Desi Narrative
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
No Result
View All Result
Desi Narrative
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy
No Result
View All Result
Desi Narrative
No Result
View All Result
  • Home
  • Politics
Home Politics

ഫാദർ അന്തോണി ഇലഞ്ഞിമിറ്റം: ആർഎസ്എസിനെപ്പറ്റിയുള്ള ആദ്യ സമഗ്ര ഗ്രന്ഥം രചിച്ച, ‘കപട-മതേതരവാദം’ എന്ന പദം രാഷ്ട്രമീമാംസയ്ക്ക് സംഭാവന ചെയ്ത മലയാളി കത്തോലിക്കാ പുരോഹിതൻ

“ആർ.എസ്.എസിന്റെ മൂല്യങ്ങൾ ഉറപ്പിക്കപ്പെട്ടിരിക്കുന്നത് ഉപനിഷത്തുകളുടെ ദാർശനികതയിലും, യേശുനാഥന്റെ ഗിരി പ്രഭാഷണത്തിലെ ധാർമ്മികബോധത്തിലും, ബുദ്ധമതത്തിന്റെ മനശ്ശാസ്ത്രത്തിലും, വേദാന്തത്തിന്റെ തത്വമീമാംസയിലുമാണ്,” ഫാദർ ഇലഞ്ഞിമിറ്റം എഴുതുന്നു.

Ganesh Radhakrishnan by Ganesh Radhakrishnan
Aug 25, 2025, 06:00 am IST
in Politics
ഫാദർ അന്തോണി ഇലഞ്ഞിമിറ്റം: ആർഎസ്എസിനെപ്പറ്റിയുള്ള ആദ്യ സമഗ്ര ഗ്രന്ഥം രചിച്ച, ‘കപട-മതേതരവാദം’ എന്ന പദം രാഷ്ട്രമീമാംസയ്ക്ക് സംഭാവന ചെയ്ത മലയാളി കത്തോലിക്കാ പുരോഹിതൻ
Share on FacebookShare on TwitterTelegram

1951 ഡിസംബർ 3-നു ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച പുസ്തക നിരൂപണത്തിൽ, ഫാദർ അന്തോണി ഇലഞ്ഞിമിറ്റത്തിന്റെ ‘ഫിലോസഫി ആൻഡ് ആക്ഷൻ ഓഫ് ദി ആർഎസ്എസ് ഫോർ ദി ഹിന്ദ് സ്വരാജ്’ (Philosophy and Action of the RSS for the Hind Swaraj) എന്ന പുസ്തകത്തിനെ വിലയിരുത്തുന്നത്: “ആർഎസ്എസിന്റെ തത്വശാസ്ത്രവും പ്രവർത്തനരീതിയും ഒരു ബാഹ്യ നിരീക്ഷകന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും അനുഭാവപൂർവം മനസ്സിലാക്കാനുള്ള ശ്രമം” എന്നാണ്.

 

ഗണേഷ് രാധാകൃഷ്ണൻ

 

പ്രസിദ്ധീകരണത്തിന്റെ ഏഴു പതിറ്റാണ്ടിലേറെ നീണ്ട കാലയളവിൽ, ഓർഗനൈസർ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രശസ്തരായ എഴുത്തുകാരുടെയും പണ്ഡിതരുടെയും ആശയപ്രകാശന വേദിയായി നിലകൊണ്ടു. ഓർഗനൈസറിൽ അച്ചടി മഷി പുരണ്ട ലേഖനങ്ങളിൽ തെളിഞ്ഞത് രാഷ്ട്രീയത്തിനും മതവിശ്വാസത്തിനും അതീതമായ സാംസ്കാരിക ദേശീയതയുടെ തനിമയായിരുന്നു. ‘രാഷ്ട്രത്തിന്റെ ശബ്ദം’ എന്ന മുദ്രാവാക്യവുമായി 1947 മുതൽ പ്രസിദ്ധീകരണം ആഴ്ചപ്പതിപ്പിൽ, 1950കളിൽ തുടരെത്തുടരെ ലേഖനങ്ങൾ എഴുതി ദേശീയ ശ്രദ്ധ ആകർഷിച്ച ഒരു മലയാളി കത്തോലിക്കാ പുരോഹിതനുണ്ട്. അദ്ദേഹത്തിന്റെ പേരാണ് ഫാദർ അന്തോണി ഇലഞ്ഞിമിറ്റം.

1915 ജൂൺ 22-ന് കൊച്ചിയിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച അന്തോണി ഇലഞ്ഞിമിറ്റം പിൽക്കാലത്ത് ഒരു തത്വചിന്തകൻ, മതപണ്ഡിതൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ വിമർശകൻ എന്നീ നിലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു. ഹിന്ദു-ബുദ്ധ തത്വചിന്തകളെ കുറിച്ച് ആഴത്തിൽ അറിവു നേടിയ അദ്ദേഹം, അമ്പതിലധികം പുസ്തകങ്ങൾ രചിച്ചു. മതതാരതമ്യ പഠനവും രാഷ്ട്രീയ വിമർശനവും  പ്രധാന ഹിന്ദു-ബൗദ്ധ ഗ്രന്ഥങ്ങളുടെ വിവർത്തനവും വ്യാഖ്യാനവും ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നു.

ഇതുകൂടാതെ നമ്മുടെ രാഷ്ട്രീയ-ചിന്താ മണ്ഡലങ്ങളിൽ വിലമതിക്കാനാകാത്ത ഒട്ടേറെ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. മുതിർന്ന ബിജെപി നേതാവായ എൽ.കെ. അദ്വാനിയിലൂടെ ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ ഏറെ പ്രചാരം സിദ്ധിച്ച വാക്കാണ്-കപട മതേതരത്വം അഥവാ pseudo secularism. എന്നാൽ, അദ്വാനിക്കും പതിറ്റാണ്ടുകൾ മുമ്പ് ‘കപട മതേതരത്വം’ എന്ന വാക്ക് ആദ്യമായി തന്റെ രാഷ്ട്രീയ ലേഖനങ്ങളിൽ നിരന്തരം ഉപയോഗിച്ചത് ഫാദർ അന്തോണി ഇലഞ്ഞിമിറ്റമാണ്. സ്വാതന്ത്ര്യാനന്തരം ഓർഗനൈസറിൽ എഴുതിയ ലേഖനങ്ങളിലൂടെയും, തന്റെ പുസ്തകങ്ങളിലൂടെയും അദ്ദേഹം ആ വാക്ക് രാഷ്ട്രമീമാംസയ്ക്ക് സംഭാവന ചെയ്തു. നെഹ്‌റുവിന്റെയും കോണ്ഗ്രെസ്സിന്റെയും കടുത്ത വിമര്ശകനായിരുന്ന ഫാദർ ഇലഞ്ഞിമിറ്റം, നെഹ്രുവിൻ സെക്യൂലറിസത്തിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടാനായിരുന്നു ഈ പദനിർമിതി നടത്തിയത്. അക്കാലത്ത് ഓർഗനൈസറിന്റെ സഹ പത്രാധിപരായിരുന്ന അദ്വാനി ഈ ലേഖനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരിക്കണം, ‘കപട മതേതരത്വം’ എന്ന പ്രയോഗം രാമജന്മഭൂമി പ്രക്ഷോഭകാലത്തെ കോൺഗ്രസിന്റെ രാഷ്ട്രീയ കാപട്യത്തെ നിർവചിക്കാൻ തന്റെ പ്രസംഗങ്ങളിൽ വ്യാപകമായി ഉപയോഗിച്ചത്.

1949ൽ ഫാദർ ഇലഞ്ഞിമിറ്റം ഓർഗനൈസറിൽ എഴുതിത്തുടങ്ങി. അദ്ദേഹത്തിന് വാരികയുമായുണ്ടായിരുന്ന  ഈ തൂലികാബന്ധം ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. അദ്ദേഹം ഒരേ സമയം ദേശസ്നേഹിയും, ആർഎസ്എസ് സഹയാത്രികനും, തികഞ്ഞ ഇസ്ലാമിസ്റ്-കപട മതേതരത്വ-കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു. അദ്ദേഹത്തിന്റെ കൃത്യതയാർന്ന ലേഖനങ്ങൾ ഇത്തരം രാജ്യദ്രോഹികൾക്കെതിരെയുള്ള തന്റെ കടുത്ത നിലപാടുകളുടെ നേർസാക്ഷ്യങ്ങളായിരുന്നു.

1950 കാലത്ത്, രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ, ഫാദർ അന്തോണി ഇലഞ്ഞിമിറ്റം എഴുതിയ ഗ്രന്ഥമാണ് ‘ഫിലോസഫി ആൻഡ് ആക്ഷൻ ഓഫ് ദി ആർഎസ്എസ് ഫോർ ദി ഹിന്ദ് സ്വരാജ്’ (Philosophy and Action of the RSS for the Hind Swaraj). 1951 ലെ വിജയദശമി ദിനത്തിൽ ലക്ഷ്മി പബ്ലിഷേഴ്സ് എന്ന പ്രസാധകർ മുംബൈയിൽ നിന്നാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇരുന്നൂറിലധികം പേജുകളുള്ള ഈ ഗ്രന്ഥം, ആർ.എസ്.എസ്സിനെ പറ്റി പ്രസിദ്ധീകരിച്ച ആദ്യത്തെ സമഗ്രവും, സകാരാത്മകവുമായ പഠനമാണെന്ന് അത്ഭുതാദരവുകളോടെ മാത്രമേ നമുക്ക് തിരിച്ചറിയാനാകൂ.

 

1951 ഡിസംബർ 3-നു ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച പുസ്തക നിരൂപണത്തിൽ, ഈ പുസ്തകത്തിനെ വിലയിരുത്തുന്നത്: “ഒരു ബാഹ്യ നിരീക്ഷകന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും, ആർഎസ്എസിന്റെ തത്വശാസ്ത്രവും പ്രവർത്തനരീതിയും അനുഭാവപൂർവം മനസ്സിക്കാനുള്ള ശ്രമം” എന്നാണ്.

“ബാഹ്യ വീക്ഷണത്തിൻ്റെ സ്വാഭാവികമായ അപൂർണ്ണത ഉണ്ടാകാമെങ്കിലും, ആർ.എസ്.എസിന്റെ തത്വശാസ്ത്രത്തെയും പ്രവർത്തനത്തെയും മനസ്സിലാക്കാനുള്ള അനുഭാവപൂർവമായ ശ്രമമെന്ന നിലയിൽ പുസ്തകം സ്വാഗതാർഹമാണ്,” ലേഖനം പറയുന്നു. അതേസമയം, ജംനാദാസ് മേത്തയുടെ മുഖവുരയും ആദ്യ ചില അധ്യായങ്ങളും പുസ്തകത്തിന് നെഹ്‌റു-വിരുദ്ധ കോൺഗ്രസ്-വിരുദ്ധ ഛായ നൽകുന്നുവെന്ന ആശങ്കയും നിരൂപകൻ പങ്കുവയ്ക്കുന്നുണ്ട്.

“ഹിന്ദു എന്നത് ഇടുങ്ങിയ മതമല്ല, മറിച്ച് ഉദാരമായ ഒരു ദേശീയ-സംസ്‌കാരിക ആശയമാണ് എന്നതാണ് സംഘത്തിൻ്റെ നിലപാടിൻ്റെ സത്ത. അദ്ദേഹം തൻ്റെ ധാരണ അൽപ്പം അവ്യക്‌തമായാണ് അവതരിപ്പിച്ചെങ്കിലും, ഈ വസ്തുത മനസ്സിലാക്കിയ, (സംഘത്തിന്) പുറത്തുനിന്നുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ് എന്നത് അഭിനന്ദനം അർഹിക്കുന്നു,” എന്ന് ലേഖനം വിലയിരുത്തുന്നു.

 

ഇരുന്നൂറിലധികം പേജുകളുള്ള പുസ്തകം രണ്ടു ഭാഗങ്ങളായി പകുത്തിരിക്കുന്നു. ആദ്യ ഭാഗം വിശദീകരിക്കുന്നത് സംഘത്തിന്റെ ദര്ശനത്തെപ്പറ്റിയും ആദർശത്തെപ്പറ്റിയുമാണ്. രണ്ടാം ഭാഗത്തിൽ സംഘത്തിന്റെ ഭരണഘടനയെപ്പറ്റിയും, സംഘടനയുടെ അച്ചടക്കത്തെപ്പറ്റിയും സാമ്പത്തിക സ്വരാജ് എന്ന സങ്കൽപ്പത്തെപറ്റിയും കമ്മ്യൂണിസ്റ്റ് വെല്ലുവിളിയെപ്പറ്റിയുമൊക്കെ വിശദീകരിക്കുന്ന അധ്യായങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. പുസ്തകത്തിലെ സമർപ്പണത്തിലെ ഒരു ഭാഗം ഇപ്രകാരമാണ്:”ദേശീയ ഐക്യത്തിനും ഐക്യദാർഢ്യത്തിനുമുള്ള മുൻനിര സേനാവിഭാഗമായ, ശക്തിയുടെയും പ്രകാശത്തിൻ്റെയും സ്വയമേവ ചാർജുചെയ്യുന്ന വിദ്യുച്ഛക്തിജനകയന്ത്രമായ, ദൃഢവും സുസംഘടിതവും അച്ചടക്കവുമുള്ള നവോത്ഥിതവും നവോന്മേഷഭരിതവുമായ വേദാന്ത ഭാരതത്തിലെ ദേശീയ സൈന്യമായ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുഭാവികൾക്കും.”

 

‘ഫിലോസഫി ആൻഡ് ആക്ഷൻ ഓഫ് ദി ആർഎസ്എസ് ഫോർ ദി ഹിന്ദ് സ്വരാജ്’ എന്ന പുസ്തകത്തിന്, അദ്ദേഹം നൽകിയ സമർപ്പണം അതിൻ്റ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമാണ്. അത് താഴെക്കൊടുക്കുന്നു:

 

Dedication

Anti-communal, anti-secular, caste-creed-sex-free, steel-nerved iron-willed, all-renouncing Patriots of New Bharat
Countless sages, seers, bards, prophets, rishis, missionaries and apostles of Hindu-Buddhist Dharma who built up Greater India in Asian Continent
Intrepid, chivalrous, indomitable soldiers who will defend the inviolable Unity, Freedom, Humanity, Catholicity, Culture, Civilization of Aryavarta.
Youth of Bharatvarsha, boys and girls, men and women of the New World Order, New Dispensation, whose lofty ideals, punty and strength of character will make India impregnable
Artisans and architects of India’s all-sided Nation-building, peasants and labourers who struggle and strain to wipe out exploitation of Labour by Capital, destroy money -mammon-power that kills values and ethics, to emancipate Indian womenfolk, eradicate illiteracy, ignorance, poverty, unemployment from India
Members, friends and sympathizers of the RASTRIYA SWAYAMSEVAK SANGH, the vanguard battalion for national Unity and Solidarity, the auto-charging dynamo of Power and Light, the well-knit, solid, disciplined, National Army in renascent and reflorescent Vedantic India.
Who repudiate the liability of birth-religion-labels and will consecrate, immolate, crucify, annihilate your individual interests for the good of your bigger whole, your Family , sacrifice your family for Society, give up society for the welfare of Mankind, and renounce Mankind, universe and all for attaining Truth, God, Over-Soul, Reality Supreme, Paramatman, according to the Vedic dictum:
“Tyajet ekam Kulasyarthe,

Gramasyarthe Kulam tyajet,

Gramam Janapadasyarthe,

Atmarthe prithivim tyajet.”

 

To you, to you to you … Are the following pages dutifully, conscientiously and lovingly dedicated

Anthony Elinjimittam

ആർഎസ്എസ് സ്ഥാപകൻ ഡോക്ടർ കെ.ബി.ഹെഡ്ഗേവാർ അഥവാ ഡോക്ടർജിയുടെയും മറ്റും ഉദ്ധരണികളാൽ സമൃദ്ധമാണ് ഈ പുസ്തകം. ഗാന്ധി വധത്തെ ആർഎസ്എസ് ആഘോഷിച്ചു എന്നൊക്കെയുള്ള വ്യാജപ്രചാരണങ്ങളെ ഒരു ദൃക്‌സാക്ഷിയുടെ ആധികാരികതയോടു കൂടി അദ്ദേഹം എതിർക്കുന്നുണ്ട്. ഒപ്പം, കരിഞ്ചന്തക്കാരും കോൺഗ്രസ്സുകാരുമാണ് അന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്‍തതെന്നു അദ്ദേഹം ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

ഡോക്ടർജിയെപ്പറ്റിയും ഗുരുജിയെപ്പറ്റിയും ഫാദർ ഇലഞ്ഞിമിറ്റം എഴുതുന്നു:

“ഡോ. ഹെഡ്ഗേവാറിന്റെ ജീവിതം തന്നെ ഒരു സേവനപാഠമായിരുന്നു — ത്യാഗത്തിന്റെ, നൈർമല്യത്തിന്റെ ദൃഷ്ടാന്തം. അദ്ദേഹം കാവി വസ്ത്രം ധരിച്ചില്ല, ഭസ്മം പുരട്ടി, പരുത്ത വസ്ത്രങ്ങൾ ധരിച്ചുമില്ല. എന്നാൽ ഈ വേഷങ്ങളൊന്നുമില്ലാതെ തന്നെ അദ്ദേഹം ഒരു സന്യാസിയായിരുന്നു. പലപ്പോഴും ഈ പുറംമോടികൾ ഭക്തിയുടെയും ആത്മസാക്ഷാത്കാരത്തിന്റെയും മറവിൽ അജ്ഞന്മാരെ വഞ്ചിച്ച് സ്വാർത്ഥലാഭം തേടുന്നവരുടെ ഉപാധിയായി മാറാറുണ്ട്. അതുപോലെ, ശ്രീ ഗോൾവൽക്കർ എല്ലാ അർത്ഥത്തിലും ഒരു പൂർണ സന്യാസിയായാണ് ജീവിക്കുന്നത്. ഒരു പ്രായോഗികവേദാന്തിയെ പോലെ അദ്ദേഹം ജീവിക്കുന്നു. എന്നാൽ അദ്ദേഹത്തിലും യാതൊരു പ്രകടനപരതയും കാണാൻ സാധിക്കില്ല. കാരണം അദ്ദേഹത്തിന്റെ കണ്ണുകളും ഹൃദയവും ഭാരതീയ സംസ്കാരമെന്ന ശിലാഖണ്ഡത്തിൽ അത്രക്ക് ഉറച്ച നിലയിലാണ് പതിഞ്ഞിട്ടുള്ളത്.”

“ഇന്ന് നമ്മുടെ യുവജനങ്ങൾക്ക് ഏത് പ്രത്യയശാസ്ത്രം നൽകണമെന്നതിൽ നാമൊരു തീരുമാനം കൈക്കൊള്ളേണ്ടിയിരിക്കുന്നു— അതിലൂടെ അവർക്ക് നിരാശയുടെ ചെളിക്കുണ്ടിൽ നിന്നുയർന്നു വന്ന് രാജ്യത്തിന്റേയും സമൂഹത്തിന്റേയും സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ അത്യാവശ്യമായ വിപ്ലവത്തിനായി പ്രവർത്തിക്കാനാകണം. ഇവിടെയാണ്, ആർ.എസ്.എസ്. ഭാരതീയ യുവജനങ്ങൾക്കായി ഒരു ആശയവും ഒരു സ്വപ്നവും മുന്നോട്ടുവെക്കുന്നത് — അതെ, അത് ആധുനിക മാർക്സിയൻ കമ്മ്യൂണിസ്റ്റുകളുടെ ഭൗതീകവാദമല്ല, മറിച്ച് ഭാരതീയ സംസ്‌കാരത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിൽ ആധാരമിട്ട, മഹത്തായ ആദർശത്തിലൂന്നിയതും പരമമായ ത്യാഗസന്നദ്ധതയെ ഉൾക്കൊള്ളുന്നതുമായ ഒരു മാര്‍ഗ്ഗരേഖയാണ്.

ആർ.എസ്.എസിന്റെ മൂല്യങ്ങൾ ഉറപ്പിക്കപ്പെട്ടിരിക്കുന്നത് ഉപനിഷത്തുകളുടെ ദാർശനികതയിലും, യേശുനാഥന്റെ ഗിരി പ്രഭാഷണത്തിലെ ധാർമ്മികബോധത്തിലും, ബുദ്ധമതത്തിന്റെ മനശ്ശാസ്ത്രത്തിലും, വേദാന്തത്തിന്റെ തത്വമീമാംസയിലുമാണ്. സ്വയം ‘മതേതരർ’ എന്നു വിളിക്കുന്നവർ പറയുന്നു: “ഇവരാണ് ഹിന്ദു പുനരുത്ഥാനവാദികൾ, ഇവരെ താഴെയിറക്കണം.” ഇങ്ങനെ പറയുന്ന മതേതരവാദികൾക്ക് ഭാരതീയ യുവജനത്തെ കെട്ടിപ്പടുക്കാനുള്ള ആശയങ്ങളോ ദര്ശനങ്ങളോ ഒന്നുംതന്നെയില്ല,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഗാന്ധിഹത്യയ്ക്ക് ശേഷം ആർ.എസ്.എസിനു മേൽ അന്യായമായി ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചിട്ട് അധികനാളുകളായിരുന്നില്ല. ഈ സന്നിഗ്ധ ഘട്ടത്തിലാണ് ഒരു പ്രശസ്ത കത്തോലിക്ക പുരോഹിതൻ സംഘത്തെ ഇത്തരത്തിൽ പ്രകീർത്തിച്ച് പുസ്തകം എഴുതുന്നത്. പുസ്തകത്തിലെ പ്രതിപാദ്യവിഷയത്തോടൊപ്പം, മേൽപറഞ്ഞ ചരിത്ര പശ്ചാത്തലവും ഇതിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

ഫാദർ ഇലഞ്ഞിമിറ്റത്തിന്റെ പഠനകാലം കേരളത്തിലാണ് ആരംഭിക്കുന്നത്. 1935-ൽ ഡൊമിനിക്കൻ സഭയിൽ ചേർന്ന അദ്ദേഹം ഇറ്റലിയിലേക്ക് ചേക്കേറി.

ഇന്ത്യയിലേക്ക് പുതിയതായി നിയമിതനായ ബിഷപ്പ് മോൺസിഞ്ഞോർ ബെനഡെറ്റോ സിയാലിയോ, അന്തോണി ഇലഞ്ഞിമിറ്റത്തെ പുരോഹിതനായി അഭിഷേകം ചെയ്ത വേളയിൽ, നിയുക്ത ഡൊമിനിക്കൻ പുരോഹിതൻ്റെ ദൗത്യത്തെ വിവരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു

: “… ഡൊമിനിക്കൻമാർ ഇന്ത്യ വിട്ട്, നൂറ്റാണ്ടുകളുടെ അപചയത്തിന് ശേഷം, ഈ ആധുനിക യുഗത്തിൽ പൗരോഹിത്യം സ്വീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഡൊമിനിക്കൻ നിങ്ങളാണ് […]. നിങ്ങളുടെ രാജ്യത്തിൻ്റെ വളരെ സമ്പന്നവും വിശാലവുമായ ഒരു ആത്മീയ സംസ്കാരമാണ് നിങ്ങളുടെ രക്തത്തിലും അലിഞ്ഞു ചേർന്നിരിക്കുന്നത്. നിങ്ങൾക്ക് ഇന്ത്യയിൽ ഒരു ദൗത്യം നിറവേറ്റാനുണ്ട്, അത് നിങ്ങളുടെ രാജ്യത്തെ മഹത്തായതും പ്രാമാണ്യമുള്ളതുമായ ആത്മീയ പാരമ്പര്യങ്ങളുമായി തോമിസ്റ്റിക് തത്ത്വചിന്തയും നമ്മുടെ ദൈവശാസ്ത്രവും തമ്മിലുള്ള ഒരു സംഗമ ബിന്ദു കണ്ടെത്തുക എന്നതാണ്. മധ്യകാല കത്തോലിക്കാ മതത്തെ ഗ്രീക്ക് ചിന്തകളോടും തത്ത്വചിന്തകളോടും, പ്രത്യേകിച്ച് അരിസ്റ്റോട്ടിലുമായി സമന്വയിപ്പിക്കാനുള്ള ശ്രമത്തിൽ മുൻനിരക്കാരനായിരുന്ന വിശുദ്ധ തോമസ് അക്വിനാസിൻ്റെ ആരാധകനാണ് നിങ്ങൾ എന്നെനിക്കറിയാം.”

എന്നാൽ, ഇലഞ്ഞിമിറ്റത്തിന്റെ തീവ്ര ദേശീയവാദത്തെയും പുരോഗമന ചിന്തകളെയും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടനകൾ സംശയത്തോടെയും, കത്തോലിക്കാ സഭ ആശങ്കയോടെയും നോക്കിക്കണ്ടത്. 1936 മുതൽ 1941 വരെ അദ്ദേഹം റോമിൽ തത്വചിന്ത പഠിച്ചു. 1942 ൽ ഇന്ത്യയിലേക്കുള്ള മടക്ക യാത്രയുടെ മദ്ധ്യേ, ലിസ്ബണിൽ വെച്ച് സുഭാഷ് ചന്ദ്രബോസുമായി സമ്പർക്കം പുലർത്തുന്നതോടെ അദ്ദേഹം ബ്രിട്ടീഷ് ചാരസംഘടനകളുടെ നോട്ടപ്പുള്ളിയായി.

മഹാത്മാഗാന്ധിക്ക് ഇലഞ്ഞിമിറ്റം അയച്ച ചില കത്തുകൾ പിടിച്ചെടുത്ത ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം, അദ്ദേഹം ലിവർപൂൾ തുറമുഖത്ത് എത്തിയ ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് പോകുന്ന കപ്പലുകളിലൊന്നിൽ കയറാൻആവശ്യപ്പെട്ടു. അവർ അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റപത്രം ഇതായിരുന്നു: “നിങ്ങൾ ഒരു ഇന്ത്യൻ ദേശീയവാദിയും തീവ്രരാജ്യസ്നേഹിയുമാകുന്നു. ഈ അവസരത്തിൽ നിങ്ങളെ ഇന്ത്യയിലേക്ക് മടങ്ങാൻ ഞങ്ങൾ അനുവദിക്കില്ല. നിങ്ങളുടെ ട്രങ്കുകളിലും സ്യൂട്ട്കേസുകളിലുമുള്ള എല്ലാ എഴുത്തുകളും കുറിപ്പുകളും ഡയറികളും കൈയെഴുത്തുപ്രതികളും ഞങ്ങൾക്ക് പരിശോധിക്കണം.ഇറ്റാലിയൻ സർക്കാർ ഇംഗ്ലണ്ടിലേക്ക് അയച്ച ചാരനല്ല നിങ്ങൾ എന്ന് ഞങ്ങൾക്ക് ഉറപ്പിക്കേണ്ടതുണ്ട്…”. (കോസ്മിക് എക്യുമെനിസം, 85)

ഇംഗ്ലണ്ടിൽ തടഞ്ഞുവയ്ക്കപ്പെട്ടതിനെ തുടർന്ന്, അദ്ദേഹം കാംബ്രിഡ്ജ് സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായി. 1945-ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി, ബ്രഹ്മസമാജം പ്രചോദനമായി ആരംഭിച്ച ഇംഗ്ലീഷ് വാരികയായ The Indian Messenger-ന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയതിനു ശേഷം ശാന്തിനികേതനിൽ വച്ച് അദ്ദേഹം മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി. അന്ന് അദ്ദേഹം എഴുതി, “ഞാൻ അദ്ദേഹത്തിൽ കണ്ടത് യേശു ക്രിസ്തു, സോക്രട്ടീസ്, എബ്രഹാം ലിങ്കൺ എന്നിവരുടെ സംഗമമാണ്; സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയുടെ പ്രഭാവലയം അതിനെ പൊതിഞ്ഞു നിൽക്കുന്നു.”

ദേശീയവാദി പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും ഹിന്ദു-ബുദ്ധ വിശ്വാസങ്ങളോടുള്ള ചായ്‌വും സഭയിലെ യാഥാസ്ഥിതികരിൽ അദ്ദേഹത്തോടുള്ള വെറുപ്പ് നിറച്ചു. ഇത് മുംബൈ ആർച് ബിഷപ്പിന്റെ കടുത്ത ശത്രുത ക്ഷണിച്ചുവരുത്തുകയും, പിന്നീട് അദ്ദേഹത്തിൻ്റെ ‘നാടുകടത്തിലിൽ’ കലാശിക്കുകയും ചെയ്തു. 1975-ൽ ഇറ്റലിയിലേക്ക് തിരിച്ചെത്തിയ ഫാദർ അന്തോണി ഇലഞ്ഞിമിറ്റം, പിന്നീട് തന്റെ സമയം ചിലവഴിക്കുന്നത്, സഭയുടെ പരമ്പരാഗത ചട്ടക്കൂടുകളിൽനിന്ന് അകന്ന്, കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യമുള്ള മേഖലകളിലാണ്.

2011 ഒക്ടോബർ 5-ന് ഇറ്റലിയിൽ വച്ച് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. ഭവദ് ഗീതയെ ഉദ്ധരിച്ച് അദ്ദേഹം മുമ്പ് എഴുതിയതുപോലെ: “ശരീരം ഒരു പുറങ്കുപ്പായം പോലെയാണ്, അത് ഒരിക്കൽ ധരിച്ചാൽ, വൈകാതെ ഊരിമാറ്റേണ്ടി വരും…”

ഫാദർ അന്തോണി ഇലഞ്ഞിമിറ്റം സ്വജീവിതം കൊണ്ടു നമുക്കു മുന്നിൽ തീർത്തത് അനുകരണീയമായ ഒരു മാതൃകയാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മഹത്വവും, ആധുനിക ഭാരതത്തിന്റെ ഭാവിയെ അതെപ്രകാരം രൂപപ്പെടുത്താൻ പോകുന്നെന്നും സംഘത്തിൻ്റെ തുടക്കകാലത്തു തന്നെ മുൻകൂട്ടി മനസ്സിലാക്കിയ ഒരു ക്രാന്തദർശിയായിരുന്നു അദ്ദേഹം. ഒരു തികഞ്ഞ ദൈവദാസനായി തുടർന്നപ്പോഴും ദേശസ്നേഹവും ദേശീയവാദവും അദ്ദേഹത്തിന് കൈമോശം വന്നില്ലെന്ന് മാത്രമല്ല, അതിൻ്റെ മാറ്റു കൂട്ടുവാൻ തൻ്റെ ഇടപെടലുകളിലൂടെ അദ്ദേഹം നിരന്തരം പ്രയത്നിച്ചു. സർവമത സമഭാവനയിൽ ഊന്നി നിന്നുകൊണ്ട് അദ്ദേഹം സംഘം ഉൾപ്പെടെയുള്ള ദേശീയ-ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിച്ചു. ഒരുപക്ഷെ, ആർഎഎസ്എസുമായി ഒത്തു ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം നേരത്തെ തിരിച്ചറിഞ്ഞ്, അതിനു മുൻകൈ എടുത്ത ക്രൈസ്തവ മതമേലധ്യക്ഷൻ ഫാദർ ഇലഞ്ഞിമിറ്റം ആയിരിക്കാം. ഫാദർ ഇലഞ്ഞിമിറ്റത്തെ പോലുള്ള മഹാത്മാക്കളെ നാം ഒരിക്കലും ചരിത്രപരമായ മറവിക്ക്‌ വിട്ടുകൊടുക്കാൻ പാടില്ല. ആ പാവനാത്മാവിന്റെ സ്മരണക്കായി, അദ്ദേഹത്തിന്റെ ജന്മദിനം ‘ ദേശീയ സർവമത സൗഹാർദ ദിനമായി’ (National Interfaith Harmony Day) എന്തുകൊണ്ട് നമുക്ക് ആചരിച്ചു കൂടാ? അതിനായി ക്രൈസ്തവ സഭകളും ഹിന്ദുത്വ സംഘടനകളും മുൻകൈ എടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ShareSendTweetShare

Related Posts

Arnold Toynbee and Ram Mandir: Bharat’s Civilizational Reawakening in Ayodhya

Arnold Toynbee and Ram Mandir: Bharat’s Civilizational Reawakening in Ayodhya

Constitutional Amendments During the Emergency: RSS Stands by its Position; What About the Communists Who Criticized the Inclusion of Socialism and Secularism?

Constitutional Amendments During the Emergency: RSS Stands by its Position; What About the Communists Who Criticized the Inclusion of Socialism and Secularism?

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ്: ഗുരുവിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭരണകൂടം മുഴക്കിയ മരണമണി

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ്: ഗുരുവിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭരണകൂടം മുഴക്കിയ മരണമണി

The Catholic Priest who authored the first popular book about RSS

The Catholic Priest who authored the first popular book about RSS

Flag Committee Report 1931: When Nehru, Sardar Patel and Abdul Kalam Azad proposed ‘Saffron Flag’ as India’s National Flag!

Flag Committee Report 1931: When Nehru, Sardar Patel and Abdul Kalam Azad proposed ‘Saffron Flag’ as India’s National Flag!

Srimad Bhagavad Gita: The Spiritual Fountainhead of India’s Freedom Struggle

Srimad Bhagavad Gita: The Spiritual Fountainhead of India’s Freedom Struggle

Discussion about this post

Recent.

Arnold Toynbee and Ram Mandir: Bharat’s Civilizational Reawakening in Ayodhya

Arnold Toynbee and Ram Mandir: Bharat’s Civilizational Reawakening in Ayodhya

Constitutional Amendments During the Emergency: RSS Stands by its Position; What About the Communists Who Criticized the Inclusion of Socialism and Secularism?

Constitutional Amendments During the Emergency: RSS Stands by its Position; What About the Communists Who Criticized the Inclusion of Socialism and Secularism?

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ്: ഗുരുവിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭരണകൂടം മുഴക്കിയ മരണമണി

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ്: ഗുരുവിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭരണകൂടം മുഴക്കിയ മരണമണി

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

ശ്രീനാരായണ ദർശനവും ലഹരിമുക്ത കേരളവും

Sree Narayana Dharma: A Solution to Kerala’s Drug Menace

ഫാദർ അന്തോണി ഇലഞ്ഞിമിറ്റം: ആർഎസ്എസിനെപ്പറ്റിയുള്ള ആദ്യ സമഗ്ര ഗ്രന്ഥം രചിച്ച, ‘കപട-മതേതരവാദം’ എന്ന പദം രാഷ്ട്രമീമാംസയ്ക്ക് സംഭാവന ചെയ്ത മലയാളി കത്തോലിക്കാ പുരോഹിതൻ

ഫാദർ അന്തോണി ഇലഞ്ഞിമിറ്റം: ആർഎസ്എസിനെപ്പറ്റിയുള്ള ആദ്യ സമഗ്ര ഗ്രന്ഥം രചിച്ച, ‘കപട-മതേതരവാദം’ എന്ന പദം രാഷ്ട്രമീമാംസയ്ക്ക് സംഭാവന ചെയ്ത മലയാളി കത്തോലിക്കാ പുരോഹിതൻ

The Catholic Priest who authored the first popular book about RSS

The Catholic Priest who authored the first popular book about RSS

Flag Committee Report 1931: When Nehru, Sardar Patel and Abdul Kalam Azad proposed ‘Saffron Flag’ as India’s National Flag!

Flag Committee Report 1931: When Nehru, Sardar Patel and Abdul Kalam Azad proposed ‘Saffron Flag’ as India’s National Flag!

  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy

© Desi Narrative

No Result
View All Result
  • Home
  • Politics
  • History
  • Culture
  • Religion
  • Literature
  • Economics
  • Strategy

© Desi Narrative