മലയാളസാഹിത്യവിമർശനത്തിൽ ആത്മീയമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ആഷാമേനോനെന്ന് വിശേഷിപ്പിച്ചാൽ അത് ആലങ്കാരികമാകുന്നില്ല. സാഹിത്യവിമർശനത്തിന്റെ കള്ളിയിലൊതുങ്ങിനിൽക്കാതെ വിശാലമായൊരു സാംസ്‌കാരികപരിപ്രേക്ഷ്യത്തിന്റെ അതിരുകൾ ലംഘിക്കുന്ന അദ്ദേഹത്തിന്റെ ജ്ഞാനമണ്ഡലം എപ്പോഴും ജിജ്ഞാസാഭരിതമാണ്. ഈ ജിജ്ഞാസ തന്റെ തന്നെ സ്വത്വം തേടുന്ന ആത്മീയവികാസമാണ്. കസന്ദ്‌സാക്കിസിൽ നിന്നും നിത്യചൈതന്യയതിയിലേക്കും കാൾ സാഗനിലേക്കും യോഗാവാസിഷ്ഠത്തിലേക്കും അഭിനവഗുപത്‌നിലേക്കും സംക്രമിക്കുന്ന ഒരു ബോധ്യം ആഷാമേനോനിൽ ദീപ്തമാണ്. ഭാഷയെ ധ്യാനമാക്കുന്ന ഗദ്യത്തിലൂടെ അദ്ദേഹം നടത്തുന്ന വിനിമയം പാരിസ്ഥിതിദർശനങ്ങളും ഉത്കണ്ഠകളും തൊട്ടറിയുന്നതുകൂടിയാണ്. കൈലാസയാത്ര പോലെ അത് നമ്മെ വീണ്ടും വീണ്ടും ആർദ്രമാക്കുന്നു. ആത്മീയോന്മുഖമാക്കുന്നു. 1978 ൽ പുറത്തിറങ്ങിയ ‘പുതിയ പുരുഷാർത്ഥങ്ങൾ’ മുതൽ 2017 ൽ പ്രസിദ്ധീകരിച്ച ‘ഐന്തിണകളിൽ ഹേമന്തം’ വരെ അദ്ദേഹം സംവദിച്ച എല്ലാ പുസ്തകങ്ങളും തന്നെ ആത്മീയതയും പരിസ്ഥിതിയും സാഹിത്യവും സംഗീതവും യാത്രയും സമ്മിളിതമായ നമ്മുടെ സന്ദേഹങ്ങളെ ശമിപ്പിക്കുന്നതായിരുന്നു.
കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ജീവന്റെ കൈയൊപ്പ്, അടരുന്ന കക്കകൾ, ഹിമാലയയാത്രകളെ കുറിച്ചുള്ള ഹിമാലയപ്രത്യക്ഷങ്ങൾ, ഹിമാചലിന്റെ നിസാന്ത്വനങ്ങൾ, പാരിസ്ഥിതിക സങ്കീർത്തനങ്ങളെന്നു പറയാവുന്ന ഓടക്കുഴൽ പുരസ്‌കാരം നേടിയ പരാഗകോശങ്ങൾ, പയസ്വിനി, ഹെർബേറിയം, തനുമാനസി എന്നിവയെല്ലാം ശ്രദ്ധേയമായ രചനകളാണ്. ബാങ്ക് ഉദ്യോഗത്തിൽ നിന്നും വിരമിച്ച് മുഴുവൻ സമയം എഴുത്തിലും വായനയിലും യാത്രയിലും തന്റെ ആത്മീയപ്രത്യക്ഷങ്ങൾ തേടിക്കൊണ്ടിരിക്കുന്ന ശ്രീകുമാർ കാമ്പ്രത്ത് എന്ന ആഷാമേനോൻ സംസാരിക്കുന്നു…
എങ്ങനെയായിരുന്നു ആദ്യകാല വായനകൾ? വായനയുടെ കടന്നുവരവും ആഴത്തിലേക്കുള്ള അതിന്റെ പരിണാമവും ഓർമ്മിക്കാമോ?
ആദ്യത്തെ വായന വിക്രമാദിത്യ കഥകളും അറബിക്കഥകളുമൊക്കെയായിരുന്നു. പത്തുപതിനൊന്നു വയസ്സിൽ. തൊട്ടടുത്ത ലൈബ്രറിയിൽ നിന്നുമെടുത്താണ് വായിച്ചിരുന്നത്. അമീർഹംസയുടെ കഥകൾ പത്ത് വാല്യം വായിച്ച് പതിനൊന്നാമത്തേതിന് കാത്തിരുന്നത് ഇപ്പോഴും ഓർമ്മിക്കുന്നു. ഓർമ്മയിൽ തങ്ങിനിൽക്കുന്ന മറ്റൊരു വായന ബിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യായയുടെ അപുർ സൻസാർ ആണ്. സത്യജിത്‌റേ സിനിമയാക്കിയ ഇത് മാതൃഭൂമിയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു. ചെറുപ്പത്തിന്റെ ആ അവസ്ഥയിൽ ഈ പുസ്തകം മനസ്സിൽ വല്ലാതെ പതിഞ്ഞുകിടന്നു. കുറെക്കാലം കഴിഞ്ഞ് ബംഗാളിൽ ആ പരിസരത്തൊക്കെ സഞ്ചരിക്കുമ്പോൾ ഈ വായനയുടെ ഓർമ്മ മനസ്സിലുണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് പുസ്തകങ്ങളിലേക്ക് കടക്കുന്നത്. ചിറ്റൂർ ഗവൺമെന്റ് കോളേജിൽ പഠിക്കുമ്പോഴാണ് ഏറ്റവുമധികം വായിക്കുന്നത്. ഫിസിക്‌സും മാത്‌സുമായിരുന്നു പാഠ്യവിഷയങ്ങളെങ്കിലും മറ്റു പുസ്തകങ്ങൾ താത്പര്യം കൊണ്ടുമാത്രം വായിച്ചുതീർത്തിരുന്നു. ഇക്കാലത്ത് വായിച്ച ശ്രദ്ധേയമായ രണ്ടു പുസ്തകങ്ങൾ ഓർമ്മയിൽ നിൽക്കുന്നത് തോമസ് ഹാർഡിയുടെ ഠല ൈീള വേല റ’ഡൃയലൃ്ശഹഹല െഉം അലക്‌സാണ്ടർ ഡ്യൂമാസിന്റെ ഠവല ഇീൗി േീള ങീിലേ ഇൃശേെീ ഉം ആണ്. ഹാർഡിയോട് ഒരു പ്രഥമാനുരാഗം ഉണ്ടായിരുന്നുവെന്നുതന്നെ പറയാം. വളരെക്കാലം ഇത് നിലനിന്നിരുന്നു.
എഞ്ചിനീയറിങ്പഠനത്തിനായി മദ്രാസിൽ പോയെങ്കിലും അച്ഛന്റെ മരണത്തിനുശേഷം നാട്ടിൽ തിരിച്ചുവന്നു. പിന്നീടുള്ള മൂന്ന് കൊല്ലമാണ് ഗൗരവമേറിയ വായനയെന്നു വിനീതമായി പറയാവുന്ന ഒരു അധ്യയനം നടക്കുന്നത്. ക്ലാസിക്കുകളിലൂടെ കടന്നുപോകുന്നത് ഇക്കാലത്തായിരുന്നു. പുസ്തകങ്ങളുടെ ലഭ്യത ഒരു പ്രശ്‌നം തന്നെയായിരുന്നു. സംസ്‌കൃതപണ്ഡിതനായിരുന്ന അച്ഛന്റെ പുസ്തകശേഖരം ഉള്ളതിനാൽ, പലർക്കും ഒരായുസ്സു മുഴുവൻ പ്രയത്‌നിച്ചാലും സാധിക്കാത്തത്ര പുസ്തകങ്ങൾ എനിക്ക് പതിനെട്ട് പത്തൊമ്പക് വയസ്സുകളിൽ വായിക്കാൻ സാധിച്ചു. യോഗാവാസിഷ്ഠസംഗ്രഹം, മഹാഭാരതവിവർത്തനം, ഉപനിഷത്ത് എന്നിവയെല്ലാം ഇങ്ങനെ വായിച്ചവയാണ്. ബ്രഹ്മസൂത്രം ഉണ്ടായിരുന്നുവെങ്കിലും അന്നത് വായിച്ചപ്പോൾ ഒന്നും മനസ്സിലായില്ല.
വായനയെ ഗൗരവത്തിൽ കാണുവാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ?
വായിച്ചേ തീരൂ എന്നുള്ള അവസ്ഥയായിരുന്നു അപ്പോഴത്തേത്. അച്ഛന്റെ മരണം ഒരു ഞെട്ടലായിരുന്നു. അതൊരു യുക്തിരഹിതമായ സമസ്യയായിരുന്നു എനിക്ക്. എന്തുകൊണ്ട് ഇങ്ങനെയൊരു മരണം? അതൊഴിവാക്കാനാകുമായിരുന്നോ? ഇങ്ങനെ ഒട്ടേറെ സന്ദേഹങ്ങൾ. ഒരു മരണമാണ് പലപ്പോഴും ഒരാളുടെ ജീവിതത്തെ നിർണ്ണയിക്കുകയെന്ന് പറയാറുണ്ട്. പ്രത്യേകിച്ച്, 20 വയസ്സിനുള്ളിൽ ഏറ്റവും ക്രൂരമായൊരു മരണം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കൊരു വേദാന്തിയാകാതിരിക്കാനാവില്ല.
അച്ഛന്റെ മരണം സർപ്പദംശനമേറ്റായിരുന്നു. അക്കാലത്ത് ഇങ്ങനെയൊരു മരണം അച്ഛന് മാത്രമാണ്. കുറേക്കാലം മുമ്പ് അച്ഛന്റെ ജ്യേഷ്ഠനും സർപ്പദംശനം മൂലം മരിച്ചിട്ടുണ്ട്. അപ്പോൾ സർപ്പശാപത്തിന്റെ ഒരു നിഴൽ അതിൽ കണ്ടു. അതൊരു ശാപം തന്നെയാണോ? സംഭവിക്കേണ്ടതു തന്നെയായിരുന്നോ? എന്തായിരുന്നു പരിഹാരം? ദുഃഖത്തിനേക്കാൾ വലിയ സമസ്യയായിരുന്നു മനസ്സിൽ. ഇതൊന്നും ആരോടും ചോദിച്ചിട്ട് കാര്യമില്ല.
നേരത്തയുള്ളതുപോലെ ഒരു രസത്തിനുവേണ്ടിയുള്ള വായനയായിരുന്നില്ല പിന്നീടുണ്ടായത്. എന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾക്ക് ഇതിൽനിന്നും വല്ല പരിഹാരവും കിട്ടുമോയെന്നൊരു ജിജ്ഞാസ ഇതിനെല്ലാം പ്രേരണയായുണ്ടായിരുന്നു. ക്ലാസിക്കുകൾ, കാരമസോവ് സഹോദരന്മാർ, ആൻഫ്രാങ്ക് ഇതെല്ലാം ഞാൻ തേടിപ്പിടിച്ചു വായിക്കുകയുണ്ടായി. പലതും ഇവിടെ കിട്ടുന്ന പുസ്തകങ്ങളല്ലായിരുന്നു. വലിയ ലൈബ്രറിയിൽ പോലുമില്ലാത്ത, ഇവിടത്തെ പ്രധാന പ്രൊഫസർമാർക്കുവരെ അന്ന് കിട്ടാത്ത, സാർത്രിന്റെ ഠവല ഞീമറ െീേ എൃലലറീാ വായിക്കുന്നത് ഇങ്ങനെയാണ്. 1969 ൽ തന്നെ കാമുവിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു. പ്രത്യേകമായ ഒരു മുൻനിശ്ചയത്തോടെയുമുള്ള ഒരു വായനയായിരുന്നില്ലെങ്കിലും ഇക്കാലത്ത് വായിച്ച പുസ്തകങ്ങളെല്ലാംതന്നെ ആധുനികഭാവുകത്വത്തെ അടയാളപ്പെടുത്തിയവയായിരുന്നു. അന്നൊന്നും ഒരു എഴുത്തുകാരനാവുകയെന്നത് എന്റെ സങ്കല്പത്തിൽ തന്നെ ഉണ്ടായിരുന്നില്ല.
എഴുത്തിലേക്കുള്ള പ്രവേശനം, സ്വാധീനം, സാഹചര്യങ്ങൾ?
എഴുത്തിലേക്ക് വരാനുള്ള പ്രേരണ ഒ.വി.വിജയനായിരുന്നുവെന്ന് പറയാം. അക്കാലത്താണ് ഖസാക്കിന്റെ ഇതിഹാസം മാതൃഭൂമിയിൽ സീരിയലൈസ് ചെയ്തു വരുന്നത്. അതിലെ കേന്ദ്രകഥാപാത്രത്തിന് എന്റെ ജീവിതത്തിലെ ചില സംഭവങ്ങളുമായി സമാന്തരതകളുണ്ടായിരുന്നത് എന്നെ സ്പർശിച്ചു. എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ എന്ന് ഞാൻ വിജയനോട് അന്വേഷിക്കുകയുണ്ടായി. കത്തിലൂടെ. അതിന് വിജയൻ എഴുതിയ ആർദ്രമെന്നു പറയാവുന്ന മറുപടിയാണെന്നു തോന്നുന്നു എന്നെ എഴുത്തിലേക്ക് എത്തിച്ചത്. അതൊരു സ്പാർക്കായിരുന്നു.
ആദ്യം എഴുതിയ ലേഖനം സാർത്രിനെ കുറിച്ചായിരുന്നു. ഇന്ത്യൻ തോട്ട്‌സും സാർത്രിന്റെ എക്‌സിസ്റ്റ്യൻഷ്യൽ ഫിലോസഫിയും തമ്മിലുള്ള സമാന്തരതകൾ എന്നെ ആകർഷിക്കുകയുണ്ടായി. കർമ്മണ്യേവാധികാരസ്‌തേ മാ ഫലേഷു കദാചന എന്ന ഗീതാസാരം ഉൾക്കൊണ്ടതുപോലെ ഒന്നിലും ഭാഗഭാക്കാവാതെ ഒന്നുമായും ബന്ധപ്പെടാതെ നിന്നയാളായിരുന്നു സാർത്ര്. അതുകൊണ്ടാണ് അദ്ദേഹം നോബൽസമ്മാനം പോലും നിരസിച്ചത്. അഹംബോധമല്ല, വ്യക്തിപരമായ നിസ്സംഗതയാണ് അതിനു കാരണമായിരുന്നത്. കർമ്മം ചെയ്യുന്നതിനേക്കാൾ അതിന്റെ ഫലത്തിലെ ആസക്തിയില്ലായ്മ. ഇവിടെ പലർക്കും ഒരു കീറാമുട്ടിയായിരുന്ന സാർത്രിനെ ഞാൻ എന്റെതായ രീതിയിൽ സമീപിച്ചു. ടോൾസ്റ്റോയി, കാരമസോവ് സഹോദരന്മാർ എന്നിവയുമായുള്ള ബന്ധത്തെ കുറിച്ചൊക്കെയായിരുന്നു എന്റെ അന്വേഷണം. സാർത്രിന്റെ മൂന്ന് ഭാഗങ്ങളായി വന്ന ഗ്രന്ഥപരമ്പരയെ -ട്രിലോജി- കുറിച്ചായിരുന്നു ആദ്യത്തെ പഠനം. ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 1971 ൽ പ്രസിദ്ധീകരിച്ചുവന്നു. പിന്നീട് ആറേഴു വർഷം കഴിഞ്ഞാണ് എന്റെ ആദ്യപുസ്തകമായ പുതിയ പുരുഷാർത്ഥങ്ങൾ പുറത്തിറങ്ങുന്നത്. ബോദ്‌ലെയറുടെ കവിതകളെ കുറിച്ചുള്ള ലേഖനവും ആനന്ദിന്റെ രണ്ട് കഥകളെ കുറിച്ചുള്ള പഠനവും ലളിതാംബികാ അന്തർജനത്തിന്റെ അഗ്നിസാക്ഷി പഠനവുമൊക്കെ ആദ്യകാലരചനകളായിരുന്നു. ഖസാക്കിനെ കേന്ദ്രീകരിച്ചുള്ള പഠനമായിരുന്നു പ്രധാനം.
ലളിതാംബികാ അന്തർജനവും ഒ.വി.വിജയനും ആധുനിക സാഹിത്യവിചാരത്തിൽ ഒരേ വേദിയിൽ പഠനവിധേയമാക്കപ്പെടുന്നതിലെ അനൗചിത്യം പലരും പറയുകയുണ്ടായല്ലോ?
എഴുത്തുകാരെ കോളം തിരിച്ച് കാണേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. ഒരു കൃതി നമ്മിലുണ്ടാക്കുന്ന പ്രതികരണങ്ങൾക്കനുസൃതമായാണ് നാം അതിനെ സമീപിക്കുന്നത്. എന്നെ വളരെയധികം ആകർഷിച്ച ഒരു നോവലായിരുന്നു അഗ്നിസാക്ഷി. പിന്നീട് വിജയനോട് ഇതേക്കുറിച്ച് പറയുകയുമുണ്ടായി. പിന്നീട് 18 വർഷങ്ങൾക്കു ശേഷമാണെന്നു തോന്നുന്നു വയലാർ അവാർഡ് ലഭിച്ച അവസരത്തിൽ വിജയൻ ഈ നോവലിനെ കുറിച്ച് കൗതുകപൂർവം ആരായുകയുണ്ടായി. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. പിന്നീട് ഈ നോവൽ വായിച്ചതിനുശേഷം വളരെ മിതമായ ശൈലിയിൽ എത്ര മനോഹരമായി ദാർശനികസത്ത പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നാണ് വിജയൻ പറഞ്ഞത്.
അച്ഛനും വിജയനും ധൈഷണികമായി ഏറെ സ്വാധീനിച്ചതായി തോന്നുന്നു. പ്രത്യേകിച്ച് ആഷാമേനോനിൽ രൂഢമൂലമായിട്ടുള്ള ചില ആത്മീയദർശനങ്ങളുടെ പശ്ചാത്തലത്തിൽ?
ശരിയാണ്. അച്ഛൻ ശങ്കരൻകുട്ടി മേനോൻ രാജാസ് ഹൈസ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായിരുന്നു. സംസ്‌കൃതം ബ്രാഹ്മണർക്കു മാത്രം കുത്തകയായിരുന്ന ഒരുകാലത്ത് ട്രിച്ചി സംസ്‌കൃതകോളേജിൽ പോയാണ് അദ്ദേഹം സംസ്‌കൃതം പഠിച്ചത്. അത് അദ്ദേഹത്തിന്റെ ഉള്ളിലെ ചെറിയൊരു കലാപവാസനയുടെ ഉദാഹരണം കൂടിയായിരുന്നു. സംസ്‌കൃതം പഠിച്ചാൽ എന്താണ് പ്രയോജനമെന്നുപോലും അറിയാതെയാണ് അന്നത് പഠിക്കാനിറങ്ങിയത്. പിന്നീട് സംസ്‌കൃത അദ്ധ്യാപകനായി. അദ്ദേഹം ഒരു വേദാന്തി കൂടിയായിരുന്നു. മക്കളെ കുറിച്ച് അദ്ദേഹത്തിന് അമിതമായ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്വാമി ജ്ഞാനാനന്ദ സരസ്വതി അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സ്വാമി പ്രസിദ്ധീകരിച്ചിരുന്ന പരമപുരുഷാർത്ഥം മാസികയിൽ അച്ഛൻ നാരദഭക്തിസൂത്രം വിവർത്തനം ചെയ്തിരുന്നു.
വളരെ നിസ്സംഗമായാണ് അദ്ദേഹം മരണത്തെ നേരിട്ടത്. ഞാനന്ന് മദ്രാസിൽ എഞ്ചിനീയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പറഞ്ഞല്ലോ. മരിക്കുന്നതിന്റെ അന്ന് ഉച്ചക്ക് അച്ഛൻ എനിക്കയച്ച മണിയോർഡർ കിട്ടിയത് ഇപ്പോഴും ഓർക്കുന്നു. സർപ്പദംശനമേറ്റ അദ്ദേഹം അതത്ര കാര്യമാക്കാതെ വീട്ടിലേക്ക് പോരികയായിരുന്നു. പിന്നീട് വൈദ്യനെ കാണുമ്പോഴേക്കും വൈകിപ്പോയി. ഇതെല്ലാം പ്രതീക്ഷിച്ചതുപോലെ അച്ഛൻ സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ എന്ന ഗീതാശ്ലോകം ഉരുവിട്ടുകൊണ്ടിരുന്നു. അമ്മയാകട്ടെ അപ്പോൾ ഇതൊന്നുമറിയാതെ മുകളിലെ മുറിയിലിരുന്ന് നാമം ജപിക്കുകയായിരുന്നു. ആ ജപം ഇന്നും ഞാൻ തുടർന്നുപോരുന്നു.
സംസ്‌കൃതപണ്ഡിതനായ അച്ഛന്റെ മകനായ എനിക്ക് അന്തസ്സാരശൂന്യമായ സംസ്‌കൃതപഠനമാണ് ലഭിച്ചത്. മലയാളത്തിൽ പഠനം ഇംഗ്ലീഷിൽ ഉത്തരമെഴുത്ത്. ഇതായിരുന്നു പഠനം. എന്നിരുന്നാലും അച്ഛന്റെ ഗ്രന്ഥശേഖരങ്ങളുടെ സാമീപ്യം വല്ലാത്തൊരു സ്വാധീനമായിരുന്നു.
ഖസാക്കിന്റെ ഇതിഹാസത്തിന്റെ സ്വാധീനത്തെ കുറിച്ച് ഞാൻ നേരത്തേ പറഞ്ഞു. അതിലെ കേന്ദ്രകഥാപാത്രമായ രവി എന്തോ തേടിപ്പോവുകയാണ്. കോളേജ് വിദ്യാഭ്യാസത്തിന്റെയൊക്കെ അർത്ഥശൂന്യത തിരിച്ചറിഞ്ഞ് അറിയാത്ത പൊരുളിലേക്ക് യാത്രയാവുകയാണ് രവി. എന്തിനെ തേടിയാണ് യാത്രയെന്ന് അയാൾക്ക് അപ്പോൾ അറിയില്ല. ‘അറിയാം അറിഞ്ഞുകൂടാ’ എന്നാണ് പറയുന്നത്. അന്നൊന്നും ഇത്തരം ഭാവാത്മകതലത്തിലുള്ള വായന ഖസാക്കിനെ കുറിച്ച് ഉണ്ടായിട്ടില്ല. വിജയനു തന്നെ അറിയില്ലായിരുന്നു താൻ എഴുതുന്ന കൃതി ഇത്ര വലിയ ആഴമുള്ളതാണെന്ന്. ‘ഞാൻ എന്തെല്ലാം തേങ്ങലുകൾ, വേദനകൾ അനുഭവിച്ചുവോ അതെല്ലാം അതേ സാന്ദ്രതയോടെ അനുഭവിച്ച താങ്കൾ ആരാണ്?’ എന്ന് പിന്നീട് വിജയൻ എനിക്കെഴുതുകയുണ്ടായി. വിജയന്റെ കൃതികളിൽ ഈ അന്വേഷണം ഉണ്ടായിരുന്നു. ഇതാണ് എന്നെ സ്പർശിച്ചത്. വിജയൻ ഗുരുസാഗരത്തിലെ ഗുരുവിനെ കണ്ടെത്തുന്നത് ഇങ്ങനെയാണ്. എന്നാൽ വിജയൻ അതിലും തൃപ്തനല്ലായിരുന്നു. പൂർണ്ണനല്ലായിരുന്നു. പലരും വിചാരിക്കുന്നതുപോലെ അവിടത്തെ അന്തേവാസിയാവാനൊന്നും വിജയൻ ഇഷ്ടപ്പെട്ടിരുന്നില്ല. ആധ്യാത്മികസ്ഥാപനങ്ങളോട് അദ്ദേഹത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. ജിദ്ദു കൃഷ്ണമൂർത്തി ഫൗണ്ടേഷനിലൊക്കെ വളരെ പ്രതീക്ഷയോടെ പോയി ഇച്ഛാഭംഗത്തോടെ മടങ്ങിവന്ന ധാരാളം പേരുടെ അനുഭവം വിജയന് അറിയാമായിരുന്നു. ഈയൊരു തേടലുണ്ടല്ലോ അതാണെന്നെ ഏറെ സ്വാധീനിച്ചത്. ഞാനും എന്റെ വായനയിൽ, എഴുത്തിൽ യാത്രകളിൽ തുടർന്നുപോരുന്നത് ഇതുതന്നെയാണ്.
ആഷാമേനോന്റെ ഭാഷ വളരെ ധ്യാനാത്മകമാണ്. പ്രകടമായൊരു സംസ്‌കൃതസ്വാധീനവും അതിൽ കണ്ടെത്താം. പലരും ദുർഗ്രഹമെന്ന് ഇതേക്കുറിച്ച് പരാതി പറയാറുമുണ്ട്. എന്നിരുന്നാലും സൗകുമാര്യമെന്ന് പറയുന്നത് അതിന്റെ ഈ സാന്ദ്രത തന്നെയാണ്. ബോധപൂർവമാണോ ഇത്തരം ശൈലി?
ഭാഷ ധ്യാനാത്മകമാകുന്നത് ബോധപൂർവമല്ല. അത് കൈകാര്യം ചെയ്യുന്ന വിഷയത്തിനനുസരിച്ച് തനിയെ വരുന്നതാണ്. ഉള്ളിലുള്ള ചിരന്തനമായ ജിജ്ഞാസ അല്ലെങ്കിൽ ഈശ്വരസാക്ഷാത്കാരത്തെ കുറിച്ചുള്ള അന്വേഷണം അത് എന്നുമുണ്ട്. പക്ഷേ, ഒരു സാധകനുവേണ്ട യോഗ്യതകളൊന്നും എനിക്കില്ല. അതുണ്ടെങ്കിൽ ഈ സുഖസൗകര്യങ്ങളൊക്കെ അനുഭവിച്ച് ഇവിടെ ഇരിക്കില്ലല്ലോ. സാധകജീവിതം ജന്മനിയോഗമാണ്. എന്നാൽ, ധൈഷണികതലത്തിൽ അത് എന്റെ ഉള്ളിൽ തന്നെയുണ്ട്. അത് ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് എഴുത്ത്. അപ്പോൾ ഭാഷ ഇങ്ങനെയാവുന്നു. അതല്ലാതെ മറ്റൊരു തലത്തിൽ എഴുതുന്ന കാര്യം സംശയമാണ്. യോഗാത്മകമായ അഭിവാഞ്ഛ ഉള്ളിടത്തോളം വേറൊരു ഭാഷ വരില്ലെന്നു തോന്നുന്നു. അത് സ്വാനുഭൂതിയിൽ നിന്നും വരുന്നതാണ്. ബോധപൂർവം പരത്താനോ നേർപ്പിക്കാനോ ശ്രമിക്കാറില്ല. മറിച്ച്, ക്രിസ്റ്റലൈസ് ചെയ്യാനാണ് ശ്രമിക്കുക. അതോടൊപ്പം തന്നെ താമസിക്കുന്ന ഗൃഹം, കാലാവസ്ഥ എല്ലാം സ്വാധീനിച്ചിട്ടുണ്ടാവാം. ആത്മീയമായ അച്ചടക്കം എന്നതുപോലെ ഭാഷയിൽ ഒരു അച്ചടക്കം വരുന്നത് നാം പരിചയിച്ച ഗ്രന്ഥങ്ങളിലൂടെയാണ്. 20 -ാമത്തെ വയസ്സിൽ യോഗാവാസിഷ്ഠസംഗ്രഹം വായിച്ച് ചില ബോധ്യങ്ങൾ വന്ന ഒരു മനസ്സിന് വളരെ എളുപ്പത്തിൽ എഴുതാം അന്തക്കരണം എന്ന്. അല്ലാത്തൊരാൾക്ക് കരണവും ആന്തരീകവുമൊന്നും ബന്ധപ്പെടുത്താനാവില്ല. അറിയില്ല.
ദുർഗ്രഹതയെ കുറിച്ച് ചിലർ പറയാറുണ്ട്. ഞാൻ അവരോട് അതേക്കുറിച്ച് അന്വേഷിക്കാറുമുണ്ട്. ഉദാഹരണത്തിന് ‘ഭൂരുഹം’ എന്ന വാക്കിനെ കുറിച്ച് ധാരാളം പേർ പറഞ്ഞിരുന്നു. ഞാനല്ല ആദ്യമായി അത് പ്രയോഗിക്കുന്നത്. കുമാരനാശാനാണ്. വൃക്ഷം എന്നേ അതിനർത്ഥമുള്ളൂ. പഴകിപ്പോയ വാക്കുകൾ മാറ്റി നൂതനമായ വാക്കുകൾ പ്രയോഗിക്കുമ്പോൾ ഒരു സ്വാരസ്യം ലഭിക്കുന്നുണ്ട്. അപ്പോഴേക്കും ആളുകൾ സവർണ്ണഭാഷയെന്നു വിളിക്കാൻ തുടങ്ങും. ഇത് കനത്ത വിവരക്കേടാണ്. ഭാഷക്ക് സവർണ്ണ അവർണ്ണ ഭേദമില്ല. അതിന് അതീതമാണത്. മലയാളം തന്നെ തമിഴിൽ നിന്നും സംസ്‌കൃതത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നും വാക്കുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് എ.ആർ.രാജരാജവർമ്മ പറഞ്ഞിട്ടുണ്ടല്ലോ. അതെല്ലാം നമ്മുടെ ഭാഷയെ ദൃഢീഭവിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. ശ്രീനാരായഗുരുവിന്റെ ആത്മോപദേശശതകം വായിച്ചാൽ ഇത് മനസ്സിലാകും. തമിഴും മലയാളവും സംസ്‌കൃതവും ഇടകലർന്ന് എത്ര താളാത്മകമാണത്.
വ്യക്തമായ പാരിസ്ഥിതികദർശനം പ്രകടമാക്കുന്നവയാണ് ആഷാമേനോന്റെ മിക്കവാറും എല്ലാ കൃതികളും. പ്രത്യേകിച്ച് തനുമാനസി, പയസ്വിനി, കലിയുഗാരണ്യകങ്ങൾ, ഹെർബേറിയം തുടങ്ങിയവ. എന്നാൽ ഇവയിലൂടെ സംവദിക്കുന്ന പാരിസ്ഥിതിക ഉൽക്കണ്ഠ താങ്കളുടെ ജീവിതത്തിൽ കാണുന്നില്ലെന്ന് പറയുന്നുണ്ട്. സൈലന്റ് വാലി പോലുള്ള പ്രക്ഷോഭങ്ങളിൽ ആഷാമേനോന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലല്ലോ?
ഞാനൊരു ആക്ടിവിസ്റ്റായിരുന്നില്ല. ഓരോരുത്തർക്കും അവരവരുടെതായ മാനസികമായ ഒരു കോൺസ്റ്റിറ്റിയൂഷൻ (ഘടന) ഉണ്ട്. ചിലർ ആക്ടിവിസത്തിനുവേണ്ടി തയ്യാറായവരായിരിക്കും. ഞാൻ കോളേജിൽ പഠിക്കുമ്പോൾതന്നെ ഇങ്ങനെയല്ലായിരുന്നു. അങ്ങനെയല്ലാത്തൊരാൾ ആക്ടിവിസത്തിനുവേണ്ടി തയ്യാറാവുമ്പോൾ രണ്ട് നഷ്ടങ്ങൾ സംഭവിക്കും. ഒന്നാമതായി, നല്ലൊരു ആക്ടിവിസ്റ്റ് ഇല്ലാതാവും. അതേസമയം തന്നെ നമ്മുടെതായ കിലേഹഹലരൗേമഹ മരശേ്ശ്യേക്ക് സമയം ഇല്ലാതാവുകയും ചെയ്യും. അത് സ്വയം തിരിച്ചറിഞ്ഞതുകൊണ്ടാണ് പിൻവലിഞ്ഞ് ഈയൊരു തലത്തിലേക്ക് വന്നുനിൽക്കുന്നത്.
എല്ലാ ആക്ടിവിസത്തിനു പിന്നിലും ഫിലോസഫിയുടെ ഒരു അകക്കാമ്പുണ്ടാവും. അതില്ലെങ്കിൽ ആക്ടിവിസം പലപ്പോഴും അർത്ഥവത്താകില്ല. അത്തരമൊരു അകക്കാമ്പാണ് ഞാനും തേടുന്നത്. ആക്ടിവിസത്തേക്കാൾ കൂടുതലായി എനിക്ക് വശഗതമാകുന്നത് ഏതെങ്കിലും ധൈഷണികമായ പ്രവർത്തനമാണ്. സൈലന്റ് വാലിയെ കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. പ്ലാച്ചിമടയിൽ പോയെങ്കിലും അതിന്റെ മുൻനിരയിൽ നിൽക്കാനും ശ്രദ്ധ പിടിച്ചുപറ്റാനും താത്പര്യമുണ്ടായിരുന്നില്ല. മാത്രമല്ല, അതുവരെ പാരിസ്ഥിതികം എന്തെന്ന് അറിയാത്തവർ പോലും മുൻനിരയിൽ വരുമ്പോൾ അദ്ഭുതം തോന്നുന്നു. അവരെ സംബന്ധിച്ചിടത്തോളം സമരനായകത്വമെന്നത് ചില സ്ഥാനമാനങ്ങളുടെ പ്രശ്‌നമാണ്. അവർക്കതിലാണ് താത്പര്യം. സമരനായകത്വം ഒരുതരത്തിലും എന്റെ സ്വപ്‌നമല്ല. കൂടാതെ, അത് നമ്മുടെതായുള്ള നിയതമായ ഒരു ഇടത്തെ ബാധിക്കുകയും ചെയ്യും. അത് നമ്മുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയേക്കും. ഒരുപക്ഷേ, ഒരു എഴുത്തുകാരനായിരുന്നില്ലെങ്കിൽ എഴുത്തിനേക്കാൾ വിപ്ലകരമായ സംഗതികളിൽ ഏർപ്പെടാൻ സാധിക്കുമായിരുന്നു.
താങ്കളുടെ കൃതികളിൽ കാണുന്ന ഈ പാരിസ്ഥിതികാവബോധത്തിന് പ്രത്യേകമായ ചില സ്വാധീനങ്ങൾ ഉണ്ടായിരുന്നിരിക്കണമല്ലോ?
1984ൽ വായിച്ച പീറ്റർ മാത്തിസന്റെ ടിീം ഘലീുലൃറ ആണ് ആദ്യത്തെ പാരിസ്ഥിതിക പ്രേരണ അല്ലെങ്കിൽ അദ്ധ്യയനം എന്നു പറയാം. അതിനുശേഷമാണ് തപോവനസ്വാമികളുടെ ഹിമിഗിരിവിഹാരം പോലും വായിക്കുന്നത്. അത് എന്തു കുറവായി കണ്ടാലും അങ്ങനെയാണ് സംഭവിച്ചത്. പീറ്റർ മാത്തിസൺ എങ്ങനെയാണ് ഹിമലായം കണ്ടതെന്നും സ്‌നോ ലെപ്പേർഡ് എന്നതുകൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും മനസ്സിലായപ്പോൾ മനുഷ്യനെ എങ്ങനെയാണ് പാരിസ്ഥിതികമായ ഉൽക്കണ്ഠ മഥിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. തുടർന്നാണ് ‘തനുമാനസി’ എഴുതുന്നത്. ഏകദേശം ഈ സമയത്തുതന്നെ ഫ്രിജോഫ് കാപ്രയുടെ ഠൗൃിശിഴ ജീശി േ വായിക്കാനും സാധിച്ചു. മൈസൂരിൽ വെച്ച് വളരെ യാദൃച്ഛികമായാണ് ഈ പുസ്തകം എനിക്കു ലഭിക്കുന്നത്. ഈ രണ്ടു കൃതികളും അങ്ങോട്ടുമിങ്ങോട്ടും ഫിറ്റ് ചെയ്യാവുന്നവിധം സ്വീകൻസുള്ളവയാണ്. ഇതേക്കുറിച്ച് മുമ്പൊന്നും അറിഞ്ഞിട്ടേയുണ്ടായിരുന്നില്ല. അതിനും 12 വർഷം മുമ്പ് തോറോയുടെ വാൾഡൻ വായിച്ചിരുന്നു. അങ്ങനെയാണ് പാരിസ്ഥിതികമായ ഒരു ദർശനം കൈവരുന്നത്. പിന്നീട് അന്വേഷിക്കുമ്പോഴാണ് നമ്മുടെ ഉപനിഷത്തുകളിലും മറ്റും ഇത് സുലഭമായുണ്ടെന്ന് മനസ്സിലാകുന്നത്. ബുദ്ധമതസംഹിതകളിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇത് ഹിന്ദുമതസംഹിതകളിൽ നിർഭരമായി കാണാവുന്നതാണ്. ഫ്രിജോഫ് കാപ്രയെ ഒരിക്കലും ഒരു പാശ്ചാത്യനായി കാണാനാവില്ല. അത്രമാത്രം ഗാഢമായി അദ്ദേഹം നമ്മുടെ ദർശനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ‘ഞാൻ ചിന്തിക്കുന്നതുകൊണ്ട് ഞാനാകുന്നു’ എന്നു പറഞ്ഞ ദെക്കാർത്തയെ, ഞാൻ എന്നത് ശരീരവും മനസ്സും ആത്മാവും കൂടിയാണെന്ന് പറഞ്ഞ് ഭംഗിയായി തിരുത്തുവാൻ കഴിഞ്ഞ ഏക വ്യക്തി കാപ്രയാണ്. ആനന്ദകുമാരസ്വാമിയുടെ നടരാജനൃത്തത്തെ കുറിച്ച് നമ്മുടെ കടൽത്തീരത്ത് നിന്നുകൊണ്ടാണ് കെേ മ ാ്യേെശരമഹ ലഃുലൃശലിരല എന്ന് ഠവല ഠമീ ജവ്യശെര െൽ അദ്ദേഹം പറഞ്ഞത്.
ആന്തരീകമായ അന്വേഷണങ്ങൾക്കൊപ്പം ബാഹ്യമായ യാത്രകളും താങ്കൾ ഇഷ്ടപ്പെടുന്നതായി അറിയാം. ധാരാളം യാത്രകൾ നടത്തിയിട്ടുമുണ്ട്. യാത്ര ഒരു ആത്മീയാനുഭവമായി പരിണമിക്കുന്നുണ്ടോ? എവിടേക്കെല്ലാമായിരുന്നു ആ യാത്രകൾ?
പീറ്റർ മാത്തിസന് ഹിമാലയത്തിലെ അന്നപൂർണ്ണാ ശിഖിരത്തിൽ വന്ന് ഇതൊക്കെ അനുഭവിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ടായിക്കൂടാ എന്ന ചോദ്യത്തിൽ നിന്നുമാണ് എന്റെ പ്രഥമ ഹിമാലയയാത്ര. എന്നാൽ ആദ്യത്തെ യാത്ര ഹിമാലയത്തിലേക്കായിരുന്നില്ല. കുടജാദ്രിയിലേക്കായിരുന്നു. ഏത് യാത്രയും ആരംഭിക്കേണ്ടത് കുടജാദ്രിയിൽ നിന്നാവണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. നേരത്തെ വായിച്ച പുസ്തകങ്ങൾ ഉണർത്തിയ പാരിസ്ഥിതിക ഉത്ക്കണ്ഠയുടെ തുടർച്ചയെന്നോണം വളരെ യാദൃച്ഛികമായാണ് 1984 ൽ ആദ്യമായി കുടജാദ്രി യാത്ര നടത്തുന്നത്. മൂകാംബിക വരെ ആർക്കും പോകാം. എന്നാൽ കുടജാദ്രിയിലേക്ക് എളുപ്പമല്ല. അപ്പോഴാണ് എന്റെയൊരു സുഹൃത്ത് ചന്തുക്കുട്ടി സ്വാമിയെ കുറിച്ച് പറയുന്നത്. തനിച്ചുപോയാൽ കാണേണ്ടതായ പല സ്ഥലങ്ങളും കാണാൻ സാധിക്കില്ല. അതിനാൽ സ്വാമിയുടെ കൂടെ പോയാൽ മതിയെന്ന് സുഹൃത്ത് നിർദ്ദേശിച്ചു. ഞങ്ങൾ മൂകാംബികയിലെത്തുന്നത് ഉച്ചനേരത്താണ്. ഉച്ചക്കും സന്ധ്യക്കും രാത്രിയിലും തൊഴുതു. ഇതിനിടയിൽ സ്വാമിയെ അന്വേഷിച്ചെങ്കിലും കാണാൻ സാധിച്ചില്ല. ആളിവിടെ വരാറുണ്ടെന്നു മാത്രമായിരുന്നു മറുപടി. സ്വാമിക്ക് പ്രത്യേകിച്ച് വിലാസമൊന്നുമില്ല. പരിവ്രാജകന്മാരെപ്പോലെയാണ്. സ്വാമിയെ കാണാനാവില്ലെന്ന് തീർച്ചയാക്കി മടങ്ങുവാൻ തുടങ്ങുമ്പോഴാണ് ഒരാൾ ഭാണ്ഡക്കെട്ടുമായി മുന്നിൽ. ആശ്ചര്യത്തോടെയും അവിശ്വസനീയതയോടെയും ചന്തുക്കുട്ടി സ്വാമിയല്ലേ എന്ന് ചോദിക്കുവാൻ തുടങ്ങും മുമ്പേ സ്വാമി എന്നോട് കുടജാദ്രിയിൽ പോണം അല്ലേ എന്നു ചോദിച്ചു. പറഞ്ഞാൽ വിശ്വാസം വരില്ല. അത്ര ഭംഗിയോടെയാണത് സംഭവിക്കുന്നത്. സ്വാമിയെ കണ്ടാൽ പ്രായം 45-50 വയസ്സ്. എന്നും അദ്ദേഹത്തിന്റെ പ്രായം അങ്ങനെയാണ്. പിന്നീട് നാലഞ്ചു തവണ കാണുകയുണ്ടായി. പഴങ്ങളും ചെറുപയറുമൊക്കെ മാത്രമേ സ്വാമി കഴിക്കൂ. അരിഭക്ഷണമില്ല. പിറ്റേന്ന് പുലർച്ചെ 5 മണിക്ക് പോകാൻ തയ്യാറായിക്കൊള്ളാൻ പറഞ്ഞ് സ്വാമി പോയി. അതൊരു തിരിച്ചറിവിന്റെ നിമിഷമായിരുന്നു.
കുടജാദ്രിയിൽ നിന്നും പുറപ്പെട്ടാലേ ഹിമലായം വരെയെത്തൂ. പിന്നെയാണ് മനസ്സിലാകുന്നത് ഇത് രണ്ടിനും ബന്ധമുണ്ടെന്ന്. സർവജ്ഞപീഠത്തിനും ജ്യോതിർമഠത്തിനും വല്ലാത്തൊരു ഗാഢമായ ബന്ധമുണ്ടെന്ന് പിന്നീടാണറിയുന്നത്. എല്ലാം ഒരു പൂർവനിശ്ചയം പോലെയാണ് സംഭവിച്ചത്. ആറേഴു തവണ കുടജാദ്രിയിൽ പോയിട്ടുണ്ട്. അജന്ത, എല്ലോറ, കൊണാർക്ക് എന്നിവിടങ്ങളിലും പോയിരുന്നു.
ഏറ്റവും സ്വാധീനിച്ച യാത്ര ഹിമാലയം തന്നെയാണ്. കാരണം, ഹിമാലയത്തിലേക്കാണ് നാം വീണ്ടും വീണ്ടും തയ്യാറാകുന്നത്. 2005 ലും 2007 ലുമായി രണ്ടുതവണ കൈലാസയാത്രയും നടത്തി. ഇനി ഒരിക്കൽകൂടി പോയിക്കൂടേ എന്നു ചോദിച്ചാൽ പോവാം എന്ന തരത്തിലാണ് മനസ്സ്. കണ്ടുതീരുന്നില്ല അതിന്റെ ബോധ്യം. നിർവചിക്കാനാവാത്തൊരു അനുഭവമാണത്.
ചിലപ്പോൾ അത് നമുക്ക് തരിക കനത്ത വേദനയായിരിക്കും. പക്ഷേ എന്നിരുന്നാലും അതിലെല്ലാം ഒരു അനുഭവപാഠം സന്നിഹിതമാണ്. ഓരോ യാത്രയിലും അതിന്റെ പാഠമുണ്ട്. പുറത്തേക്ക് ദൃശ്യമല്ലെങ്കിൽ കൂടി അകമേ അതിന്റെ സ്വാധീനമുണ്ട്. ആദ്യം പോയ യാത്രികനല്ല പിന്നീട് പോകുന്നത്. ഓരോ യാത്രയും വ്യത്യസ്തമാണ്. അതുകൊണ്ടാണല്ലോ വീണ്ടും വീണ്ടും പോകുന്നത്. അത് നമ്മിൽ എങ്ങനെയോ ചില ട്രാൻസ്‌ഫോർമേഷൻസ് സൃഷ്ടിക്കുന്നു.
കസന്ദ്‌സാക്കിൻസിൽ നിന്നും ഓഷോ വരെയെത്തുമ്പോൾ താങ്കളുടെ ആദ്ധ്യാത്മികബോധ്യം കൂടുതൽ ഗാഢമാകുന്നതായി അനുഭവപ്പെടുന്നുണ്ട്. നിത്യചൈതന്യയതിയെ കുറിച്ചും എഴുതുകയുണ്ടായല്ലോ?
എന്റെ വായനയും എഴുത്തും മുന്നേതന്നെ ആത്മീയകേന്ദ്രിതമായിരുന്നു. അത് കുറച്ചുകൂടി നിർവചിക്കപ്പെട്ടുവെന്ന് മാത്രം. നമ്മേക്കാൾ പ്രഗല്ഭരായ എഴുത്തുകാരും ആചാര്യന്മാരും നമുക്കു മുമ്പേ ഈ വഴിയിലൂടെ പോയിട്ടുണ്ടെന്ന് ബോധ്യമാകുമ്പോൾ നമ്മുടെ യാത്ര തെറ്റിയില്ല എന്ന് നിർണ്ണയിക്കപ്പെടുകയാണ്. ഇതാണിതിന്റെ കിേെശിരശേ്‌ല ആയിട്ടുള്ള ചോദന എന്നു പറയാം. എന്നുവെച്ച് കസന്ദ്‌സാക്കിസിനെ അറിയാത്തൊരാൾ ആത്മീയവാദിയല്ലെന്നു പറയാൻ സാധിക്കില്ല.
വിജയൻ പറഞ്ഞിട്ടാണ് ഇങ്ങനെയൊരു എഴുത്തുകാരൻ ഉണ്ടെന്നറിയുന്നത്. ഒരു പുസ്തകം വായിക്കാൻ തന്നു.
ഠവല ഏൃലലസ ജമശൈീി. പിന്നെ അദ്ദേഹത്തിന്റെ ഓരോ ഗ്രന്ഥവും ലോകത്തിന്റെ ഓരോ ഭാഗത്തു നിന്നും നിയോഗം പോലെ വന്നുവീഴുകയായിരുന്നു. ഡൽഹിയിലെ ഏതോ ഒരു മൂലയിൽ നിന്നുമാണ് ഞലുീൃ േഠീ ഏൃലരീ ണമറല കിട്ടുന്നത്. ഘമേെ ഠലാുമേശേീി ബാംഗ്ലൂരിലെ ഒരു സുഹൃത്ത് അയച്ചുതരികയായിരുന്നു. പിന്നെ അരവിന്ദന്റെ സാവിത്രിക്കൊപ്പം നിർത്താവുന്ന ഒഡീസി. പുസ്തകങ്ങൾ നമ്മെ തേടിവരികയാണെന്നു പറഞ്ഞാൽ അതിശയോക്തിയല്ല. അങ്ങനെയായിരുന്നു അനുഭവങ്ങൾ. അന്ന് കേരളത്തിൽ കസന്ദ്‌സാക്കിസിനെ അറിയുന്നവർ വിരളമായിരുന്നു. 1985ൽ അൃരവശലേര േഛള 20 വേ ഇലിൗേമൃ്യ എന്ന പേരിൽ ക്ലാസിക്കുകളെ കുറിച്ചുള്ള ഒരു സെമിനാറിൽ കസന്ദ്‌സാക്കിസിനെ കുറിച്ച് ഞാനൊരു പ്രബന്ധം അവതരിപ്പിച്ചിരുന്നു. അന്ന് ബിഷപ്പ് പൗലോസ് മാർ പൗലോസ് എങ്ങനെയാണ് കസന്ദ്‌സാക്കിസിനെ കുറിച്ചുള്ള പുസ്തകങ്ങൾ എനിക്ക് ലഭിച്ചതെന്ന് ചോദിക്കുകയുണ്ടായി. അദ്ദേഹത്തെ പോലെ ്‌ലലേൃമി ആയിട്ടുള്ള ഒരാൾക്കുപോലും ഈ പുസ്തകങ്ങൾ അന്ന് ലഭിച്ചിരുന്നില്ലെന്ന് അപ്പോഴാണ് അറിയുന്നത്.
ഓഷോയുടെ കാര്യത്തിൽ ഒരു നിയോഗം പോലെയായിരുന്നു. എന്റെ മനസ്സിൽ ആദ്യമേ അത് ഉണ്ടായിരുന്നു. വേദനിപ്പിക്കുന്ന പല അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഞാനത് മാറ്റിവെക്കുകയായിരുന്നു. ഓഷോവിന്റെ കമ്മ്യൂണിൽ പോയി വഴിതെറ്റിയ കുട്ടികളുടെ മാതാപിതാക്കളെ കാണാനിടയായി. അതെന്നിൽ വല്ലാത്ത സംഘർഷമുളവാക്കിയിരുന്നു. ഞാൻ ഓഷോയെ മാറ്റിവെച്ചു. വായിക്കാൻ കൊള്ളില്ലെന്ന് തീർച്ചപ്പെടുത്തി. പിന്നീട് ഒരു പതിനഞ്ചു വർഷത്തേക്ക് ഓഷോയെ ഞാൻ തൊട്ടതേയില്ല. അങ്ങനെയിരിക്കെ ഓഷോയെ അറിയാതെ പോയെങ്കിൽ വലിയ നഷ്ടമായേനെ എന്നു ചിന്തിച്ചുപോകാവുന്ന രീതിയിൽ അദ്ദേഹത്തിന്റെ രണ്ട് കാസറ്റുകൾ ഒരു ഗിഫ്റ്റായി എന്റെ കൈയിൽ യാദൃച്ഛികമായി വന്നുചേർന്നു. 25 മിനിട്ടു മാത്രം ശ്രദ്ധിച്ചതേയുള്ളു. അതുവരെയുള്ള എല്ലാ സങ്കല്പങ്ങളും തകർന്നുപോയി. ഓഷോയെ വായിച്ചേ തീരൂ എന്നായി. ഓഷോയുടെ പുസ്തകങ്ങൾ സുലഭമായി ലഭ്യമാകുന്നത് പിന്നെയും ആറേഴ് വർഷങ്ങൾ കഴിഞ്ഞാണ്. കാര്യങ്ങൾ വ്യക്തമായി പറയാൻ ഓഷോ കാണിക്കുന്ന ആർജ്ജവം, ആ വാഗ്‌ധോരണി എല്ലാം ശ്രദ്ധേയമാണ്. ജിദ്ദു കൃഷ്ണമൂർത്തിക്കൊന്നും ഇങ്ങനെ പറയാൻ കഴിയില്ല. ടലഃൗമഹശ്യേ എങ്ങനെയാണ് ടുശൃശൗേമഹശ്യേ ആയി മാറുന്നതെന്ന് ഓഷോ കൃത്യമായി പറഞ്ഞു. പിന്നെയാണ് നിത്യചൈതന്യയതിയുടെ പ്രേമവും ഭക്തിയും വായിക്കുന്നത്. പ്രേമനിർഭരമായ വികാരത്തെ എങ്ങനെ ആത്മീയാനുഭൂതിയാക്കാമെന്ന് അതിൽ യതി കാണിച്ചുതന്നു. ആത്മീയാചാര്യൻ എന്ന നിലയിൽ ഓഷോവിനെ നിത്യചൈതന്യയതി ഒരുപാട് പരിഗണിച്ചിരുന്നുവെന്ന് അന്ന് അറിഞ്ഞിരുന്നില്ല.
1993ലാണ് നിത്യചൈതന്യയതിയെ പരിചയപ്പെടുന്നത്. അതിനും പത്തുവർഷം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സഹജമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി നടത്തിയിരുന്ന കണ്ണൂരിലെ ഒരു ആശ്രമത്തിലേക്ക് പ്രവേശനം ചോദിച്ച് ഒരു കത്തെഴുതിയിരുന്നു. അദ്ദേഹം വളരെ മനോഹരമായൊരു മറുപടിയും എഴുതി. പിന്നീട് വർഷങ്ങൾക്കു ശേഷം യതിയെ കാണുമ്പോൾ അത് വലിയൊരു വെളിവായിരുന്നു. പരിചയപ്പെടുമ്പോൾ തനുമാനസി കൊടുത്തു. അദ്ദേഹത്തിനത് വലിയ ആശ്ചര്യമായി. അന്ന് അദ്ദേഹം സത്സംഗത്തിൽ ആ പുസ്തകത്തെ കുറിച്ച് ഒരുപാട് സംസാരിച്ചു. അദ്ദേഹം മരിക്കുന്നതുവരെ ആ ബന്ധം തുടർന്നു. വളരെ ഗാഢമായൊരു പരിചയമായിരുന്നു അത്. ഫേൺഹില്ലിൽ പോകുന്നത് മരുമകൾ ആശയുമൊത്താണ്.
യതി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായൊരു മനുഷ്യനായിരുന്നു. സന്ന്യാസത്തോടൊപ്പം തന്നെ എല്ലാം ഒരുമിച്ചുകൊണ്ടുപോകാമെന്ന് അദ്ദേഹം കാണിച്ചുതന്നു. ഞാൻ കണ്ട നല്ല സിനിമകൾ യതിയുടെ ആശ്രമത്തിൽ വച്ചായിരുന്നുവെന്ന് പറഞ്ഞാൽ ആശ്ചര്യപ്പെട്ടുപോകും. നല്ല പെയിന്റിങ്ങ്, സംഗീതം എല്ലാം അവിടെ വെച്ചാണ് ആസ്വദിക്കുന്നത്. അവിടെ ബീഥോവനും കർണ്ണാടകസംഗീതവും വാൻഗോഗും രവിവർമ്മയും എല്ലാം ഉണ്ടായിരുന്നു. കിലേൃിമശേീിമഹ ടരവീീഹ ീള വേീൗഴവ േമിറ ാൗശെര ആയിരുന്നു ഫേൺഹില്ലെന്ന് വിഷ്ണുനാരായൺ നമ്പൂതിരി പറയുകയുണ്ടായി. ഒരു സാർവദേശീയ അരങ്ങ്. ഇതൊന്നും മാറ്റിനിർത്തപ്പെടേണ്ടതാണെന്ന് യതിയെപ്പോലൊരു സന്ന്യാസിയും പറയില്ല.
യതിയെ കുറിച്ച രസകരമായൊരു ഓർമ്മയുണ്ട്. ഒരിക്കൽ യതിയുടെ ആശ്രമത്തിൽ പോയപ്പോൾ ഞാൻ ഒരു സിനിമയെ കുറിച്ച് പറയുകയുണ്ടായി. സിനിമയുടെ പേര് ഇപ്പോൾ ഓർക്കുന്നില്ല. 92 ലോ മറ്റോ ഓസ്‌കാർ അവാർഡ് ലഭിച്ച ഠവല ശിറീാശമേയഹല യീ്യ യോ മറ്റോ ആണെന്നു തോന്നുന്നു. ജന്മനാ വൈകല്യം ബാധിച്ച ഒരു ബാലന്റെ കഥയാണത്. മനോഹരമായ സിനിമ. കാസറ്റെടുത്തായിരുന്നു കണ്ടത്. പിന്നീട് മൂന്നോ നാലോ മാസങ്ങൾക്കു ശേഷം ഒരു സത്സംഗത്തിൽ സംബന്ധിക്കുന്നതിനായി യതി ഇവിടെ വന്നു. സംഭാഷണത്തിനിടയിൽ വളരെ ആകസ്മികമായി അദ്ദേഹം ചോദിച്ചു. ശ്രീ അന്നൊരു സിനിമയുടെ കാര്യം പറഞ്ഞില്ലേ, അതിന്റെ കാസറ്റ് കിട്ടോ? എനിക്ക് ആശ്ചര്യമായി. അദ്ദേഹമത് മറന്നിട്ടില്ല. കാസറ്റ് തപ്പിപ്പിടിച്ചു. അന്ന് മുകളിലത്തെ മുറിയിലാണ് ടിവി വെച്ചിരുന്നത്. കുത്തനെയുള്ള പടികൾ കയറിവേണം മുകളിലെത്താൻ. അതൊന്നും സാരമില്ല. യതി പറഞ്ഞു. രണ്ടു മണിക്കൂർ അവിടെയിരുന്ന് അദ്ദേഹം ആ സിനിമ കണ്ടു. ഒടുവിലദ്ദേഹം പറഞ്ഞു. ൗിളീൃഴലമേയഹല കലാസൃഷ്ടികൾ ആസ്വദിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള അദ്ദേഹത്തിന്റെ മനസ്സ് മാനിക്കപ്പെടേണ്ടിയിരിക്കുന്നു. എന്തിനെയും ഉൾക്കൊള്ളാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു.
അമരകോശത്തിലെ ആർദ്രതകൾ എന്ന എന്നെന്നും ഓർമ്മിക്കുന്ന സുഖകരമായ ഒരു ലേഖനം എഴുതുവാൻ യതിയായിരുന്നു പ്രചോദനം. അദ്ദേഹം വളരെ യാദൃച്ഛികമായി അമരകോശം അന്വേഷിക്കുവാൻ പറഞ്ഞതേയുള്ളു. പിന്നീടത് തേടിപ്പിടിച്ചു വായിച്ചപ്പോഴാണ് അതിന്റെ ആഴം മനസ്സിലാകുന്നത്. ഇത്രയും മനോഹരമായ ഒരു പാരിസ്ഥിതിക ഗ്രാമറ്റോളജിക്കൽ ടെക്സ്റ്റ് ലോകത്തിൽ വേറെയില്ല. അദ്ദേഹം വളരെ യാദൃച്ഛികമായി പറയുന്ന ചിലത് പിന്നീട് നമ്മുടെ ജീവിതത്തിലെ വഴിത്തിരിവായി മാറാറുണ്ട്. നമ്മുടെ സുഹൃത്താണോ ഗുരുവാണോ എന്ന് പറയാൻ സാധിക്കാത്തവിധം മുൻവിധികളില്ലാത്ത ആളായിരുന്നു അദ്ദേഹം. ഒന്നിനും കണിശമായ നിയമങ്ങൾ വേണ്ടെന്നും സർഗ്ഗാത്മകമായ ആവിഷ്‌കാരങ്ങൾ ജീവിതത്തെ നിർമ്മലീകരിക്കുമെന്നും ഉള്ള ഒരു ബോധ്യം ഒരു സന്ന്യാസിയിൽ നിന്നും വരുമ്പോൾ അത് ആധികാരികമായ അറിവായിത്തീരുന്നു.
ആത്മീയാനുഭൂതി പകർന്നുതന്ന മലയാളവായനകൾ ഉണ്ടായിട്ടുണ്ടോ? ഇത്തരം കൃതികൾ മലയാളത്തിൽ ഇന്ന് ഉണ്ടാകുന്നുണ്ടോ?
വിജയന്റെ കൃതികളിൽ ഉണ്ടായിരുന്നു. ആനന്ദിന്റെ കൃതികളിലുണ്ട്. ആനന്ദ് എന്നും സന്ദേഹിയായിരുന്നു. ആസ്തിക്യം ആനന്ദിന്റെ വിഷയമേ അല്ലതാനും. എന്നാൽ നാസ്തികനല്ലതാനും. ഇതിനു രണ്ടിനുമിടയിലെവിടെയോ ആണ് ആനന്ദ് എന്ന് തോന്നുന്നു. എന്നിരുന്നാലും മാനുഷികമായ ജിജ്ഞാസാഭരിതമാണ് ആനന്ദിന്റെ കൃതികൾ. ആ തരത്തിൽതന്നെ അവ ആത്മീയവുമാണ്. ആനന്ദിനോളം മനുഷ്യനോട് മാത്രമല്ല മുഴുവൻ ജീവജാലങ്ങളോടും സഹഭാവം പുലർത്തുന്ന ഒരു എഴുത്തുകാരൻ ഇല്ല എന്നുതന്നെ പറയാം. ആമയെ മലർത്തിക്കിടത്തി തോട് എടുക്കുന്നതിനെ കുറിച്ച്, വടക്കേയിന്ത്യയിൽ പശുക്കൾക്ക് വെള്ളം കൊടുക്കാതെ ഖരപദാർത്ഥങ്ങൾ മാത്രം നൽകി ഗോമൂത്രം കുറുക്കിയെടുക്കുന്നതിനെ കുറിച്ച് എല്ലാം ആനന്ദ് എഴുതുമ്പോഴാണ് നാം ശ്രദ്ധിക്കുന്നത്. ഗോഹത്യപോലെ തന്നെ പ്രതികരിക്കേണ്ട വിഷയമാണ് ഇതും.
അടുത്തിടെയിറങ്ങിയ രതിരഥ്യ എന്ന നോവൽ ആത്മീയമായ അനുഭൂതിയായിരുന്നു. വൈക്കം ചന്ദ്രശേഖരൻ നായരുടെ ഗോത്രദാഹം, സ്മൃതികാവ്യം എന്നിവയും ഈ ഗണത്തിൽ പെടുത്താവുന്നവയാണ്. ശക്തമായ പൗരാണികസമൃദ്ധി സ്മൃതികാവ്യത്തിലുണ്ടായിരുന്നു. റിസിയോ രാജിന്റെ അവിനാശവും ശ്രദ്ധേയമായിരുന്നു. മരണത്തിനപ്പുറം എന്താണെന്ന് വളരെ സരളമായാണ് റിസിയോ എഴുതുന്നത്.
പലപ്പോഴും താങ്കളുടെ ലേഖനങ്ങളിൽ മഹർഷി അരവിന്ദനെ കുറിച്ചുള്ള സൂചനകൾ കാണാറുണ്ട്. അരവിന്ദനെ കുറിച്ച് ആഴത്തിലുള്ളൊരു പഠനം പ്രതീക്ഷിക്കാമോ? അരവിന്ദൻ ചെലുത്തിയ സ്വാധീനത്തെ കുറിച്ച്?
സ്വാധീനിച്ചുവെന്ന് പറയാനാവില്ല. അരവിന്ദൻ എന്നെ സംഭ്രമിപ്പിച്ചിട്ടേയുള്ളു. സ്വാധീനിച്ചുവെന്ന് പറയണമെങ്കിൽ അതിലൂടെ കടന്നുപോകണം. എനിക്കതിനു സാധിച്ചിട്ടില്ല. അത്ര വലിയൊരു പാരാവാരമാണത്. പ്രവേശിക്കാൻ അർഹതയായിട്ടില്ലെന്നൊരു തോന്നൽ. അരവിന്ദന്റെ സാവിത്രി വിഭ്രമാത്കമായ സ്വപ്‌നങ്ങൾക്ക് വഴിവെച്ച ഗ്രന്ഥമാണ്. ഇവിടെ നിങ്ങൾ ദൈവവുമായി തനിച്ചാകുന്നുവെന്ന് എഴുതാൻ എന്നെ ശക്തനാക്കിയത് അരവിന്ദനാണ്. മറ്റൊരു എഴുത്തുകാരനുമായിരുന്നില്ല. വല്ലാത്തൊരു അനുഭൂതിയാണത്. അതിനാൽ പകുതിവെച്ച് വായന അവസാനിപ്പിക്കുകയായിരുന്നു. അരവിന്ദന്റെ യഥാർത്ഥ അനുഭൂതിതലം അറിയുമ്പോഴേ അത്തരമൊരു പഠനം പ്രതീക്ഷിക്കാനാവു. അരവിന്ദോ ആശ്രമത്തിൽ നിന്നും വാങ്ങിയ സാവിത്രിയും ദി ഫ്യൂച്ചർ ഓഫ് പോയട്രിയും ഇപ്പോഴും എന്റെ കൈവശമുണ്ട്. ആശ്രമത്തിൽ ഒരുപാടു തവണ പോയിട്ടുമുണ്ട്.
പാരിസ്ഥിതികമായ അവബോധം വർദ്ധിച്ചുവരുന്ന ഇക്കാലത്തുതന്നെയാണ് ഏറ്റവും കൂടുതൽ പാരിസ്ഥിതികപ്രശ്‌നങ്ങളും ധ്വംസനവും ഉണ്ടാകുന്നത്. മനുഷ്യൻ പ്രകൃതിയിൽ നിന്നും അത്രമാത്രം അകന്നുകഴിഞ്ഞിരിക്കുന്നു. പരിസ്ഥിതിപ്രേമവും മുറവിളികളും ആ ഒരു തലത്തിൽ മാത്രം ഒതുങ്ങുകയാണ്. ഒരു അതിജീവനം പ്രതീക്ഷിക്കാനാവുമോ?
പരിസ്ഥിതിയുടെ അതിജീവനം എന്നത് നമ്മെ ആശ്രയിച്ചിരിക്കും. ഋരീഹീഴശരമഹ ണശറെീാ നാം തന്നെ രൂപപ്പെടുത്തേണ്ടതും റല്‌ലഹീു ചെയ്യേണ്ടതുമാണ്. ഇക്കാര്യത്തിൽ നമുക്ക് ചിലത് ചെയ്യുവാൻ കഴിയും. തീർച്ചയായും കാര്യങ്ങൾ ആശങ്കാജനകം തന്നെ. അശുഭകരമായ സംഭവങ്ങളാണ് നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിരിക്കലും അതൊക്കെ താണ്ടി പ്രതീക്ഷയുടെ ഒരു മുനമ്പ് കണ്ടെത്തുമെന്ന് ആശിക്കാം. അല്ലെങ്കിൽ ഈ ഗ്രഹത്തിന്റെ നിലനില്പ് തന്നെ ഇല്ലല്ലോ.
ണവീ ുെലമസ െളീൃ വേല ഋമൃവേ എന്നെഴുതിയത് കാൾസാഗനാണ്. അദ്ദേഹം നമ്മുടെ മനസ്സിൽ കടത്തിവിട്ട ഉത്ക്കണ്ഠയുടെ തുടർച്ചയാണ് ഹമീദ് ഖാന്റെയൊക്കെ പുസ്തകത്തിൽ കണ്ടുവരുന്നത്. അങ്ങനെയുള്ള ചില മനീഷികൾ ഉള്ളതുകൊണ്ട് മനുഷ്യന് ഇതിലേക്ക് ചില ആഭിമുഖ്യങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് തോന്നുന്നു. പക്ഷേ, നമ്മുടെ ആഭിമുഖ്യമല്ല പ്രധാനം. അധികാരികളാണ് കാര്യങ്ങൾ ചെയ്യേണ്ടത്. ക്യോട്ടോ ഉച്ചകോടി പരാജയത്തിലേക്കാണ് പോയത്. നമ്മുടെ നിബന്ധനകൾ അംഗീകരിക്കാനാവുന്നില്ല. വികസനം വികസനം എന്നൊക്കെ പറഞ്ഞ് യമശെര യഹീരസ ന്റെ കാര്യമൊന്നും ആരും കണക്കിലെടുക്കുന്നില്ല. ഇതൊക്കെ നിർണ്ണയിക്കുന്നത് വേറെ ആരോ ആണ്. നിമിഷനേരം കൊണ്ട് പലതും ധ്വംസിക്കപ്പെടുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ അധികാരികളുടെ കരുണയാണ് ആവശ്യം. ഫ്രിജോഫ് കാപ്ര പറയുന്നത് അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെങ്കിൽ നാം എന്തുചെയ്താലും അത് വന്ധ്യമായിത്തീരുമെന്നാണ്.
അമേരിക്കയിലെ നോയിഡ എന്ന സ്ഥലത്തായിരുന്നു അവരുടെ അണുപരീക്ഷണങ്ങൾ നടന്നിരുന്നത്. ആദ്യമൊന്നും ഒരു റിയാക്ഷനും കണ്ടില്ല. പരീക്ഷണം തുടർന്നു. അപ്പോഴാണ് കുറച്ചു ദൂരെ ജലത്തിൽ വിഷാണുവിന്റെ കണികകൾ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരുപാട് സ്ഥലത്ത് ഇത് കണ്ടെത്തി. ഇത് ഭൂമിക്ക് ഒളിച്ചുവെയ്ക്കാവുന്നതല്ല. എവിടെയൊക്കെ ന്യൂക്ലിയർ വേസ്റ്റ് കിടക്കുന്നുണ്ടോ അതെല്ലാം സമുദ്രത്തിലേക്ക് ചെല്ലുകയും ഹശളല ര്യരഹലനെ ബാധിക്കുകയും ചെയ്യും. ന്യൂട്രോൺ ആണെങ്കിലും രമൃയീി ലാാശശൈീി ആണെങ്കിലും എന്തുതന്നെയായാലും അത് വർദ്ധിച്ചുവരുന്നതോടുകൂടി ഒരു കല്പാന്തം തന്നെയാണ് നാം അഭിമുഖീകരിക്കാൻ പോകുന്നത്.
നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളിൽ പറയുന്നതിനേക്കാൾ ഭീകരമാണിത്. ഈ ര്യരഹല ന്റെ അവസാനം മറ്റൊരു കല്പാരംഭത്തിലേക്ക് വഴിതെളിക്കുമോയെന്നു തന്നെ സംശയമാണ്. ഈ കെട്ടിടസമുച്ചയങ്ങളൊക്കെ നിൽക്കും. എന്നാൽ എല്ലാ സ്പീഷിസുകളും നശിക്കും. അങ്ങനെയൊരു ഭൂമി ആർക്കാണാവശ്യം?
ഓരോ പരീക്ഷണത്തിനും അതിന്റെ പ്രത്യാഘാതങ്ങളുണ്ട്. പെട്ടെന്ന് അനുഭവസ്ഥമായില്ലെങ്കിലും പിന്നീടത് ഉളവാകും. ൗെൃല മിറ രലൃമേശി ആണത്. അത് തലമുറകളെ ബാധിക്കും.
വൈദ്യശാസ്ത്രത്തിനും ഇത് ബാധകമാണ്. ആധുനികവൈദ്യശാസ്ത്രമാണ് എല്ലാതിനും പരിഹാരം എന്നു വിശ്വസിച്ചിരുന്ന ഒരു കാലത്താണ് ഇവാൻ ഇല്ലിച്ച് ഹശാശ േീേ ാലറശരശില എന്നെഴുതുന്നത്. അദ്ദേഹം ഇന്ത്യക്കാരനായിരുന്നില്ല. അദ്ദേഹം ഇതേക്കുറിച്ച് കൂലങ്കഷമായി പഠിച്ച ഒരാളാണ്. ലോകത്തെയും യൂറോപ്പിനെയും ഇത് ഞെട്ടിച്ചു. ഓരോന്നിന്റെയും ആന്തരീകമായ ചേതന ആധുനികവൈദ്യശാസ്ത്രം കൊണ്ട് ശുശ്രൂഷിക്കപ്പെടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
നമ്മുടെ ഋഷിമാർ ഭൂമി മുഴുവൻ ചവറാവുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അതൊരിക്കലും ശൃൃലരീ്‌ലൃമയഹല ആവുമെന്ന് ചിന്തിച്ചിരുന്നില്ല. അതാണ് ഏറ്റവും ശൃീിശര ആയ അവസ്ഥ. എന്നിരുന്നാലും അതിജീവനം പ്രതീക്ഷിച്ചേ പറ്റൂ. ഇതിനെ കുറിച്ചുള്ള അവബോധം ഉള്ളതുകൊണ്ടാണല്ലോ നാം ഓസോൺ പാളിയെ കുറിച്ചൊക്കെ അറിയുന്നത്. എങ്ങനെയാണ് സംഭവിക്കുകയെന്ന് പറയാൻ പറ്റില്ലെങ്കിലും പ്രതീക്ഷിച്ചേ പറ്റൂ. മനുഷ്യൻ തന്നെയാണ് ആഗോളതാപനം ഉണ്ടാക്കുന്നതും അത് തിരിച്ചറിയുന്നതും.
പാരിസ്ഥിതിക മലിനീകരണത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രത്യാഘാതങ്ങൾ വളരെ രൂക്ഷമായി ഹിമാലയത്തിൽ അനുഭവപ്പെടുന്നതായി പറയപ്പെടുന്നുണ്ടല്ലോ?
ഹിമാലയത്തിൽ ഇത് വളരെ രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. അവിടത്തെ മഞ്ഞുപാളികളുടെ രൂപപ്പകർച്ച നമുക്ക് നേരിട്ട് കാണാവുന്നതാണ്. ഹിമാലയത്തിന്റെ പാളികൾ അത്രമാത്രം മൃദുവായതാണ്. ്യീൗിഴലേെ ാീൗിശേമി എന്നു പറയുന്നത് ആലങ്കാരികമായ കവിതയല്ല. വളരെ ശീതളമായ വക്ഷസ്സാണത്. ആത്പ്‌സ് പോലെ കട്ടിപിടിച്ചതല്ല അത്. അതുകൊണ്ട് അതിനേൽക്കുന്ന ആഘാതം ഭൂമിയെ മുഴുവൻ ബാധിക്കും പ്രധാനമായി ഭാരതത്തെയും. ഗംഗ പോലൊരു നദി ലോകത്തിൽ വേറെവിടെയും ഇല്ല. ആമസോണിനൊന്നും ഇത്ര പ്രസക്തിയില്ല.
ആത്മീയപ്രസ്ഥാനങ്ങൾ നമുക്ക് വേണ്ടത്രയുണ്ട്. എന്നാൽ ആത്മീയമായ ഒരു വളർച്ച അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. യഥാർത്ഥ ആത്മീയാന്വേഷണം നടക്കുന്നില്ലെന്നാണോ?
ശരിയാണ്. യഥാർത്ഥ അന്വേഷണം ഉണ്ടാവുന്നില്ല. എല്ലാം പ്രസ്ഥാനങ്ങളായി മാറുകയാണ്. അരവിന്ദനു പോലും ഇതു പറ്റി. അതെല്ലാം സ്ഥാപനവത്കരിക്കപ്പെട്ടു. ഇത് വലിയൊരു വിഘാതമാണ്. ജിദ്ദു കൃഷ്ണമൂർത്തി എല്ലാ സ്ഥാപനങ്ങൾക്കുമെതിരായിരുന്നു. ലോകത്തിന്റെ ുെശൃശൗേമഹ ഹലമറലൃ ആയി അദ്ദേഹത്തെ അവരോധിക്കാൻ ആനിബസന്റ് തയ്യാറായപ്പോൾ അദ്ദേഹമത് നിരസിച്ചു. വലിയൊരു മഹത്ത്വമാണത്. പക്ഷേ, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് ജെ.കെ.ഫൗണ്ടേഷൻ. അതായത് ആചാര്യന്മാരുടെ സങ്കല്പത്തിനനുസരിച്ച് കാര്യങ്ങൾ നടക്കാതിരിക്കുക. ഇതിന് കാരണം ഒരു ഓഷോയെ പോലെ ഒരു ഓഷോയേ, ഒരു ജിദ്ദുവിനെ പോലെ ഒരു ജിദ്ദുവേ ഉള്ളൂവെന്നതാണ്. നടരാജഗുരുവിന് ശേഷം ഒരു നിത്യചൈതന്യയതിയുണ്ടായെങ്കിലും അതിനു ശേഷം അതേ ൃേമിരെലിറലിരല ൽ ഒരാൾ ഉണ്ടാകുന്നില്ല. രമണമഹർഷിയൊക്കെ വന്ന് കാര്യങ്ങൾ പറഞ്ഞ് പോയി. അങ്ങനെയായാൽ സ്ഥാപനമോ കേന്ദ്രമോ ഉണ്ടാകില്ല. അനുയായികൾ ഉണ്ടാകണം. ഒരാൾ പോകുന്നതോടുകൂടി അയാളുടെ ശരിയായ പിൻഗാമി ഉണ്ടാകണം. എന്നാൽ ഇവിടെ വലിയ ശൂന്യതയാണുണ്ടാകുന്നത്.
പരിസ്ഥിതിയെ കുറിച്ചും ആത്മീയതയെ കുറിച്ചും ആഴമുള്ള പഠനങ്ങളും കൃതികളും രചിച്ച താങ്കൾക്ക് ഏത് കൃതിയാണ് കൂടുതൽ സംതൃപ്തി നൽകിയത്?
അങ്ങനെ പറയാൻ സാധ്യമല്ല. ഓരോന്നും ഓരോ കാലഘട്ടത്തിന്റെ കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. തനുമാനസി എഴുതിയതിനു ശേഷമാണ് ഖാൽസയുടെ ജലസമൃദ്ധി എഴുതുന്നത്. ആ കാലഘട്ടത്തിൽ ഓരോ പുസ്തകവും സംതൃപ്തി നൽകുന്നതായിരുന്നു. ഇപ്പോൾ മൊത്തമായെടുത്താൽ ഏറ്റവും തൃപ്തി നൽകിയതേതെന്നു പറയാനാവില്ല. ഓഷോവിന്റെ നീലഞരമ്പും കലിയുഗാരണ്യങ്ങളും ഏറെ സംതൃപ്തി നൽകിയിരുന്നു.
കഴിഞ്ഞ പത്തുവർഷത്തോളമായി എന്റെ കൃതികൾക്ക് വ്യാപകമായ ഒരു സ്വീകാര്യത ലഭിക്കുന്നുണ്ട്. ആത്മീയമായ ബോധ്യമുള്ള വായനക്കാർ ചുരുക്കമായെങ്കിലും ഉണ്ടെന്നതായിരിക്കാം ഇതിനു കാരണം. ആത്മീയമായ മുകുളങ്ങൾ ഉണർന്നുവരുന്നുണ്ടെന്നുള്ളത് തീർച്ചയായും പ്രതീക്ഷാജനകമായ വസ്തുതയാണ്.








Discussion about this post