Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം രാഷ്ട്രീയം

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

മൂന്നു വ്യത്യസ്ത കാലങ്ങളിലായി സാവർക്കറിന്റെ തമിഴിൽ പ്രസിദ്ധീകരിച്ച മൂന്നു ജീവചരിത്ര പുസ്തകങ്ങൾ തിരുവിതാംകൂറിൽ നിയമം മൂലം നിരോധിക്കപ്പെട്ടു. പുസ്തകങ്ങളുടെ മലയാള വിവർത്തനത്തിന്റെ പ്രസിദ്ധീകരണം തടയുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ നിരോധനങ്ങൾ തിരുവിതാംകൂർ സർക്കാർ നടപ്പിലാക്കിയത്.

Web DeskWeb Desk
Dec 24, 2025, 07:12 am IST
in രാഷ്ട്രീയം, ചരിത്രം, മലയാളം
വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!
Share on FacebookShare on TwitterTelegram

വിപ്ലവകാരികളുടെ രാജകുമാരൻ എന്നറിയപ്പെട്ട വിനായക ദാമോദർ സാവർക്കർ അഥവാ വീര സാവർക്കർ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അനിഷേധ്യമായ നേതൃസാന്നിധ്യമാണ്. സവർക്കർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവനകൾ സമൂഹം മുമ്പത്തേക്കാളേറെ ചർച്ച ചെയ്യുന്ന കാലമാണിത്.

ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം ചെയ്യുന്ന കാലത്താണ് സാവർക്കർ ഹിന്ദുത്വവിപ്ലവത്തിന്റേതായ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ അദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ രണ്ടു സംഘടനകൾ സ്ഥാപിച്ചു. വിപ്ലവപ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചതിന്റെ പേരിൽ 1911 ൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് സാമ്ര്യാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതിനും മറ്റു കുറ്റങ്ങൾ ചാർത്തിയും അദ്ദേഹത്തിനെ 50 കൊല്ലത്തെ തടവു ശിക്ഷക്കു വിധിച്ചു. ശിക്ഷ അനുഭവിക്കാൻ സാവർക്കറെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുള്ള ജയിലിലടക്കുകയും ചെയ്തു. 1924 ൽ ജയിൽ മോചിതനായെങ്കിലും 1937 വരെ രത്നഗിരിയിൽ വീട്ടുതടങ്ങളിലായിരുന്നു അദ്ദേഹം.

സാവർക്കറുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഇന്ത്യയിലാകമാനം നിരോധിച്ചിരുന്ന കാലത്ത്, തിരുവിതാംകൂറിൽ മാത്രം മൂന്നോ അതിലധികമോ തമിഴിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രചാരണം നിയമം മൂലം വിലക്കിയിരുന്നു. മൂന്നു വ്യത്യസ്തകാലങ്ങളിൽ മൂന്നു ജീവചരിത്ര കൃതികൾ നിരോധിച്ചതിന്റെ തെളിവുകളാണ് DesiNarrative.com നു ലഭിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെ മലയാള വിവർത്തനത്തിന്റെ പ്രസിദ്ധീകരണം തടയുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ നിരോധനങ്ങൾ തിരുവിതാംകൂർ സർക്കാർ നടപ്പിലാക്കിയത്.

സാവർക്കർ രത്നഗിരിയിൽ കഴിയുന്ന കാലത്ത്, 1933ലാണ് അദ്ദേഹത്തിന്റെ ഒരു ജീവചരിത്രഗ്രന്ഥം തിരുവിതാംകൂർ സർക്കാർ നിരോധിക്കുന്നത്. തമിഴിൽ പ്രസിദ്ധീകരിച്ച സവർക്കറിൻ്റെ ജീവചരിത്രമാണ് അന്ന് നിരോധിച്ചത്. എം എസ് സുബ്രഹ്മണ്യ അയ്യർ എഴുതിയ ‘വിനായക സവർക്കർ’ എന്ന പുസ്തകം അച്ചടിച്ചത് കേസരി പ്രിൻ്റിംഗ് വർക്സ്, മദ്രാസ്, ആയിരുന്നു. പുസ്തകത്തിൻ്റെ കോപ്പി, അത് ഉൾക്കൊള്ളുന്ന മറ്റേതെങ്കിലും രേഖകൾ, അതിൻ്റെ പരിഭാഷ അല്ലെങ്കിൽ അതിൽ നിന്നെടുത്ത ഭാഗങ്ങൾ ഇവ പ്രസിദ്ധീകരിക്കുന്നതിനും കൈവശം സൂക്ഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിക്കൊണ്ട് അന്നത്തെ ചീഫ് സെക്രട്ടറി കെ. ജോർജ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കസ്റ്റംസ് അറിയിപ്പ്.

1088 ലെ സീ കസ്റ്റംസ് റെഗുലേഷൻ V ന്റെ സെക്ഷൻ 18 പ്രകാരം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, മദ്രാസിലെ കേസരി പ്രിന്റിംഗ് വർക്ക്സിൽ അച്ചടിച്ച് വീര വിജയാലയം, 32, അയ്യപ്പ ചെട്ടി സ്ട്രീറ്റ്, മണ്ണഡി, മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ച എം.എസ്. സുബ്രഹ്മണ്യ അയ്യർ എഴുതിയ “വിനായക സവർക്കർ” എന്ന തമിഴ് പുസ്തകത്തിന്റെ ഏതെങ്കിലും പകർപ്പ് അല്ലെങ്കിൽ പ്രസ്തുത ബുക്കിന്റെ പകർപ്പുകൾ അല്ലെങ്കിൽ വിവർത്തനങ്ങൾ അല്ലെങ്കിൽ അതിൽ നിന്ന് എടുത്ത മറ്റ് രേഖകൾ തിരുവിതാംകൂറിലേക്ക് കൊണ്ടുവരുന്നത് സർക്കാർ നിരോധിച്ചിരിക്കുന്നു.

ഹുസൂർ കച്ചേരി, തിരുവനന്തപുരം, 1933 ജൂലൈ 24.

(ഓർഡർ പ്രകാരം)

കെ. ജോർജ്, ചീഫ് സെക്രട്ടറി, ഗവ.

CUSTOMS NOTIFICATION

In exercise of the powers conferred by Section 18 of the Sea Customs Regulation, V of 1088, the Government hereby prohibit the bringing into Travancore of any copy of the book in Tamil entitled “Vinayaka Savarker” by M. S. Subrahmanya Ayyer, printed at the Kesari Printing Works, Madras, and published from Vira Vijayalayam, 32, Ayyappa Chetti Street, Mannadi, Madras, or any other documents containing copies or translations of or extracts from said book.

Huzur Cutcherry. Trivandrum, 24th July 1933.

(By order)

K. GEORGE, Chief Secretary to Government.

1935ലാണ് രണ്ടാമത്തെ നിരോധനം. ഇത്തവണയും തമിഴിൽ എഴുതപ്പെട്ട ജീവചരിത്രം തന്നെയായിരുന്നു നിരോധിക്കപ്പെട്ടത്. ബി ശ്രീനിവാസ വരദൻ എഴുതിയ ‘സാവർക്കർ ജീവചരിത്രം’ എന്ന ഗ്രന്ഥം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത് അന്നത്തെ ചീഫ് സെക്രട്ടറി എൻ. കുഞ്ഞൻ പിള്ളയാണ്.

കസ്റ്റംസ് അറിയിപ്പ്

1089-ലെ തിരുവിതാംകൂർ സീ കസ്റ്റംസ് റെഗുലേഷൻ V-ലെ സെക്ഷൻ 18 പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, മദ്രാസിലെ ശ്രീ സ്വദേശി പ്രസ്സിൽ അച്ചടിച്ച് ശ്രീ ഭാരത പ്രസുരാലയം ഗൗതമാശ്രമം പ്രസിദ്ധീകരിച്ച ബി. ശ്രീനിവാസ വരദൻ എഴുതിയ “സവർക്കർ ജീവചരിത്രം” എന്ന തമിഴ് പുസ്തകത്തിന്റെ ഏതെങ്കിലും പകർപ്പോ അല്ലെങ്കിൽ പ്രസ്തുത പുസ്തകത്തിന്റെ പകർപ്പുകളോ വിവർത്തനങ്ങളോ അതിൽ നിന്നുള്ള ഭാഗങ്ങളോ അടങ്ങിയ മറ്റേതെങ്കിലും രേഖകളോ തിരുവിതാംകൂറിലേക്ക് കൊണ്ടുവരുന്നത് ഹിസ് ഹൈനസ് മഹാരാജാവിന്റെ സർക്കാർ ഇതിനാൽ നിരോധിച്ചിരിക്കുന്നു.

ഹജൂർ കച്ചേരി

തിരുവനന്തപുരം, 1035 ഒക്ടോബർ 12.

(ഓർഡർ പ്രകാരം)

എൻ. കുഞ്ഞൻ പിള്ള, ചീഫ് സെക്രട്ടറി, ഗവൺമെന്റ്

CUSTOMS NOTIFICATION

In exercise of the powers conferred by Section 18 of the Travancore Sou Customs Regulation, V of 1089, the Government of His Highness the Maharaja hereby prohibit the bringing into Travancore of any copy of the book in Tamil entitled “Savarkar Jiviya Charltram” by B. Srinivasa Varadan, printed at the Sri Swadesi Press, Triplioane, and published by the Sri Bharata Prasuralayam Gowthama Ashramam, Triplipane, Madras, or any other documents containing copies or translations of or extracts from the said book.

Hazur Cutcherry.
Trivandrum, 12th October 1935.
(By order)
N. KUNJAN PILLAI, Chief Secretary to Government.

