Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം മതം

പൈതൃകത്തിൻ്റെ പുനരാഗമനം!

Ramakrishnan ARamakrishnan A
Jan 8, 2026, 04:55 pm IST
in മതം, Religion, ചരിത്രം, History, Culture, സംസ്കാരം, മലയാളം
പൈതൃകത്തിൻ്റെ പുനരാഗമനം!
Share on FacebookShare on TwitterTelegram

സനാതനധർമ്മത്തിന്റെ പ്രചാരണവും സംരക്ഷണവും ലക്ഷ്യമാക്കി ഭാരതത്തിൽ വിശേഷിച്ചും ഉത്തരഭാരതത്തിൽ അഖാഡാ സംവിധാനത്തിന് രൂപം നൽകിയത് ആദിശങ്കരാചാര്യരാണ് എന്നു കരുതപ്പെടുന്നു. ഈ അഖാഡാ സംവിധാനത്തിന്റെ നേതൃത്വത്തിലും ആശയപരമായ അടിത്തറയിലുമാണ് ഹരിദ്വാർ, ഉജ്ജയിനി, നാസിക്, പ്രയാഗരാജ് എന്നീ കേന്ദ്രങ്ങളിൽ ഇപ്പോഴും കുംഭമേളകൾ സംഘടിപ്പിക്കപ്പെടുന്നത്. ഇതേ ആശയരൂപരേഖയുടെ പശ്ചാത്തലത്തിൽ, കേരളത്തിൽ 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ കുംഭമേള പുനഃസംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരങ്ങളാണ് ഈ മഹാമേളയുടെ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നിളയുടെ തീരത്ത് തിരുനാവായയിൽ നാവാ മുകുന്ദൻ്റെ സന്നിധിയിൽ കേരളത്തിൽ വീണ്ടും കുംഭമേള അരങ്ങേറുന്നു എന്നത് ഒരുപക്ഷേ കാലത്തിൻ്റെ കാവ്യ നീതിയാവാം. ഏതാണ്ട് 270 വർഷങ്ങൾക്കു മുമ്പ് വരെ കേരളത്തിൻ്റെ ദേശീയ ഉത്സവമായി ആഘോഷിച്ചുവന്ന ‘മാമാങ്കം’ മൈസൂർ അധികാരിയും തികഞ്ഞ മതവെറിയനുമായ ഹൈദരുടെ നിരന്തരമായ ആക്രമണങ്ങളും, അധിനിവേശവും കാരണം തുടർച്ച നിലച്ചു പോയതും ഇതേ സ്ഥലത്തുവെച്ചാണ്.

‘മാമാങ്കം’ എന്നു കേൾക്കുമ്പോൾ പലപ്പോഴും അത് വെറും “ആത്മഹത്യാ മത്സരമാണെന്നും”, “അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമായ ക്രൂരാചാരമാണെന്നും” മറ്റും വ്യാഖ്യാനിക്കപ്പെടാറുണ്ട്. ജനങ്ങളുടെ ഇടയിൽ മാമാങ്കത്തെ വെറുമൊരു ഹിംസാത്മകമായ ചടങ്ങായി മാത്രം തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത, ചരിത്രപരമായും സാംസ്കാരികമായും ആ ദേശോത്സവത്തിന്റെ ശ്രേഷ്ഠതയെയും സ്വീകാര്യതയെയും, അവഹേളിക്കുന്നതിന് തുല്യമാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ എന്ന കണക്കിൽ നൂറ്റാണ്ടുകളായി തുടർന്നുവന്ന മാമാങ്കത്തിൽ ഇടകാലഘട്ടത്തിൽ പല കാരണങ്ങൾ കൊണ്ട് ചാവേറുകളായി വന്നവർ ബലിയായിട്ടുണ്ട് എന്നത് വാസ്തവമാണ്, പക്ഷേ അതിന് വേണ്ടി മാത്രമുള്ള വേദിയായി മാമാങ്കത്തിനെ അടയാളപ്പെടുത്തുന്നത് തീർത്തും അപലപനീയമാണ്.

നിയോഗം പിന്തുടർന്ന് ചാവേറുകളായി ഒരു ചില കുടുംബങ്ങളിൽ നിന്നുള്ളവർ എങ്ങനെ വന്നു, അതിലേക്ക് നയിച്ച സാഹചര്യങ്ങൾ, അതിനു പിന്നിൽ ഉള്ള ആചാരങ്ങൾ, പാലിക്കേണ്ട മര്യാദകൾ, നിയമവ്യവസ്ഥ എന്നിങ്ങനെ അനേക വിഷയങ്ങൾ മനസ്സിലാക്കിയാൽ മാത്രമാണ് മാമാങ്കം എന്തായിരുന്നു എന്ന് വിളങ്ങുക. കേരളത്തിൻ്റെ ചരിത്രത്തിൽ, ആദ്യമായി മാമാങ്കം എന്ന് അരംഭിച്ചു, എങ്ങനെ ആരംഭിച്ചു, എന്നത് കൃത്യമായി സ്ഥാപിക്കാൻ ചരിത്രകാരന്മാർക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണെങ്കിലും, ഈ ഉത്സവം അവസാനമായി അരങ്ങേറിയത് 1755-ൽ ആണെന്നും പിന്നീട് മൈസൂർ സുൽത്താൻ്റെ പടയോട്ടകാലത്ത് 1766-ഒടെ നിർത്തലാക്കിയതും അവർ ശെരി വെക്കുന്നുണ്ട്.

പേരാറിന്റെ തീരത്ത് തിരുനാവായയിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ, ഏതാണ്ട് ഒരു മാസകാലം അരങ്ങേറിയിരുന്ന മാമാങ്ക മഹോത്സവം, ഉത്തര ഭാരതത്തിലെ കുംഭമേളയോട് സമാനമായതും, അതേ മേളയുടെ കേരളീയ പതിപ്പ് എന്ന നിലയിൽ ആഘോഷിച്ചിരുന്നതുമാണ്. മാഘമാസത്തിലെ മകം നക്ഷത്രത്തിൽ ഗംഗാതടം മുതൽ കാവേരിയുടെ തീരം വരെ, ഭാരതത്തിന്റെ പല ഭാഗങ്ങളിലും മാഘ/മക മേളകൾ നടന്നിരുന്നുവെന്ന് പുരാവൃത്തങ്ങളും യാത്രാവിവരണങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഗംഗയുടെ തീരത്ത് ഇപ്പോഴും കുംഭമേളകൾ തുടരുന്നുമുണ്ട്. മാഘമാസത്തിലെ മകം നക്ഷത്രത്തിൽ അവസാനിക്കുന്ന 28 ദിവസത്തെ ആഘോഷമായതിനാലാണ് കേരളത്തിൽ ഇതിന് ‘മാഘമകം’ അഥവാ ‘മാമാങ്കം’ എന്ന പേര് ലഭിച്ചത്. ഏ.വി.ശ്രീകണ്ഠപ്പൊതുവാൾ തൻ്റെ ‘മാമാങ്കം’ എന്ന പുസ്തകത്തിൽ മാമാങ്കത്തിന് മഹാജനപദ കാലത്തോളം പഴക്കമുണ്ട് എന്നു പ്രസ്താവിക്കുന്നുണ്ട്. “ശക്തിമതിയെന്ന രാജധാനിയോടുകൂടി ചേദിരാജ്യം സ്ഥിതിചെയ്തിരുന്നു. ചേദിരാജാക്കന്മാർ 24 ദിവസത്തെ ഇന്ദ്രധ്വജപൂജ നടത്തി. ഇന്ദ്രധ്വജപൂജ മാമാങ്കാഘോഷമായി പരിണമിച്ചു. ആണ്ടുതോറുമുണ്ടായ ഈ വൈജയന്തീ പൂജയെ കേരളീയർ പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ എന്ന നിലയിൽ അംഗീകരിച്ചാഘോഷിക്കാൻ തുടങ്ങിയതാണ്.” അതുപോലെതന്നെ തമിഴ് നാട്ടിൽ ചോള ഭരണകാലത്ത് രാജ്യ തലസ്ഥാനമായിരുന്ന ‘പുകാറി’ൽ ഈ ഉത്സവം കൊല്ലംതോറും നടത്തിവന്നതായി ചിലപ്പതികാരത്തിൻറെ ‘പുകാർ ഖണ്ഡത്തിൽ’ വിവരിച്ചിട്ടുള്ളതായും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ തന്നെ തഞ്ചാവൂർ ജില്ലയിലുള്ള കുംഭകോണത്ത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പ്രധാന ഹൈന്ദവ ഉത്സവമായ മഹാമഹം/മാസിമഗം ദക്ഷിണ ഭാരതത്തിലെ കുംഭമേളകളിൽ മാമാങ്കത്തെ പോലെ തന്നെ പേരെടുത്ത ഉത്സവമാണ്. ഗംഗ, യമുന, സരസ്വതി, നർമ്മദ, കാവേരി, ഗോദാവരി, കൃഷ്ണ, തുംഗഭദ്ര, സരയു എന്നീ ഒമ്പത് പുണ്യനദികൾ ഈ ദിവസം മഹാമക വേദിയിൽ സംഗമിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ബൃഹസ്പതിയുടെ (Jupiter) പന്ത്രണ്ടുവർഷ ചക്രമാണ് ഈ ഉത്സവത്തിന്റെ ആവർത്തനത്തിന് അടിസ്ഥാനമായത്. ഓരോ പന്ത്രണ്ടുവർഷത്തിലും മാഘമാസ–മകം–പുഷ്യം സംയോജനം ഭരണാധികാരത്തിന്റെ പൂർണതയും, പുതുക്കലും സൂചിപ്പിക്കുന്ന ജ്യോതിശാസ്ത്ര അടയാളമായി കണക്കാക്കിയിരുന്നു.

മാമാങ്കം കേവലം ഒരു മതപരമായ ചടങ്ങ് എന്നതിലുപരി, കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നതിയെ വിളിച്ചോതിയ, ദേശത്തിൻ്റെ ഭരണ വ്യവസ്ഥിതിയെ ചിട്ടപ്പെടുത്തിയിരുന്ന മഹാസമ്മേളനമായിരുന്നു. മാമാങ്കോൽസവത്തിന്റെ ചരിത്രത്തിലേക്ക് തിരച്ചിൽ നടത്തുന്നവർക്ക് പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ കണ്ടെത്താൻ സാധിക്കും. അതിൽ ഏറെ സ്വീകാര്യമായ ചരിത്രം ഇപ്രകാരമാണ്. “ആദിചേരരാജാക്കന്മാർ പ്രശസ്തമായ നിലയിൽ രാജ്യം ഭരിച്ചതിനെപ്പറ്റിയും, ഗ്രീസ്, പേർഷ്യ, റോം, അറേബ്യ മുതലായ നാടുകളുമായി കച്ചവടബന്ധം പുലത്തിയതിനെപ്പററിയും ഗ്രീക്ക് ചരിത്രകാരന്മാരായ ടോളമി, പെരിപ്ളസ്, പ്ലിനി മുതലായവർ രേഖപ്പെടുത്തിയിരിന്നു. പതിറ്റുപ്പത്ത്, പുറനാനൂർ, അകനാനൂർ മുതലായ സംഘകാല കൃതികളും ഈ യാഥാർത്ഥ്യം പ്രകീർത്തിയ്ക്കുന്നുണ്ട്.

ആദിചേരർക്ക് ശേഷം ഭൂപ്രഭുക്കന്മാരായ നാട്ടു പ്രമാണിമാരുടെ ഭരണമായിരുന്നു കേരളത്തിൽ. പരിഷ്കൃതനിലയിലുള്ള പ്രജായത്തഭരണമാണ് അന്നു കേരളത്തിലുണ്ടായിരുന്നതത്രേ!. തറക്കൂട്ടം, ദേശക്കൂട്ടം, നാട്ടുകൂട്ടം, പെരുംകൂട്ടം എന്നിങ്ങിനെ നാട്ടിൽ എല്ലാ വിഭാഗത്തിൻറെയും പ്രാതിനിദ്ധ്യത്തോടുകൂടിയുള്ള കൂട്ടങ്ങളാണ് അന്നുണ്ടായിരുന്നത് എന്ന് ഏ.വി. ശ്രീകണ്ഠപ്പൊതുവാൾ പുസ്തകത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. മേൽപ്പറഞ്ഞ കൂട്ടങ്ങളുടെ പ്രാതിനിദ്ധ്യത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരും ദേശപ്രതിനിധികളും ചേർന്നുകൊണ്ടുള്ള പെരുംകൂട്ടത്തിൽനിന്നും രണ്ടു രക്ഷാപുരുഷന്മാരെ തിരഞ്ഞെടുത്ത് മൂന്നുകൊല്ലത്തേക്ക് ഭരണഭാരം ഏല്പിക്കുന്നു. ഭരണത്തിൽ വൈകല്യം കണ്ടാൽ മേൽപറഞ്ഞ കൂട്ടങ്ങൾ ചേർന്നു വീണ്ടും പ്രാപ്തരായവരെ തിരഞ്ഞെടുക്കും.

പിന്നീട് ഭരണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നിലനിർത്താൻ വേണ്ടിയാവണം രണ്ടു രക്ഷാപുരുഷന്മാരിൽ നിന്ന് മൂന്ന് പേരെന്ന നിലയിലേക്ക് മാറ്റം വരുത്തിയത്. ബ്രാഹ്മണരായ രണ്ടു രക്ഷാപുരുഷന്മാർ നിലനിന്നിരുന്ന നിയമം പിന്തുടർന്ന് മൂന്ന് വർഷത്തേക്കും, ക്ഷത്രിയനായ മൂന്നാമൻ പന്ത്രണ്ട് വർഷത്തെക്കും തിരഞ്ഞെടുക്കപ്പെട്ടു. ബ്രാഹ്മണരുടെ നേതൃത്വത്തിൽ പെരുംകൂട്ടം ഒത്തുചേർന്നു തിരുനാവായ മണപ്പുറത്തുവെച്ച് പന്ത്രണ്ട് കൊല്ലത്തിലൊരിക്കൽ സിദ്ധിക്കുന്ന ആ ശുഭമുഹൂർതത്തിൽ പുണ്യ തീത്ഥമെടുത്ത്, തിരഞ്ഞെടുക്കപ്പെട്ട രക്ഷാപുരുഷനെ അഭിഷേകം ചെയ്യുകയും, പരമാധികാരത്തിന്റെ പ്രതീകമെന്നോണം പട്ടിൽ പൊതിഞ്ഞ വാൾ സമർപ്പിക്കുകയും ചെയ്യുന്നത്. മാഘമാസത്തിലെ പുഷ്യം ദിനത്തിലാണ് ഈ അഭിഷേകം നടന്നിരുന്നത്. മാമാങ്കദിവസം ഉത്തരകാശിയിലെ ഗംഗ തിരുനാവായയിൽ പ്രവഹിക്കുന്നുവെന്നാണ് സങ്കല്പം. ഈ അഭിഷേക കർമ്മം നിർവ്വഹിച്ചിരുന്നത് ചൊവ്വരക്കൂറിൽ പ്രധാനിയായ ആഴ്വാഞ്ചേരി തമ്പ്രാക്കളും കല്പകഞ്ചേരി പ്രധാനിയുമായിരുന്നു. സുപ്രധാനമായ ഈ ചടങ്ങാണ് ക്രമത്തിൽ മാമാങ്കം എന്നപേരിൽ വ്യവഹരിച്ചുവന്നത്.

പന്ത്രണ്ട് വഷർത്തിലൊരിക്കൽ മാമാങ്കം നടത്തുന്നതോടുകൂടി ഭരണം പതുക്കപ്പെടുകയും അതുവരെയുണ്ടായിരുന്ന ഭൂമി കയ്വെപ്പശാവകാശം അവസാനിച്ചതായി കണക്കാക്കി പതുക്കുകയും ചെയ്തിരുന്നു. എല്ലാ ഉദ്യോഗങ്ങളും, കരാറുകളും, നാടുവാഴി, ദേശവാഴി മുതലായ രാജപ്രതിനിധികൾ തമ്മിലുള്ള ഉടമ്പടികളുമെല്ലാം പന്ത്രണ്ട് കൊല്ലം കഴിഞ്ഞാൽ റദ്ദാക്കപ്പെട്ടിരുന്നു. അധികാര വികേന്ദ്രീകരണവും പ്രജായത്ത ഭരണവും നിലനിർത്തിയുള്ള രാഷ്ട്രീയ മാതൃക കേരളത്തിൽ നൂറ്റാണ്ടുകളായി തുടർന്നുവന്ന ചരിത്രവേദി കൂടിയാണ് മാമാങ്കം.

കുലശേഖരരുടെ ഭരണ തകർച്ചയ്ക്ക് ശേഷം മാമാങ്കത്തിന്റെ അവകാശം വള്ളുവനാട്ടിലെ വെള്ളാട്ടിരിക്ക് ലഭിച്ചു. എന്നാൽ പതിനാലാം നൂറ്റാണ്ടിൽ പ്രസിദ്ധമായ തിരുനാവായ യുദ്ധങ്ങളിലൂടെ സാമൂതിരി ഈ അവകാശം പിടിച്ചെടുത്തു. വള്ളുവനാട്ടുകാർ ഇതിനെ സാമൂതിരിയുടെ ചതിയായും അവകാശകവർച്ചയായും കണ്ടു. ഇരുവർക്കും ഇടയിൽ രൂപം കൊണ്ട രക്തവൈര്യവും, കുടിപ്പകയുമാണ് ഇടക്കാലത്ത് ചാവേർ സമ്പ്രദായം നിലവിൽ വരാൻ കാരണം. വള്ളുവനാട് രാജാക്കന്മാർ സാമൂതിരിയെ വധിച്ച് മാമാങ്കത്തിൻ്റെ നടത്തിപ്പ് അവകാശം വീണ്ടെടുക്കാൻ ചാവേർ സേനകളെ അയച്ചു കൊണ്ടേയിരുന്നു, സാമൂതിരിയുടെ സൈന്യം ആവട്ടെ ചാവേറുകളെ വധിച്ചുകൊണ്ടും!. ഈ രണ്ടു കുലങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞ കുടിപ്പക സൗഹാർദത്തോടെ നടത്തിവന്ന മാമാങ്കത്തിന് ബാധ്യതയായി തീർന്നു എന്നതാണ് വാസ്തവം. ചാവേറുകളായി വന്നെത്തുന്ന പോരാളികൾക്ക് പൊരുതി മരിക്കാൻ അവസരം നൽകിയിരുന്നു. ചാവേർ പോരാളികളുടെ പുറപ്പാട് തുടർന്നപ്പോൾ അത് വഴിയെ ആചാരമായി വ്യവസ്ഥപ്പെടുത്തി. മാമാങ്കത്തിൽ സാമൂതിരിക്കെതിരെ നടന്ന വധശ്രമങ്ങൾ അനിയന്ത്രിത കലാപങ്ങൾ ആയിരുന്നില്ല. അതിന് കർശനമായ ആചാരക്രമങ്ങളും നിയമങ്ങളും ഉണ്ടായിരുന്നു. വൈകാതെ തന്നെ മാമാങ്കം സാംസ്കാരിക-രാഷ്ട്രീയ സംഘർഷങ്ങളുടെ നിയന്ത്രിത പ്രകടനങ്ങൾ അരങ്ങേറുന്ന വേദിയായി മാറുകയായിരുന്നു.

കാലാകാലം മാമാങ്കത്തിൻ്റെ അടിസ്ഥാന ഘടനയിൽ അനവധി മാറ്റങ്ങൾ വന്നു പോയിട്ടുണ്ടെങ്കിലും, ഈ ഉത്സവം കേരളത്തിലെ സാമൂഹിക ഐക്യത്തിന്റെയും, സാമ്പത്തിക സമൃദ്ധിയുടെയും പ്രകടനവേദിയായി കാണാനാവും.
പെരുമാക്കന്മാരുടെ കാലം മുതൽ സാമൂതിരിയുടെ കാലം വരെ പല ഉയർച്ച താഴ്ചകളും അതിജീവിച്ച് വന്ന മാമാങ്ക മഹോത്സവത്തിൽ, ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാര ശൃംഖലയിൽ പ്രമുഖരായ അറബികൾ, ചൈനക്കാർ, ഗ്രീക്ക്–റോമൻ വ്യാപാരികൾ എന്നിവർ പങ്കെടുക്കാറുണ്ടായിരുന്നു. കുരുമുളക്, ഇഞ്ചി, വസ്ത്രങ്ങൾ, ആയുധങ്ങൾ തുടങ്ങിയവയുടെ വ്യാപാരം തകൃതിയായി നടന്നുവന്നു. കോഴിക്കോട്, മലപ്പുറം, പൊന്നാനി തുറമുഖങ്ങൾ വഴി സാമൂതിരി പ്രശസ്തി കൈവരിക്കുകയും പതിയെ ആഗോള വ്യാപാരശക്തി എന്ന നിലയിൽ ഉയർന്നു വരുന്നതിനും കാരണമായി.

സാമൂതിരിയുടെ നിയന്ത്രണത്തിൽ മാമാങ്കം വീണ്ടും അതിൻ്റെ ഉച്ചസ്ഥിതിയിലെത്തി. ഇരുപത്തിയെട്ടു ദിവസം നീളുന്ന ഈ ഉത്സവത്തിൽ വ്യാപാര ഇടപാടുകൾക്കു പുറമെ ദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം പണ്ഡിതന്മാർ, കലാകാരന്മാർ, വീരന്മാർ വന്നു പങ്കുചേരുകയും മാമാങ്കത്തിൽ വെച്ച് തങ്ങളുടെ കഴിവുകൾക്ക് അവർ പൂണ്ണരൂപമിടുകയും ചെയ്തിരുന്നു. വേദം, മീമാംസ, ജ്യോതിഷം, ഗണിതം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യ്തിരുന്ന അനേകം വിദ്യുത് സഭകളും മാമാങ്ക വേദിയിൽ ശ്രദ്ധയാർജ്ജിച്ചിരുന്നു. കളരിപ്പയറ്റ് പ്രദർശനങ്ങൾ, നാവിക അഭ്യാസങ്ങൾ, കലാ-കായിക, നൃത്ത–സംഗീത പരിപാടികൾ എന്നിവ മാമാങ്കത്തിൻ്റെ മാറ്റുകൂട്ടി. സാമൂതിരിയുടെ ശക്തിയും സ്വാധീനവും പ്രകടിപ്പിക്കുന്ന വേദിയായി മാമാങ്കം മാറി.

കേരളോൽപ്പത്തി, കേരള മാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങളിൽ മാമാങ്കത്തെ കുറിച്ച് സൂചനകൾ ലഭിക്കുന്നുണ്ട് എങ്കിലും മാമാങ്കത്തെ ലോക പ്രശസ്തമാക്കുന്നതിൽ വിദേശ സഞ്ചാരികളുടെ രേഖകൾ വലിയ തോതിൽ പങ്കുവഹിച്ചിട്ടുണ്ട്. അവരിൽ പ്രധാനികൾ ആണ് യൂറോപ്യനായ ക്യാപ്റ്റൻ അലക്സാണ്ടർ ഹാമിൽട്ടൺ, പോർച്ചുഗീസ് യാത്രക്കാരനായ ദ്വാർത്തെ ബാർബോസ എന്നിവർ. അവർ അത്ഭുതത്തോടെയും, ഭീതിയോടെയും രേഖപ്പെടുത്തിയ മാമാങ്കത്തിൻ്റെ വർണ്ണനകൾ ആധുനിക ചരിത്രകാരന്മാർക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമായിരിക്കണം. ഒരുപക്ഷെ അതിനാലാവണം അവയുടെ വിശ്വാസ്യതയെ വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട് എന്ന് മാത്രം പറഞ്ഞു മുഖ്യധാരയിൽ നിന്നും ഒഴിവാക്കി നിർത്തുന്നത്.

1695-ൽ തിരുനാവായയിൽ നടന്ന മാമാങ്ക മഹോത്സവം നേരിൽ കണ്ട ക്യാപ്റ്റൻ അലക്സാണ്ടർ ഹാമിൽട്ടൺ, താൻ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് A New Account of the East Indies (1727) എന്ന കൃതിയിൽ വിശദമായി രേഖപ്പെടുത്തുന്നു. ഹാമിൽട്ടന്റെ അഭിപ്രായത്തിൽ, “സാമൂതിരിയുടെ ഭരണകാലാവധി പന്ത്രണ്ട് വർഷത്തിലധികം നീളില്ല എന്നത് പുരാതനകാലം മുതൽ പാലിച്ചുവരുന്ന ഒരു ആചാരമായിരുന്നു. നിശ്ചിത കാലാവധി പൂർത്തിയാകുമ്പോൾ സാമൂതിരിക്ക് പൊതുവേദിയിൽ ആത്മഹത്യ ചെയ്യേണ്ടതായിരുന്നുവെന്നും, അതിനു ശേഷം വിധി പ്രകാരം അവരുടെ ശേഷക്രിയകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തിയിരുന്നുവെന്നും, എന്നാൽ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് സാമൂതിരി സ്വാഭാവികമായി മരിച്ചാൽ ഈ ആചാരത്തിൽ നിന്ന് ഒഴിവാകാമെന്നും ഹാമിൽട്ടൺ പറയുന്നു.”

പന്ത്രണ്ടു കൊല്ലത്തെ ഭരണം പൂർത്തിയായാൽ പ്രജകളെയെല്ലാം വിളിച്ചുകൂട്ടി അവർക്ക് സദ്യ നല്കുകയും, പിന്നീട് ജനമദ്ധ്യത്തിൽ തന്നെ ഒരു നിശ്ചിത സ്ഥാനത്തു ചെന്നിരുന്ന് ആദ്യം ചെവി, പിന്നീട് മൂക്ക് എന്നിങ്ങിനെ എല്ലാ അവയവങ്ങളും അറുത്തു സ്വയം കഴുത്തുവെട്ടി മരിക്കുക സാമൂതിരിയുടെ കാലത്ത് പതിവായിരുന്നുവെന്ന് പോർച്ചുഗീസ് യാത്രക്കാരനായ ദ്വാർത്തെ ബാർബോസ ശരിവെക്കുന്നുമുണ്ട്.
അത്രമേൽ ഗാംഭീര്യവും, ക്ഷാത്ര വീര്യവുമുള്ള, ദൈവത്തിലും,കർമ്മത്തിലും പുനർജന്മത്തിലും അടിയുറച്ച വിശ്വാസമുള്ള പ്രതാപശാലികളായ കേരളത്തിൻ്റെ ഭരണാധികാരികളെക്കുറിച്ച് വൈദേശികർ അത്ഭുതത്തോടെയും, തെല്ല് ഭീതിയോടെയും വർണ്ണിച്ചതിൽ അവരെ തെറ്റു പറയാനാവില്ല.

മാമാങ്കത്തെ സംബന്ധിച്ചു ചരിത്രപഠനങ്ങളിലും, ജനസ്മൃതികളിലും വൈവിധ്യമാർന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒന്നു തീർച്ചയാണ്, മാമാങ്കം എന്നത് വെറും ഒരു പ്രാദേശിക ഉത്സവമോ, ആചാരപരമായ ചടങ്ങോ മാത്രമായിരുന്നില്ല, അത് കേരളത്തിന്റെ രാഷ്ട്രീയബോധത്തിന്റെയും, സാംസ്കാരിക പാരമ്പര്യത്തിന്റെയും, സമ്പത്സമൃദ്ധിയുടെയും സമഗ്രമായ പ്രതീകമായിരുന്നു.
തിരുനാവായ എന്ന പൈതൃകഭൂമിയിൽ കുംഭമേള പുനഃസംഘടിപ്പിക്കപ്പെടുമ്പോൾ
കേരളത്തിന്റെ ചരിത്രബോധത്തെ പുതുക്കിപ്പണിയാനും പൈതൃകത്തെ വീണ്ടെടുക്കാനുമുതകുന്ന ഒരു നിർണായക സങ്കേതമായി അത് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Tags: MamankamKumbhamela
ShareSendTweetShare

Discussion about this post

Related Posts

Maharshi Dayananda Saraswati’s Influence on Swami Vivekananda

Maharshi Dayananda Saraswati’s Influence on Swami Vivekananda

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

Who are Thangals? How Yemeni Thangals Shaped Islamic Fundamentalist Currents in Kerala

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

പുതിയത്

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

‘When Narrative Wars result in bloodshed, countering them becomes imperative’: RSS Akhil Bharatiya Prachar Pramukh Shri Sunil Ambekar inaugurates ‘Desi Narrative’

ആഖ്യാന യുദ്ധങ്ങൾ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുമ്പോൾ, പ്രതിരോധം കാലത്തിന്റെ അനിവാര്യത: ആർ‌എസ്‌എസ് അഖില ഭാരതീയ പ്രചാർ പ്രുമുഖ് ശ്രീ സുനിൽ അംബേക്കർ

Arnold Toynbee, Mahatma Gandhi and Ram Mandir: Bharat’s Civilizational Reawakening in Ayodhya

കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും ആർണോൾഡ് ടോയൻബിയും

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative