Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy
Desi Narrative
  • Home
  • Politics
  • Culture
  • History
  • Religion
  • Economics
  • Literature
  • Strategy
  • മലയാളം
Home മലയാളം രാഷ്ട്രീയം

ആർഎസ്സ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും

മുസ്‌ലിം ലീഗുകാർക്കും ഹിന്ദു മഹാസഭക്കാർക്കും വരെ തങ്ങളുടേതായ സംഭാവനകൾ ഭണഘടനയിൽ ഉണ്ടെന്ന് അവകാശപ്പെടാമെന്നിരിക്കെ, എന്താണ് കമ്മ്യൂണിസ്റ്റുകാരുടെ സംഭാനയെ പറ്റി ആരും ഇതുവരെ ചർച്ച ചെയ്തു കാണാത്തത്?

Ganesh RadhakrishnanGanesh Radhakrishnan
Oct 13, 2025, 06:00 am IST
in രാഷ്ട്രീയം
ആർഎസ്സ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
Share on FacebookShare on TwitterTelegram

മുസ്‌ലിം ലീഗുകാർക്കും ഹിന്ദു മഹാസഭക്കാർക്കും വരെ തങ്ങളുടേതായ സംഭാവനകൾ ഭണഘടനയിൽ ഉണ്ടെന്ന് അവകാശപ്പെടാമെന്നിരിക്കെ, എന്താണ് കമ്മ്യൂണിസ്റ്റുകാരുടെ സംഭാനയെ പറ്റി ആരും ഇതുവരെ ചർച്ച ചെയ്തു കാണാത്തത്? അതേസമയം, സിപിഎമ്മുകാർ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുള്ള വാക്കുകളാണ് ‘ഭരണഘടന’, ‘ഭരണഘടനാ മൂല്യങ്ങൾ’, ഭരണഘനാ തത്വങ്ങൾ, തുടങ്ങിയവ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരേയൊരു കൂട്ടർ ഇവരാണെന്ന് വരെ സ്ഥാപിച്ചെടുക്കുന്ന നിഷ്പക്ഷ മാധ്യമപ്രവർത്തകർ കേരളത്തിലുണ്ട്! എന്നാൽ എന്താണ് യാഥാർഥ്യം? സിപിഎമ്മും ഭരണഘടനാ മൂല്യങ്ങളും തമ്മിലെന്താണ് ബന്ധം?

കമ്മ്യുണിസം ഉപേക്ഷിച്ച് മനുഷ്യനായി തീർന്ന് ഹ്യൂമനിസം പ്രചരിപ്പിക്കുന്ന നാളുകളിൽ മാനവേന്ദ്രനാഥ റായിയാണ് കോൺസ്റ്റുവന്റ് അസംബ്ലിയെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത് — കൃത്യമായി പറഞ്ഞാൽ,  റോയി മുംബൈയിൽ വീര സാവർകർക്ക് സ്വീകരണമൊരുക്കുന്ന അതേകാലഘട്ടത്തിൽ. വിഭജനത്തിന് മുമ്പ് 389 ഉം അതിന് ശേഷം 296 ഉം അംഗങ്ങളുണ്ടായിരുന്ന നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ എത്ര കമ്മ്യൂണിസ്റ്റുകളുണ്ടായിരുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. അപ്രധാനിയായ സോംനാഥ് ലാഹിരി എന്ന ഒരു അംഗമൊഴികെ സഭയിലേക്ക് ഒരു കമ്മ്യൂണിസ്റ്റും തെരഞ്ഞെടുക്കപ്പെട്ടില്ല. അതെന്തുകൊണ്ട്?  കോൺസ്റ്റുവന്റ് അസംബ്ലി ഡിബേറ്റുകളിൽ ദേശീയ വാദികളായ അംഗങ്ങൾ ‘കമ്മ്യൂണിസ്റ്റ്’ എന്ന പദം അശ്ളീല വാക്കിന് സമാനമായി ചില ഇസ്ലാമിസ്റ്റുകൾക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെന്നതല്ലാതെ, വേറെ കമ്മ്യൂണിസ്റ്റ് സംഭാവനകളൊന്നുമില്ല. (കമ്മ്യൂണിസ്റ്റ് എന്ന് ആരോപണം നേരിട്ടവർ, ഞങ്ങളത്തരക്കാരല്ലെന്ന് ആണയിടുന്നതും ഡിബേറ്റുകളിൽ നിന്ന് വായിക്കാം.) കമ്മ്യൂണിസ്റ്റുകളിലെ കേമന്മാരായ പി സി ജോഷിയെയും ഡാങ്കേയേയും രണദിവയേയുമൊന്നും ഡിബേറ്റുകളിളെങ്ങും എവിടെയും കാണാനില്ല. പകരം, അവർ അംബേദ്കറും ശ്യാമപ്രസാദ് മുഖർജിയുമുൾപ്പെടെയുള്ളവർ അംഗങ്ങളായിരുന്ന ഭരണഘടനാ സമിതിയെ ബ്രിട്ടീഷുകാരുടെ സേവകരെന്ന് പരിഹസിച്ച് നടന്നു. (ബ്രിട്ടീഷുകാരനെ അടിമുടി നക്കി തുടച്ചു കൊടുത്തവന്മാരാണ് ഇത് പറയുന്നതെന്ന ഓർമ്മ വേണം.) ഈ നാണം കെട്ട കൂട്ടരാണ്  തങ്ങൾ നഖശിഖാന്തം അധിക്ഷേപിക്കുകയും എതിർക്കുകയും ചെയ്ത അതേ സമിതിയുണ്ടാക്കിയ ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നത്.  ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തെ ഉള്ളിൽ നിന്ന് പൊരുതിയില്ലാതാക്കണമെന്ന് പ്രഖ്യാപിച്ച ഇംഎം എസ് ആണ് ഇന്നും ഇവരുടെ സൈദ്ധാന്തികൻ. സിപിഐയുമായി താരതമ്യപ്പെടുത്തുമ്പോൾ ആർ എസ്സ് എസ്സ്  ഒരു ശക്തിയേ അല്ലാഞ്ഞ ആ കാലത്തും , ഭരണഘടനാ നിർമ്മാണ വേളയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് അടിയുറച്ച ഹിന്ദു ദേശീയ വാദികളും ആർ എസ് എസ് സഹയാത്രികരുമാണെന്നത് ചരിത്രം നേരാംവണ്ണം പഠിച്ചവർക്ക് മനസ്സിലാകും. ഒപ്പം, മുച്ചൂടും കമ്മ്യൂണിസ്റ്റ് വിരുദ്ധരായ അംഗങ്ങൾ മാത്രം ചേർന്ന് രൂപം കൊടുത്തതാണ് നമ്മുടെ ഭരണ ഘടന എന്ന വലിയ സത്യവും.

കമ്മ്യൂണിസ്റ്റുകൾ, ഭരണഘടയുടെ ശത്രുക്കൾ

എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകളെ ഭരണഘടനാ നിർമ്മാണ വേളയിൽ അതിന്റെ ഏഴയലത്ത് അടുപ്പിക്കാതിരുന്നതെന്ന് ബാബാസാഹേബ് അംബേദ്കർ അസംബ്ലിയുടെ  ഉപസംഹാര പ്രസംഗത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും ഇന്നത്തെ മന്ത്രിമുഖ്യന്മാരടങ്ങുന്ന കമ്മ്യൂണിസ്റ്റുകൾ  ഭരണഘടനയെ വെറുക്കുന്നതെന്നു അംബേദ്‌കർ കൃത്യമായി പറഞ്ഞു വെച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകൾക്ക് രാജ്യദ്രോഹി പട്ടം ചാർത്തികൊടുത്ത രാജ്യസ്നേഹികളിൽ ഏറ്റവും പ്രമുഖനാണ് അംബേദ്‌കരുടെ വാക്കുകളിൽ നിന്നുതന്നെ നമുക്കതു മനസിലാക്കാം.

“ഭരണഘടനയെ വെറുക്കുന്നവർ പ്രധാനമായും രണ്ടു കൂട്ടരാണ്, കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും. എന്തുകൊണ്ടാണ് അവർ ഭരണഘടനയെ വെറുക്കുന്നത്? ഇനി ഇതൊരു മോശം ഭരണഘടനയായതുകൊണ്ടാണോ? അല്ല എന്ന് ഞാൻ പറയുന്നു. തൊഴിലാളികളുടെ സ്വേച്ഛാധിപത്യം എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയ ഒരു ഭരണഘടനയാണ് കമ്മ്യൂണിസ്റ്റുകൾക്ക് ആവശ്യം. അവർ ഭരണഘടനയെ വെറുക്കുന്നതിനു കാരണം ഇത് പാർലമെൻററി ജനാധിപത്യത്തിൽ അടിയുറച്ച ഒന്നായാതു കൊണ്ടാണ്. സോഷ്യലിസ്റ്റുകൾക്ക് വേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി, അവരെങ്ങാനും അധികാരത്തിൽ വരുകയാണെങ്കിൽ, നഷ്ടപരിഹാരം നൽകാതെ സകല സ്വകാര്യസ്വത്തുക്കളും  ദേശസാൽക്കരിക്കാൻ ഈ ഭരണഘടന അവർക്കു സ്വാതന്ത്ര്യം നൽകണം. രണ്ടാമതായി അവർക്കു വേണ്ടത്,
ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന മൗലിക അവകാശങ്ങൾക്ക്  പരിധികളും ഉപാധികളും ഇല്ലാതാകണം. അങ്ങനെയാണെങ്കിൽ, അവരുടെ പാർട്ടി (ജനാധിപത്യത്തിലൂടെ) അധികാരത്തിലെത്തുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ,  ഈ പരിധികളില്ലാത്ത സ്വാതന്ത്ര്യം ഉപയോഗിച്ച് അവർക്കു (സർക്കാരിനെ) വിമർശിക്കാം എന്ന് മാത്രമല്ല, ഭരണവ്യവസ്ഥയെ തന്നെ അട്ടിമറിക്കാനും സാധിക്കും,” ഡോ. അംബേദ്‌കർ പറഞ്ഞു.

ഓർഗനൈസറും ഭരണഘടനാ വിമർശനവും

സജി ചെറിയാന്റെ രാജ്യദ്രോഹ പ്രസ്താവന സംസ്ഥാനം ചർച്ച ചെയ്യുമ്പോൾ, ആർ എസ്സ് എസ്സും ഭരണഘടനയ്‌ക്കെതിരായിരുന്നു എന്ന  സിപിഎം സൈബർ പോരാളികൾ പ്രചരിപ്പിക്കുന്ന ‘ക്യാപ്സ്യൂൾ’ വിഴുങ്ങി തൃപ്തിയടയാനാണ് മുഖ്യധാരാ മാധ്യമങ്ങളും ശ്രമിക്കുന്നത്. ഈ പച്ചക്കള്ളത്തിന് അവർ സാധൂകരണം കണ്ടെത്തുന്നത് ഓർഗനൈസർ വാരികയുടെ ഒരു എഡിറ്റോറിയൽ ആണ്. ആർ എസ് എസ് ഭരണഘടനക്ക് എതിരായിരുന്നു എന്ന് സ്ഥാപിക്കാൻ വ്യാപകമായി ഉപോയോഗിക്കുന്ന ഒരേയൊരു തെളിവാണ് ഒർഗനൈസറിന്റെ 1949 ലെ ഒരു എഡിറ്റോറിയൽ. ഒന്നമതായി, ഓർഗനൈസർ വാരിക ആർ എസ് എസ് മുഖപത്രം അല്ല. മുഖപത്രം ഒരു കമ്മ്യൂണിസ്റ്റ് സങ്കല്പം ആണ്. ദേശാഭിമാനിയും പീപ്പ്ൾസ് ഡെമോക്രസിയും സിപിഎം മുഖപത്രങ്ങളാകുന്നത് അവയുടെ ഉടമസ്ഥാവകാശം പാർട്ടിക്കും എഡിറ്ററില്-മാനേജ്‌മന്റ് ചുമതലകൾ പാർട്ടി സെക്രെട്ടറിയോ പാർട്ടി നിർദ്ദേശിക്കുന്ന നേതാക്കളോ ആയിരിക്കും. ഓർഗനൈസർ തങ്ങളുടെ മുഖപത്രം അല്ലെന്നു ആർ എസ്സ് എസ്സ് തന്നെ പലതവണ വ്യക്‌തമാക്കിയിട്ടുള്ളതാണ്. ആർ എസ് എസ് പ്രചാരകന്മാരാരും ഓർഗനൈസർന്റെ എഡിറ്റോറിയൽ-എഡിറ്റോറിയൽ ഇതര ചുമതലകളും വഹിക്കുന്നില്ല. അനേകായിരം ഇടത് അനുകൂല പ്രസിദ്ധീകരങ്ങളുള്ള ഇന്ത്യയിൽ, സിപിഎം നേതാക്കൾ എഡിറ്റോറിയൽ മേധാവികളായി വിലസുന്ന ഈ നാട്ടിൽ, സ്വയംസേവകരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഒരു ദേശിയ മാധ്യമം മാത്രമാണ് ഓർഗനൈസർ.

ഭരണഘടനക്ക് രൂപം കൊടുക്കുന്ന നാളുകളിൽ സജീവമായിരുന്ന തുറന്ന വിമർശനങ്ങൾക്കും അഭിപ്രായ-നിർദ്ദേശങ്ങൾക്കും മറ്റെല്ലാ രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളും പോലെ ഓർഗനൈസറും വേദിയായിരുന്നു. അതൊക്കെ എഴുതിയിരുന്നവരാകട്ടെ  നിയമ നിർമ്മാണ സഭ അംഗങ്ങളായിരുന്ന കെ എം മുൻഷിയെയും ഗോപാലസ്വാമി അയ്യങ്കാറിനെയും രാജഗോപാലാചാരിയെയും ശ്യാമപ്രസാദ് മുഖർജിയെയും പോലുള്ളവരും.  എന്തായാലും നിയമ നിർമ്മാണ സഭയിൽ നടന്ന ചർച്ചകളുടെ സ്പിരിറ്റ് ഉൾക്കൊന്നുള്ളതായ ലേഖനങ്ങളാണ് മറ്റെല്ലാ വാർത്താപ്രസിദ്ധീകരണങ്ങൾ പോലെ ഓർഗനൈസറും പ്രസിദ്ധീകരിച്ചിരുന്നത്. അക്കാലത്തു ഓർഗനൈസർ പത്രാധിപരായിരുന്ന മലയാളി എ ആർ നായർ (പിൽക്കാലത്ത് ഇടതു പ്രസിദ്ധീകണമായ എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ എഡിറ്റർ ആയിരുന്ന കൃഷ്ണ രാജിന്റെ പിതാവ്) ഒരു തികഞ്ഞ സോഷ്യലിസ്റ്റും ഇടതുപക്ഷ ആശയക്കാരനുമായിരുന്നു. ഇന്ത്യയിലെ അന്നത്തെ പ്രമുഖ പത്രങ്ങളുടെയെല്ലാം ഉന്നത എഡിറ്റോറിയൽ ചുമതല വഹിച്ച അദ്ദേഹം, ഓർഗനൈസറിന്റെ എഡിറ്റർ സ്ഥാനത്ത് ഉണ്ടായിരുന്നത് കഷ്ടിച്ച് ഒന്നരയോ രണ്ടോ വർഷങ്ങളാണ്. കമ്മ്യൂണിസ്റ് മുഖപത്രം ഒരു വിഷയത്തെ സമീപിക്കുന്നത് പോലെ ഓർഗനൈസറും അനുബന്ധ പ്രസിദ്ധീകണങ്ങളും സമീപിക്കണം എന്ന് നിർബന്ധം പിടിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, അന്നും ഇന്നും ഓർഗനൈസർ ഒരു വിഷയത്തെ സമീപിക്കുമ്പോൾ വിരുദ്ധ അഭിപ്രായങ്ങൾക്കു ഇടം നൽകാറുണ്ട്. കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-കോൺഗ്രസ് നേതാക്കളും ബുദ്ധിജീവികളും ( ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടിയുടെ സ്ഥാപകനായ എം എൻ റോയ് മുതലിങ്ങോട്ട്) ഓർഗനൈസറിൽ ധാരാളമെഴുതിയിട്ടുണ്ട്. അവരുടെയെല്ലാം അഭിപ്രായം ആർഎസ്സ്എസ്സിന്റേതായി വ്യാഖ്യാനിക്കപ്പെടുന്നത് എത്ര പരിഹാസ്യമായിരിക്കും.

സിപിഎം നേതാക്കളുടെയും അവരുടെ ന്യൂസ് റൂമുകളിലെ പ്രതിനിധികളായ മാധ്യമപ്രവർകത്തകരും പറയുന്നത് 1950 ൽ നിലവിൽ വന്ന ഭരണഘടനയെ ഓർഗനൈസർ 1949 ൽ വിമർശിച്ചു എന്നാണ്. ഇവരെ എങ്ങനെ തിരുത്താൻ കഴിയും? ഇത് വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ, 1950 ജനുവരി 26 നു നിലവിൽ വന്ന ഭരണഘനയ്ക്കെതിരായി വിമർശനം ഉണ്ടെങ്കിൽ അത് കാണേണ്ടത്, ഓർഗനൈസർ റിപ്പബ്ലിക്ക് ദിന പ്രത്യേക പതിപ്പിലാണ്. ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്ക് ആയ ദിനം മറ്റേതു പ്രസിദ്ധീകരണത്തെക്കാൾ നന്നായി ആഘോഷിച്ചത് ഓർഗനൈസർ ആയിരുന്നിരിക്കണം. പൂർണ സ്വരാജ് എന്ന സ്വപ്നം പൂർത്തീകരിക്കപ്പെട്ട ദിനം എന്നാണ് ഒന്നാം റിപ്പബ്ലിക്ക് ദിനത്തെ ഓർഗനൈസർ എഡിറ്റോറിയൽ വിശേഷിപ്പിച്ചത്. ഓരോ രാഷ്ട്രപ്രേമിയും ആനന്ദം കൊള്ളേണ്ട ദിനമാണെന്നും മറ്റും വിശേഷിപ്പിച്ചു  ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ കുലപതികളിൽ ഒരാളായിരുന്ന കെ ആർ മൽകാനിജി എഴുതിയ എഡിറ്റോറിയൽ, പുതിയ ഭരണഘടനയെ അകമഴിഞ്ഞ് പ്രശംസിച്ചു. നെഹ്രുവിനെയും പട്ടേലിനെയും ‘PILOTS OF THE STATE ‘ എന്നും അംബേദ്‌കർ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ ചേർത്ത് ‘ഭരണഘടന ശിൽപികൾ’ എന്ന പ്രത്യേക പേജും ഒക്കെ ഉൾപ്പെടുന്ന, “Hail Republic !” എന്ന വെണ്ടയ്ക്ക തലവാചകത്തോടെ 1950 ജനുവരി 30 നു പുറത്തുവന്ന ഓർഗനൈസറിനെ പറ്റിയാണ് ചില ഇടത് മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഇല്ലാക്കഥകൾ പടച്ചുവിടുന്നത്.

1950 ജനുവരി 26 നു ശേഷവും കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരങ്ങളായ ക്രോസ്സ് റോഡ്സും ചില ഇസ്ലാമിസ്റ് പ്രസിദ്ധീകരങ്ങളും ഭരണഘടനക്കെതിരായ വിമർശനങ്ങൾ തുടർന്ന് പോന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ ഓർഗനൈസർ ആകട്ടെ തുടർന്ന് പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നമ്മുടെ ഭരണഘടനയെ ‘ഭാരതത്തിന്റെ പുത്തൻ ‘സ്‌മൃതി’ എന്നാണ് വിശേഷിപ്പിച്ചത്. ‘ഓർഗനൈസർ’ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ സിപിഐയും സഖാക്കളും അത് കരിദിനമായി ആചരിക്കുയായിരുന്നു. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചു വര്ഷങ്ങള്ക്കു ശേഷവും സിപിഎമ്മിന് ഭരണഘടന വെറും കുന്തവും കുടച്ചക്രവുമായി തോന്നുന്നുണ്ടെങ്കിൽ അതിന് അവർ പഴിചാരേണ്ടത് രാജ്യദ്രോഹികളായ അവരുടെ പൂർവികരെത്തന്നെയാണ്, ആർ എസ്സ് എസ്സിനെ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രസിദ്ധീകരണങ്ങളും റിപ്പബ്ലിക്ക് ദിനവും സ്വാതന്ത്ര്യ ദിനവുമൊക്കെ കരിദിനങ്ങളായാഘോഷിച്ചത് കൊണ്ട് ആർ എസ്സും എഎസ്സ്-അനുകൂല പ്രസിദ്ധീകരങ്ങളും അങ്ങനെ തന്നെ ചെയ്യണമെന്ന് വാശി പിടിച്ചാൽ ചരിത്രം അത്അംഗീകരിക്കില്ലല്ലോ. അല്ലെങ്കിൽ, കമ്മ്യൂണിസ്റ്റ് പ്രോപഗണ്ടടിസ്റ്റുകൾക്കു എന്ത് ചരിത്രം, അല്ലേ?

Tags: FEATURED
ShareSendTweetShare

Discussion about this post

Related Posts

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

‘When Narrative Wars result in bloodshed, countering them becomes imperative’: RSS Akhil Bharatiya Prachar Pramukh Shri Sunil Ambekar inaugurates ‘Desi Narrative’

ആഖ്യാന യുദ്ധങ്ങൾ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുമ്പോൾ, പ്രതിരോധം കാലത്തിന്റെ അനിവാര്യത: ആർ‌എസ്‌എസ് അഖില ഭാരതീയ പ്രചാർ പ്രുമുഖ് ശ്രീ സുനിൽ അംബേക്കർ

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

കലാപാനിയിലെ അപൂർവ സൗഹൃദം: വീരസവർക്കറുടെ മലയാളി സുഹൃത്ത്

കലാപാനിയിലെ അപൂർവ സൗഹൃദം: വീരസവർക്കറുടെ മലയാളി സുഹൃത്ത്

പുതിയത്

പൈതൃകത്തിൻ്റെ പുനരാഗമനം!

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

ഞാനെല്ലാ സർസംഘചാലക്മാരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്: മാ. ഗോ. വൈദ്യജി / ഗണേഷ് രാധാകൃഷ്ണൻ

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

വീര സാവർക്കറെ നിരോധിച്ച തിരുവിതാംകൂർ: ഒന്നല്ല, മൂന്നു തവണ!

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

കേരളത്തിലെ ഇസ്ലാമിക വർഗീയവാദവും യമനികളായ തങ്ങൾമാരും: പാണക്കാട് തങ്ങൾ ജയിലിൽ പോയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടോ?

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

ആഷാമേനോന്റെ ആത്മീയപ്രത്യക്ഷങ്ങൾ: പ്രസിദ്ധ സാഹിത്യനിരൂപകൻ ആഷാമേനോനുമായി മാധ്യമപ്രവർത്തകൻ ശ്രീ സുനീഷ് കെ നടത്തുന്ന സംഭാഷണം

‘When Narrative Wars result in bloodshed, countering them becomes imperative’: RSS Akhil Bharatiya Prachar Pramukh Shri Sunil Ambekar inaugurates ‘Desi Narrative’

ആഖ്യാന യുദ്ധങ്ങൾ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുമ്പോൾ, പ്രതിരോധം കാലത്തിന്റെ അനിവാര്യത: ആർ‌എസ്‌എസ് അഖില ഭാരതീയ പ്രചാർ പ്രുമുഖ് ശ്രീ സുനിൽ അംബേക്കർ

Arnold Toynbee, Mahatma Gandhi and Ram Mandir: Bharat’s Civilizational Reawakening in Ayodhya

കാശി, അയോദ്ധ്യ, മഥുര: ചരിത്രത്തിന്റെ വിമോചനവും ആർണോൾഡ് ടോയൻബിയും

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

ഇസ്ലാമിന്റെ കടുത്ത വിമർശകൻ അംബേദ്കറോ അതോ ഗോൾവൽക്കറോ?

Load More
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
  • About Us

© Desi Narrative

No Result
View All Result
  • രാഷ്ട്രീയം
  • സംസ്കാരം
  • ചരിത്രം
  • മതം
  • സാമ്പത്തികം
  • സാഹിത്യം
  • സ്ട്രാറ്റജി
  • English
    • Politics
    • Culture
    • History
    • Religion
    • Economics
    • Literature
    • Strategy

© Desi Narrative