1941ലാണ് സാവർക്കറിനെതിരെ മൂന്നാമത്തെ നിരോധന ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുന്നത്. ഈ തവണ ശ്രീ എസ് കൃഷ്ണമൂർത്തി എഴുതിയ ‘വീര സവർക്കർ’ എന്ന തമിഴ് പുസ്തകത്തിനാണ് നിരോധനം.

കസ്റ്റംസ് അറിയിപ്പ്.

തിരുവിതാംകൂറിലെ സെക്ഷൻ 18 പ്രകാരം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, 1035 ലെ കസ്റ്റംസ് ആക്ട് V കാണുക. ശ്രീ എസ്. കൃഷ്ണമൂർത്തി എഴുതിയ “വീര സവർക്കർ” എന്ന തമിഴ് പുസ്തകം മദ്രാസിലെ ന്യൂമാനിൽ അച്ചടിച്ചതും, പ്രസ്തുത പുസ്തകത്തിന്റെ പകർപ്പുകൾ, പുനഃപ്രസിദ്ധീകരണങ്ങൾ അല്ലെങ്കിൽ വിവർത്തനങ്ങൾ അല്ലെങ്കിൽ പുറത്തെടുക്കലുകൾ എന്നിവ ഉൾക്കൊള്ളുന്ന മറ്റ് എല്ലാ രേഖകളും തിരുവിതാംകൂറിലേക്ക് കൊണ്ടുവരുന്നത് നിരോധിക്കാൻ ഹിസ് ഹൈനെസ്സ് മഹാരാജാവിന്റെ സർക്കാർ സന്നദ്ധമാണ്.

ഹജൂർ കച്ചേരി, തിരുവനന്തപുരം, 1941 ജനുവരി 23,

(ഓർഡർ പ്രകാരം)

എം. കെ. നീലകണ്ട അയ്യർ, ചീഫ് സെക്രട്ടറി, ഗവൺമെന്റ്

CUSTOMS NOTIFICATION.

In exercise of the powers conferred by Section 18 of the Travancore See Customs Act V of 1035, the Government of His Highness the Maharaj are pleased to prohibit the bringing into Travancore of the book in Tamil entitled “Vira Savarkar” written by Sri S. Krishnamauthi aud printed at the Newman from, Madras, and all other documents containing copies, reprints or translations of, or extrasts from the said book.

Huzur Cutcherry, Trivandram, 23rd January 1941,

(By Order)

M. K. NILAMANTA AITAB Chief Secretary to Government

1940 നവംബറിൽ ഈ പുസ്തകത്തെ നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു മേൽപ്പറഞ്ഞ നിരോധനമെന്നതിന് തെളിവുകളുണ്ട്. ഇന്ത്യൻ പ്രസ് എമർജൻസി പവർസ് ആക്ട് 1931 പ്രകാരമാണ് അന്നത്തെ ബ്രിട്ടീഷ് സർക്കാർ വീര സവർക്കർ എന്ന തമിഴ് പുസ്തകത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

ക്വിറ്റ് ഇന്ത്യ സമരകാലത്ത് പോലും വീര സാവർക്കറിന്റെ ജീവചരിത്രങ്ങൾ ബ്രിട്ടീഷ് ഇന്ത്യയിൽ വെളിച്ചം കണ്ടിട്ടില്ലെങ്കിൽ അതിന്റെ അർത്ഥം സ്വാതന്ത്ര്യാനന്തരം മാത്രമായിരിക്കും ഈ നിരോധനങ്ങൾ തത്വത്തിൽ നീങ്ങിയിട്ടുണ്ടാകുക എന്നാണ്. സാവർക്കറിന്റെ പേരച്ചടിച്ച പുസ്തകങ്ങളെ പോലും ഭയന്ന ബ്രിട്ടീഷ് സർക്കാരിന്റെയും അവരുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന നാട്ടുരാജ്യങ്ങളുടെയും ചരിത്രം കൂടിയാണ് ഈ രേഖകളിലൂടെ വെളിവാകുന്നത്.

Tags: FEATUREDVeer SavarkarTravancore GovernmentBook Ban
ShareSendTweetShare

Discussion about this post

Related Posts

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

‘When Narrative Wars result in bloodshed, countering them becomes imperative’: RSS Akhil Bharatiya Prachar Pramukh Shri Sunil Ambekar inaugurates ‘Desi Narrative’

ആഖ്യാന യുദ്ധങ്ങൾ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുമ്പോൾ, പ്രതിരോധം കാലത്തിന്റെ അനിവാര്യത: ആർ‌എസ്‌എസ് അഖില ഭാരതീയ പ്രചാർ പ്രുമുഖ് ശ്രീ സുനിൽ അംബേക്കർ

Arnold Toynbee, Mahatma Gandhi and Ram Mandir: Bharat’s Civilizational Reawakening in Ayodhya

കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും ആർണോൾഡ് ടോയൻബിയും

പുതിയത്

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative