ഇന്ത്യ മുസ്ലിം ലീഗിന്റെ ദക്ഷിണേന്ത്യൻ നേതൃസംഘം തന്നെയാണ് പുതിയ IUML രൂപീകരിച്ചത്, കൂടാതെ AIML-ന്റെ ആസ്തികളും IUML-നൊപ്പം തുടർന്നു. ഉദാഹരണത്തിന്, കേരളത്തിലെ IUML-ന്റെ പത്രമായ ചന്ദ്രിക, 1932-ൽ ഓൾ ഇന്ത്യ മുസ്ലിം ലീഗ് നേതാക്കൾ പാർട്ടിയുടെ പത്രമായി ആരംഭിച്ചതാണ്. വിഭജനവും AIML-ന്റെ പിരിച്ചുവിടലും ഉണ്ടായിട്ടും, അത് മുസ്‌ലിം ലീഗിന്റെ മുഖപത്രമായിത്തന്നെ തുടരുകയായിരുന്നു!

വാൽക്കഷണം: കുറച്ച് യമനി തങ്ങന്മാർ ലക്ഷദ്വീപിലുമുണ്ട്. അവർ പട്ടിക വർഗമായി (Scheduled Tribe) ദ്വീപിൽ അധിവസിക്കുന്നു. ലക്ഷദ്വീപിലെ 100% ജനസംഖ്യയും പട്ടികവർഗമായാണ് കോൺഗ്രസ്, നിശ്ചയിച്ച് സർക്കാർ രേഖകളിൽ എഴുതി ചേർത്തത്. ഇന്ത്യയുടെ മണ്ണിൽ വെറും 200 വർഷത്തെ ചരിത്രം മാത്രമുള്ള യമനികളെ, ഭാരതത്തിൻ്റെ മക്കളായ വനവാസി സമൂഹത്തിൻ്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി സൃഷ്ടിച്ച പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയ പാർട്ടിയാണ് കോൺഗ്രസ്. യഥാർത്ഥ ആദിവാസി ഇന്നും പട്ടിണികിടന്ന് മരിക്കുമ്പോൾ, അവർക്ക് കിട്ടേണ്ട ഭരണഘടനയിലെ ആനുകൂല്യങ്ങളും സവിശേഷ അധികാരങ്ങളും നുകർന്ന് അർഹതയില്ലാത്തവർ ജീവിതം ആസ്വദിക്കുന്നു. ഇതിലും വലിയ വഞ്ചന വേറെയെന്തുണ്ട്.

Tags: FEATUREDKeralaIndian Union Muslim League
ShareSendTweetShare

Discussion about this post

Related Posts

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

‘When Narrative Wars result in bloodshed, countering them becomes imperative’: RSS Akhil Bharatiya Prachar Pramukh Shri Sunil Ambekar inaugurates ‘Desi Narrative’

ആഖ്യാന യുദ്ധങ്ങൾ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുമ്പോൾ, പ്രതിരോധം കാലത്തിന്റെ അനിവാര്യത: ആർ‌എസ്‌എസ് അഖില ഭാരതീയ പ്രചാർ പ്രുമുഖ് ശ്രീ സുനിൽ അംബേക്കർ

Arnold Toynbee, Mahatma Gandhi and Ram Mandir: Bharat’s Civilizational Reawakening in Ayodhya

കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും ആർണോൾഡ് ടോയൻബിയും

പുതിയത്

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

‘When Narrative Wars result in bloodshed, countering them becomes imperative’: RSS Akhil Bharatiya Prachar Pramukh Shri Sunil Ambekar inaugurates ‘Desi Narrative’

ആഖ്യാന യുദ്ധങ്ങൾ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുമ്പോൾ, പ്രതിരോധം കാലത്തിന്റെ അനിവാര്യത: ആർ‌എസ്‌എസ് അഖില ഭാരതീയ പ്രചാർ പ്രുമുഖ് ശ്രീ സുനിൽ അംബേക്കർ

Arnold Toynbee, Mahatma Gandhi and Ram Mandir: Bharat’s Civilizational Reawakening in Ayodhya

കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും ആർണോൾഡ് ടോയൻബിയും

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative